Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘ആറ് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല, ഈ അത്ഭുതത്തിന് നന്ദി’; പ്രേമത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നിവിന്‍ പോളി

29 MAY 2021 06:18 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന ചിത്രമാണ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. ചിത്രം മാത്രമല്ല ചിത്രത്തിലെ താരങ്ങളും ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആറാം വാര്‍ഷികത്തിലേയ്ക്ക് എത്തുമ്പോള്‍ പ്രേമത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ നിവിന്‍ പോളി. ഫേസ്ബുക്കിലൂടെയാണ് നിവിന്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്.

‘ആറ് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല, ഈ അത്ഭുതത്തിന് നന്ദി’, എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്. 2015 മെയ് 29നാണ് പ്രേമം റിലീസ് ചെയ്തത്. നിവിന്‍ പോളി നായകനായെത്തിയ ചിത്രം ജോര്‍ജ് എന്ന യുവാവിന്റെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളും ആ കാലഘട്ടങ്ങള്‍ക്കിടയിലെ മൂന്നു പ്രണയങ്ങളുമാണ് കാണിക്കുന്നത്.

സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ സാഹിര്‍, സിജു വില്‍സണ്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സെന്‍സര്‍ കോപ്പി ലീക് ചെയ്തത് ഉള്‍പ്പടെ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെങ്കിലും ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നു കൂടിയാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മൂന്ന് നായികമാരെയാണ് മലയാളത്തിന് ലഭിച്ചത്. മേരിയായി വേഷമിട്ട അനുപമക്കും മലരിനെ അവതരിപ്പിച്ച സായ്പല്ലവിക്കും സെലീന്റെ വേഷത്തിലെത്തിയ മഡോണ സെബാസ്റ്റ്യനും ഇന്നും ആരാധകര്‍ ഏറെയാണ്. സെന്‍സര്‍ കോപ്പി ചോര്‍ന്നതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളില്‍ സങ്കടമുണ്ട്. ചിത്രത്തിന്റെ കളക്ഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളെ അത് സാരമായി ബാധിച്ചിട്ടുണ്ട്.

അതേ സമയം ഞാന്‍ ഉള്‍പ്പടെയുള്ള പുതുമുഖങ്ങള്‍ക്കു ലഭിച്ച ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണ് പ്രേമം എന്ന കാര്യത്തില്‍ സംശയമില്ല. നളന്‍കുമാര സ്വാമിയുടെ തമിഴ് ചിത്രത്തിലേക്കു വഴി തുറന്നത് പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വഴിയാണ്. പ്രേമം കണ്ടിട്ടാണ് കിങ് ലയറിലേക്കും എന്നെ കാസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രേമത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരേ സമയം സന്തോഷവും സങ്കടവും ഉണ്ട് എന്നുമാണ് അന്ന് മഡോണ പ്രതികരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends