Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അവൾക്ക് കാര്യമായി പനി പിടിച്ചു, ജനിച്ച ശേഷം ഇതുവരെ കാണാത്ത രീതിയിൽ കണ്ടു പേടിച്ച് ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ കുഞ്ഞിനെ എന്തായാലും കോവിഡ് ഫീവർ ക്ലിനിക്കിൽ കാണിക്കാൻ പറഞ്ഞു പക്ഷെ ഞാൻ ഒന്നു പേടിച്ചു ഇനി ഇത് അത് അല്ലേൽ...' അസഹ്യമായ വേദനയാൽ കുഞ്ഞ് വിഷമിക്കുന്നത് കണ്ടു നിൽക്കാനാവില്ലായിരുന്നുവെന്ന് ദീപൻ

29 MAY 2021 12:55 PM IST
മലയാളി വാര്‍ത്ത

എല്ലാ രീതിയിലും ശ്രദ്ധിച്ചട്ടും മകൾക്ക് പനി ബാധിച്ച് വിഷമിച്ച ആ ദിവസങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് സീരിയൽ താരം ദീപന്‍ മുരളി. രണ്ടുവയസ്സുകാരി തന്റെ മകൾ മേധസ്വിയ്ക്കാണ് പനി ബാധിച്ചത്. അസഹ്യമായ വേദനയാൽ കുഞ്ഞ് വിഷമിക്കുന്നത് കണ്ടു നിൽക്കാനാവില്ലായിരുന്നുവെന്ന് ദീപൻ വ്യക്തമാക്കുന്നു. പിന്നാലെ രണ്ടാമത്തെ ദിവസം മേധുവിനെ കാണാൻ പോലും വയ്യാത്ത അവസ്ഥയിലായി അവൾ വെള്ളം പോലും കുടിക്കില്ലയായിരുന്നു. കണ്ണ് പകുതി തുറന്ന്, ശരീരത്തിൽ തൊടാൻ പറ്റാത്ത വേദന... ശരിക്കും തകർന്ന ആ നിമിഷങ്ങൾ കുറിക്കുകയാണ് ദീപൻ. മകളുടെ വേദന തനിക്കു തന്ന് അവളെ സുഖമാക്കണെയെന്ന പ്രാർഥിച്ച നിമിഷവും, തൊട്ടടുത്ത ദിവസം കുഞ്ഞിന് സുഖമായതും തനിക്ക് കോവിഡ് ബാധിച്ചതുമൊക്കെ അദ്ദേഹം തന്റെ കുറിപ്പിൽ പങ്കുവയ്ക്കുന്നു.

ദീപൻ മുരളിയുടെ കുറിപ്പ്

കുറച്ച് ദിവസങ്ങളായി നല്ലൊരു പോരാട്ടത്തിലാ... മകൾക്ക് പനി പെട്ടു, ആദ്യം കാര്യമാക്കിയില്ല കാരണം എല്ലാ രീതിയിലും ശ്രദ്ധയോടെ പോകുകയായിരുന്നു, ഒരു മാസത്തിൽ ഏറെയായി ഞാൻ പുറത്ത് ഇറങ്ങിയിട്ട് തന്നെ. വിട്ടീലെ വിളവിൽ കിട്ടുന്ന കറികളിലും ഒതുങ്ങി. പക്ഷെ അവൾക്ക് കാര്യമായി പനി പിടിച്ചു, ജനിച്ച ശേഷം ഇതുവരെ കാണാത്ത രീതിയിൽ കണ്ടു പേടിച്ച് ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ കുഞ്ഞിനെ എന്തായാലും കോവിഡ് ഫീവർ ക്ലിനിക്കിൽ കാണിക്കാൻ പറഞ്ഞു പക്ഷെ ഞാൻ ഒന്നു പേടിച്ചു ഇനി ഇത് അത് അല്ലേൽ...

അന്നേരം തോന്നി വീടിനു അടുത്തുള്ള ഡോക്ടറെ കാണിക്കാം.. കയ്യിൽ കരുതിയ കാശും എല്ലാം തീർന്നു ടുവിലറും എടുത്ത് എടിഎംലേക്ക് ഒരു ഓട്ടം പ്രതീക്ഷിച്ച എടിഎം വീടിനു തൊട്ടു അടുത്തായിരുന്നു അപ്പോളിതാ ആ എടിഎം പൂട്ടി, പിന്നെ ഒന്നുo ഓർക്കാതെ കുറച്ച് മുന്നോട്ട് പോയി അപ്പോളിതാ സത്യവാങ്ങ്മൂലം, ഹെൽമെറ്റ് എന്നിങ്ങനെയായി വഴിയിൽ. കാര്യം മനസ്സിലായപ്പോൾ നിങ്ങളുടെ ശരീരം കൂടി നോക്കണമെന്ന് പറഞ്ഞ് വിട്ടു. ഡോക്ടറെ പോയി കണ്ടു അദ്ദേഹം പറഞ്ഞു ഇത് വൈറൽ ഫീവർ ആണ് മൂന്ന് ദിനം ടെൻഷൻ അടിക്കും വിധം കാണും കാര്യമാക്കണ്ട ഇല്ലേൽ ടെസ്റ്റ് ചെയ്യാം മരുന്നും തന്നു.ഇനിയാണ് ശരിക്കും തകർന്ന നിമിഷങ്ങൾ,

രണ്ടാമത്തെ ദിവസം മേധുവിനെ കാണാൻ പോലും വയ്യാത്ത അവസ്ഥയിലായി അവൾ വെള്ളം പോലും കുടിക്കില്ലയായിരുന്നു കണ്ണ് പകുതി തുറന്ന്, ശരീരത്തിൽ തൊടാൻ പറ്റാത്ത വേധന പിന്നെ ലക്സ് ( പെറ്റ്) നെ ക്കുറിച്ച് മാത്രം എന്തൊക്കെയോ പകുതി ശബ്ദത്തിൽ പറയും, ചുട്ട് പൊള്ളുന്ന ചൂടും തുണി നനച്ച് ചൂട് എടുക്കുകയായിരുന്നു ഇതിനിടയിൽ മണവും, 'ശ്വാസനം എല്ലാം നോക്കുന്നുണ്ടായിരുന്നു... എല്ലാം സാധാരണ. പക്ഷെ അവളുടെ അവസ്ഥ കണ്ടപ്പോൾ പേടിച്ച് ഡോക്ടറെ വിളിക്കും അപ്പോൾ അദ്ദേഹം പറയും നമുക്ക് നാളെ കൂടെ ഒന്നു നോക്കാം. പറഞ്ഞ മൂന്ന് ദിനം 2 ആയി കുറച്ച് അദ്ദേഹം. നെഞ്ചിൽ വച്ച് കൊണ്ട് നടക്കുകയും നെഞ്ചിൽ കിടത്തുകയും ഒക്കെ നോക്കി, പാവം അവൾക്ക് ഉറക്കം വരുന്നില്ല.


അന്നേരം പ്രാർത്ഥിച്ചു അവൾക്കു അറിയാനോ. പറയാനോ പറ്റാത്ത ഈ വേദന എനിക്ക് തന്നിട്ട് അവളെ നാളെ സുഖമാമാക്കണേയെന്ന്. ആ വിളി കേട്ടു അടുത്ത ദിവസം അവൾ ഉഷറായി ഞാനും മായയും ഒരുപാട് സന്തോഷിച്ചു.

അടുത്ത ദിവസം ഞാൻ വേദന കൊണ്ട് പുളയാൻ തുടങ്ങി, ഉടൻ തന്നെ മായയെയും കുത്തിനെയും റൂമിൽ നിന്നും മാറ്റി മനുഷ്യന്റെ ഒരു നിസ്സഹായവസ്ഥ എണീക്കാനോ ഒന്നു കൈ പൊക്കാനോ പറ്റാത്ത വേദന. ഡോക്ടർ മരുന്ന് പറഞ്ഞു, പോയി മേടിക്കാൻ ആളുമില്ല പരിചയമുള്ള മെ‍‍‍ഡിക്കൽ സ്റ്റോറിൽ വിളിച്ചു പറഞ്ഞ് അവർ മരുന്ന് വീടിന് മുന്നിൽ വച്ച്‌ പോയി. ഇടയ്ക്ക് സുഹൃത്ത് വിളിച്ചു വരാം ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു ഈ അവസ്ഥ അവളുടെ വീട്ടിൽ വന്നപ്പോൾ കെയർ ചെയ്യേണ്ട രീതി പറഞ്ഞു കൊടുത്ത ഞാൻ ഒരിക്കലും അവരെ സംശയം നിൽക്കുന്ന ഇങ്ങോട്ട് വരാൻ അനുവദിച്ചില്ല.

ഈ അവസ്ഥയിൽ മായ കുറെ ചീത്ത വിളി കേട്ടു മാസ്ക്ക് ഇടാതെ വീട്ടിൽ നടക്കുന്നതും കൈകൾ ശുചിയാക്കത്തതിനുo. തകർന്നു പോയ നിമിഷങ്ങൾ, മേധു എന്നെ തിരച്ചിൽ ആയി അച്ഛാ എന്ന് കുറെ വിളിക്കും എന്നിട്ടും കാണാതെ അവസാനം ദേഷ്യം വന്ന് ദീപാ എന്ന് വിളി തുടങ്ങുo, ഞാൻ വാതിൽ തുറക്കാത്തതുo, മായ എന്റെ വേദനയും പനിയും കണ്ട് ഒന്ന് ഓടി വരുമ്പോൾ ഞാൻ കർക്കശക്കാരനായി ഓടിക്കുമായിരുന്നു. ഇന്നലെ പനി കുറഞ്ഞു. അപ്പോൾ ഇടക്ക് അല്പം തുറന്ന് ദൂരെ നിന്ന് പകുതി തുറന്ന വാതിലൂടെ മേധുവിനെ കണ്ടു, അവളുടെ കുഞ്ഞ് മനസ്സിന് എന്താ നടക്കുന്നെയെന്ന് മനസ്സിലാകാത്ത ആശ്ചര്യവും, ചെറിയ പിണക്കവും, സന്തോഷവും എല്ലാം എനിക്ക് അറിയാൻ കഴിയുന്നുണ്ട് അപ്പോളൊക്കെ ഞാൻ ചിന്തിച്ചത് എന്റെ കുഞ്ഞ് കടന്ന് പോയ വേദനെയെ കുറിച്ചാണ്. മക്കളുടെ വേദന മനസ്സിലാക്കുന്ന അച്ഛൻ ആണ് അവരുടെ ശക്തി അല്ലേ.

ഉറങ്ങിയിട്ട് നാലാം ദിവസം. ഇന്നലെ RT PCR ടെസ്റ്റ് വിട്ടിൽ വന്ന് എടുത്തു. ഇപ്പോൾ ഫലം വന്നു ഈശ്വരൻ തുണച്ചു നെഗറ്റീവ്. ആലോചിക്കുന്നണ്ടാവും ഞാൻ എന്താ ഇത്ര സംഭവമായി കാണുന്നേ. കോവിഡ് പോസ്റ്റീവ് ആയിട്ടുള്ള വീടിന്റെ അവസ്ഥ എന്ത് ഭീകരം ആണ്. കൊറോണ കാലത്തെ ഫിവറിൽ നിന്ന് മനസ്സിലായി സാധാരണ അസുഖം ആണേൽ പോലും മനുഷ്യന് ഹോസ്പിറ്റലിൽ പോകാനോ, അറിയാനോ സാധിക്കുന്നില്ല. ഈ മഹാമാരിയിൽ നിന്ന് ലോകം എത്രയും വേഗം മുക്തി നേടണം.. നാം ഓരോരുത്തരും ഉറ്റവർക്കും സമൂഹത്തിനും വേണ്ടി ജാഗ്രത പാലിക്കണം ഇനി കുടുംബത്തിനു വേണ്ടി എന്റെ ജാഗ്രത ഇരട്ടിയായി ... ഓരോരുത്തരും ഇതിൽ കൂടെ കടന്നുപോകാതിരിക്കാൻ കുറച്ച് പ്രയാസങ്ങൾ സഹിച്ച് ക്ഷമിച്ച് വീട്ടിൽ തന്നെ സേയ്ഫ് ആയി പോകണം . അഹോരാത്രം ശരീരo മറന്ന് നന്മ ചെയ്യുന്ന നഴ്സുമാർ ,ഡോക്ടേഴ്സ് സന്നദ്ധ പ്രവർത്തകർ നിങ്ങൾക്ക് ബിഗ്സല്യൂട്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends