Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ ഉദ്ദേശിച്ച ഷൂ... അല്ല ഞാന്‍ ഉദ്ദേശിച്ചത്! നിങ്ങള്‍ പറയുന്ന ആളെ കുറിച്ച്‌ ഞാന്‍ കേട്ടിട്ടു പോലുമില്ല... ദയവായി മനസിലാക്കൂ; പരിഹാസവും വിമര്‍ശനവും നിറക്കുന്നവരോട് വിശദീകരണവുമായി മീനാക്ഷി

30 MAY 2021 05:47 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി സിനിമയിലേക്ക് വന്ന മലയാളികളുടെ മനസ് കീഴ്‌പ്പെടുത്തി ഇപ്പോൾ സ്റ്റാർ സിംഗറിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മീനാക്ഷി. ഇപ്പോളിതാ, മീനാക്ഷിയുടെ ഷൂ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഫോട്ടോ ചര്‍ച്ചയായതോടെ വിശദീകരണവുമായി നടി മീനാക്ഷി. അനുകൂലിച്ചും എതിര്‍ത്തും അപമാനിച്ചുമുള്ള കമന്റുകള്‍ നിറഞ്ഞതോടെയാണ് മീനാക്ഷി വിശദീകരണവുമായി രംഗത്ത് വന്നത്.

ശനിയാഴ്ചയാണ് ഷൂ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഫോട്ടോ മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് സവര്‍ക്കറെ സ്മരിച്ചുകൊണ്ടാണെന്ന തരത്തില്‍ കമന്റുകള്‍ വരാന്‍ തുടങ്ങി. ഇതിന് പിന്നാലെ സവര്‍ക്കര്‍ അനുകൂലികളും രംഗത്തെത്തി. അസാധാരണമായ രീതിയില്‍ കമന്റ് ബോക്‌സ് നിറഞ്ഞതോടെയാണ് ഫോട്ടോ പുലിവാലായ വിവരം മനസിലായതെന്ന് മീനാക്ഷി പറയുന്നു.

'നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല. സാധാരണ പോസ്റ്റിട്ടാല്‍ ലൈക്കുകള്‍ ഏറെ കിട്ടാറുണ്ട്. ഇതിന് താഴെ കമന്റുകള്‍ നിറഞ്ഞതോടെയാണ് ഞാന്‍ നോക്കുന്നത്. അങ്ങനെ ലക്ഷ്യമിട്ടല്ല പോസ്റ്റ് ഇട്ടത്. ഞാന്‍ തന്നെ പങ്കുവച്ച ചിത്രമാണ്. ഷൂസ് കയ്യിലുള്ളത്‌ െകാണ്ട് 'ഷൂ' എന്ന് തലക്കെട്ട് കൊടുത്തു. അതിനപ്പുറം ഒന്നുമില്ല.

ചില മോശം കമന്റുകളും വരുന്നുണ്ട്. ചിലതൊക്കെ നീക്കം ചെയ്തു. ഇതിപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. പോസ്റ്റ് പിന്‍വലിച്ചാല്‍ കരുതും മനപൂര്‍വം ഇട്ടതാണെന്ന്. പിന്‍വലിച്ചില്ലെങ്കില്‍ ഇങ്ങനെ. സത്യമായും എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച്‌ അറിയില്ല. ഞാന്‍ കേട്ടിട്ടു പോലുമില്ല. ദയവായി മനസിലാക്കൂ. ഞാന്‍ വീണ്ടും പറയുന്നു. നിങ്ങള്‍ ഉദ്ദേശിച്ചത് അല്ല ഇത്.' കമന്റില്‍ പരിഹാസവും വിമര്‍ശനവും നിറക്കുന്നവരോട് മീനാക്ഷി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (3 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends