Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"എടോ തനിക്കെന്നെ കെട്ടാവോ?";നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു; കൂടെ അഭിനയിക്കണം എന്നാഗ്രഹിച്ചു, ഇന്ന് കൂടെ ജീവിക്കുന്നു ; നസ്രിയയുടെ പ്രണയം നിറഞ്ഞ വാക്കുകൾ; ഫഹദ് നസ്രിയ പ്രണയ കഥ !

02 JUNE 2021 04:14 PM IST
മലയാളി വാര്‍ത്ത

സാധാരണ പ്രണയത്തിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒരു ക്‌ളാസ്സിക് പ്രണയ കഥ....പ്രണയത്തിലായ ശേഷം സുഹൃത്തുക്കളായവർ...എഡോ തനിക്കെന്നെ കേട്ടുവോ...? എന്ന ചങ്കൂറ്റമുള്ള ചോദ്യം കൊണ്ട് അവളവനെ പ്രൊപ്പോസ് ചെയ്തപ്പോൾ വിടരുന്നത് നസ്രിയ ഫഹദ് പ്രണയകഥയാണ് ...!

അന്നൊരു പിറന്നാൾ ദിനത്തിൽ തന്റെ പ്രിയപ്പെട്ടവന് ആശംസകൾ അറിയിച്ച് ഒരു യുവ നായിക ഇങ്ങനെ കുറിച്ചു....പ്രിയ ഷാനു... നീ ജനിച്ചതിൽ ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്.നീ എനിക്ക് ആരാണെന്ന് പറയാൻ ഈ ലോകത്തിലെ വാക്കുകളൊന്നും മതിയാകില്ല... എന്റെ ഹൃദയം നിറയെ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല...നീ അതല്ല ചിന്തിക്കുന്നതെന്ന് എനിക്കറിയാം..നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഞാൻ ഈ കുറിച്ച പൈങ്കിളി സാഹിത്യം നീ വായിക്കുന്നില്ലല്ലോ?

പക്ഷെ സത്യം... നിന്നിലെ ഒരു സ്വഭാവവും മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ എന്താണോ അത് വളരെ സത്യസന്ധമാണ്.. ഞാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്നു . നീയുമായി പ്രണയത്തിലായപ്പോൾ പോലും നമ്മളിത്രയും നല്ല സുഹൃത്തുക്കൾ ആകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളത്. പക്ഷെ നിന്റെ കൂടിയാകുമ്പോൾ എല്ലാം വ്യത്യസ്തമാണ്... എനിക്കറിയാവുന്ന ഏറ്റവും കരുണയുള്ള മനുഷ്യന് ,, ഏറ്റവും സത്യസന്ധനായ മനുഷ്യന്,, ഏറ്റവും കരുതലുള്ള മനുഷ്യന് എന്റെ പുരുഷന് ജന്മദിശംസകൾ ഞാൻ നിന്നെ എന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്നു. അതെ... വ്യത്യസ്തമായൊരു ക്‌ളാസ്സിക് പ്രണയ കഥ...

ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടുപേർ. അഞ്ജലി മേനോന്‍ ചിത്രമായ ബാഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും അടുക്കുന്നത്. ഇരുവരും വിവാഹിതരാവുന്നുവെന്ന വാർത്ത് അത്ഭുതത്തോടെയാണ് ആരാധകർ കേട്ടത്.

“ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോൾ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയിൽ. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോയെന്ന് ചോദിച്ചു.” പിന്നെ 2014 ആഗസ്റ്റ് 21 ന് ഇരുവരും വിവാഹിതരായി...അന്ന് ഇരുവർക്കുമിടയിലെ പ്രായവ്യത്യാസം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.. നസ്രിയയ്ക്ക് 19 ഉം ഫഹദിന് 32 ഉം ആയിരുന്നു പ്രായം. അതേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ഒരിക്കൽ ഫഹദ് മറുപടി നൽകിയത്. എന്റെ ഉപ്പയും ഉമ്മയും തമ്മിലെ പ്രായവ്യത്യാസമേ ഞങ്ങൾക്കിടയിലുമുള്ളു..അവർ 32 വർഷമായി സന്തോഷകരമായി ജീവിക്കുന്നു.

നസ്രിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത നസ്രിയ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് വലിയ സന്തോഷം തന്നിട്ടുണ്ട്.

വർഷങ്ങൾക്ക് മുൻപ് നസ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞത് അതിലും രസകരമായി ഇവിടെ ഓർമ്മപ്പെടുത്താം.. മലയാള സിനിമയിൽ ഇതുവരെ കൂടെ അഭിനയിച്ചിട്ടില്ലാത്ത അഭിനയിക്കണം എന്നാഗ്രഹിക്കുന്നത് ഫഹദ് ഫാസിലിനൊപ്പമാണ്... എന്നാൽ വർഷങ്ങൾക്കിപ്പുറം അതെ ഫഹദിന്റെ ജീവിതത്തിലെ നായികയായി നസ്രിയ മാറിയിരിക്കുന്നു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends