Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഹങ്കാരി എന്ന പേര്!! കളിയാക്കലുകൾ!! ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യം ; ആദ്യ മൂന്ന് സിനിമകളിൽ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങൾ; ആ തോന്നൽ എന്നെ ഈ ഫീൽഡിൽ നിന്നും വിട്ടുനിൽക്കാൻ നിർബന്ധിച്ചു; സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന മീര ജാസ്മിന്റെ പൊള്ളുന്ന ജീവിത കഥ !

02 JUNE 2021 01:24 PM IST
മലയാളി വാര്‍ത്ത

ഡോക്ടർ ആവാൻ ആഗ്രഹിച്ച്, അപ്രതീക്ഷിതമായി സിനിമയിലെത്തി അഭിനയത്തിനു ദേശീയ അവാർഡ് വരെ കരസ്ഥമാക്കിയ ഒരു നടിയുണ്ട് മലയാളത്തിൽ . സിനിമയിൽ സജീവമായി നിൽക്കവേ ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞ് പിന്നീട് പതിയെ സിനിമാ ലോകത്തുനിന്നും പിന്നോട്ടുപോയ ആ നായിക. മറ്റാരുമല്ല മീര ജാസ്മിൻ.

ഒരുകാലത്ത് , കാവ്യാ മാധവനും നവ്യാ നായർക്കും ഒപ്പം ചേർത്തുപറഞ്ഞ പേരായിരുന്നു നടി മീര ജാസ്മിന്റേത് . മലയാളികൾ ഇന്നും ആകാംഷയോടെ അറിയാൻ ആഗ്രഹിക്കുന്ന നായിക. 2001ൽ ചങ്ങനാശ്ശേരി അസ്സംപ്ഷൻ കോളേജിൽ സുവോളജി ബിരുദത്തിനു പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ലോഹിതദാസ് തന്റെ "സൂത്രധാരൻ" എന്ന സിനിമയിൽ നായിക ആയി മീരയെ അവതരിപ്പിയ്ക്കുന്നത്.

മലയാളത്തിൽ അതുവരെ കണ്ടിട്ടില്ലാത്ത കഥയുമായി ലോഹിതദാസ് എത്തിയപ്പോൾ മീര ജാസ്മിനും അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. വളരെ നിഷ്ക്കളങ്കമായി സൂത്രധാരനിൽ കണ്ട മീര ജാസ്മിനെ 2003 ൽ കസ്തൂരിമാൻ എന്ന സിനിമയിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രമായി കണ്ടപ്പോഴും ആരും അതിശയിച്ചുകാണില്ല.. എന്നാൽ അതേവർഷം തന്നെ ടി വി ചന്ദ്രന്റെ സംവിധാനത്തിൽ പിറന്ന "പാഠം ഒന്ന് ഒരു വിലാപം" എന്ന സിനിമയിൽ മീരയെ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ സിനിമാ ആസ്വാദകർ ഞെട്ടിക്കാണും .

തുടർച്ചയായ ആദ്യ മൂന്ന് സിനിമകളിലും വളരെ വ്യത്യസ്തമായ മൂന്ന് കഥാപാത്രത്തിലൂടെയെത്തി തന്റെ അഭിനയശേഷി കൊണ്ട് പ്രേക്ഷക-നിരൂപകശ്രദ്ധ നേടിയെടുത്ത മീര, തുടർന്ന് കമൽ,സത്യൻ അന്തിക്കാട്,ശ്യാമപ്രസാദ്,ബ്ലെസ്സി തുടങ്ങിയ മുൻനിര സംവിധായകരുടെ സിനിമകളിൽ കരാർ ചെയ്യപ്പെടുകയും മികച്ച അഭിനയം കാഴ്ചവെയ്ക്കുകയും ചെയ്തു.

വളരെപ്പെട്ടെന്നായിരുന്നു സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മീര ജാസ്മിൻ അറിയപ്പെടാൻ തുടങ്ങിയത് . മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ അഭിനേത്രിയാണ് മീരാജാസ്മിൻ .

എന്നാൽ, നിർഭാഗ്യം എന്നുപറയട്ടെ.. ഗോസിപ്പുകൾ കൂട്ടത്തോടെ വേട്ടയാടിക്കൊണ്ടിരുന്ന നടിമാരുടെ ഇടയിലും മീര ഉൾപ്പെട്ടു. എന്നാൽ, ഇതിനിടയിൽ മീരയുടെ പ്രതികരണം ഉണ്ടായിരുന്നു. തിരുവല്ലയിൽ നിന്നും വന്ന കുട്ടിയാണ് ഞാൻ. സാധാരണ ഒരു ഓർത്തഡോക്സ് ഫാമിലി... പള്ളിയിൽ പോകുന്നു വരുന്നു.. ഈശ്വരാ അനുഗ്രഹം ഉള്ളതുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ലഭിച്ചു.

ആദ്യമൊക്കെ വലിയ ആകാംക്ഷയായിരുന്നു അങ്ങനെ രണ്ടുമൂന്നു സിനിമ കഴിഞ്ഞു ആ ഫീൽഡ് എനിക്ക് ഇഷ്ടപ്പെട്ട അതുകൊണ്ട് അതിൽ തന്നെ നിന്നു. പിന്നെ ഒരു ഘട്ടമായപ്പോൾ ഞാൻ ആ ഫീൽഡ് വെറുക്കാൻ തുടങ്ങി. ഞാൻ എപ്പോഴും പറയാറുണ്ട്... ആർട്ട് എനിക്ക് ഇഷ്ടമാണ് എന്നാൽ ആർട്ട് നിലനിൽക്കുന്ന ഈ സ്ഥലം എനിക്കിഷ്ടമല്ല.. കലയെ ഞാൻ ഏറെ സ്നേഹിക്കുന്നു.. അതാണ് എന്റെ ജീവിതവും. അതാണ് എനിക്ക് എല്ലാം,,,

പക്ഷേ അത് നിലനിൽക്കുന്ന ഒരു ഇടം ഉണ്ടല്ലോ അവിടെ ഞാൻ കംഫർട്ടബിൾ അല്ല . എനിക്ക് അറിയില്ല എന്തുകൊണ്ടാണെന്ന്. നമുക്കുചുറ്റും ഫെയ്ക്ക് ആയിട്ടുള്ള ആളുകളാണ്,, എന്നുള്ള തോന്നൽ എന്നെ ഈ ഫീൽഡിൽ നിന്നും വിട്ടുനിൽക്കാൻ നിർബന്ധിക്കുന്നു.. ഇതുപോലെ നമുക്ക് കിട്ടുന്ന കഥാപാത്രങ്ങൾ അതും ഫേക്ക് ആണെങ്കിൽ അത് നമ്മൾ എങ്ങനെ അഭിനയിക്കും... എനിക്ക് അതിന് സാധിക്കില്ല.... പക്ഷേ എന്റെ ഉള്ളിൽ ഞാനും ആയിട്ട് കണക്ട് ചെയ്യാൻ പറ്റുന്ന സാഹചര്യമോ ഡയലോഗോ സീനോ പാട്ടോ എന്തുവേണമെങ്കിലും എനിക്ക് ചെയ്യാൻ പറ്റും...ഇന്നേവരെ എന്റെ മനസാക്ഷിക്ക് എതിരായ ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല . വളരെ നൊമ്പരപ്പെടുത്തുന്ന മീരയുടെ വാക്കുകളാണിത് .

"

നടിക്കെതിരെ ഒരു സമയത്ത് പല പ്രമുഖ സംവിധായകരും രംഗത്തുവന്നിരുന്നു... സെറ്റിൽ പലരോടും മീര മോശമായി പെരുമാറുന്നു.. അഹങ്കാരം തലയ്ക്കു പിടിച്ച നടിയാണ് അനാവശ്യമായ പല നിബന്ധനകളും വെക്കുന്നു എന്നു തുടങ്ങി പല ആരോപണങ്ങളും മീരയ്‌ക്കെതിരേ ഉന്നയിച്ചിരുന്നു..


ഇതിനും മീര മറുപടി പറഞ്ഞിരുന്നു . താൻ ആരെയും ഇതുവരെ ഒരു വാക്കു കൊണ്ടു പോലും നോവിച്ചിട്ടില്ല... അവരൊക്കെ എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല . എനിക്ക് ആളുകളോട് സംസാരിക്കാനും അവരോടൊപ്പം ഇരിക്കാനും ഒക്കെ ഒരുപാട് ഇഷ്ടമാണ് .. ഞാൻ എപ്പോഴും പോസിറ്റിവിറ്റി ആഗ്രഹിക്കുന്ന ആളാണ് പിന്നെ നെഗറ്റീവ് കാര്യങ്ങൾ പറയുന്നവരുടെ അടുത്തു നിന്നും അകന്നു നിൽക്കും എന്നു പറയുന്നു.

2014 ദുബായ് എൻജിനീയറായ അനിൽ ജോൺ അനിൽ ജോൺ എന്ന ആളുമായി വിവാഹിതയായ മീര ഇപ്പോൾ അയാളുമായി പിരിഞ്ഞു കഴിയുകയാണ് എന്നുള്ള വാർത്തകളാണ് വരുന്നത് . സംവിധായകൻ അരുൺ ഗോപിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ അവരെപ്പറ്റി പല ഗോസിപ്പുകളും ഉണ്ടായിരുന്നു.. എന്നാൽ ഇതിനെതിരെ ശക്തമായി തന്നെ രംഗത്തുവരുകയും ചെയ്തിരുന്നു .

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര.... ആശംസിക്കാം മഞ്ജുവിനെ പോലെ നല്ലൊരു തിരിച്ചുവരവാകാൻ....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends