Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പ്രിയപ്പെട്ടവളേ നിനക്ക് സന്തോഷ ജന്മദിനം, ലൗ യു ഫോർ എവർ';അവളെ മറന്നില്ല… ആത്മസുഹൃത്തിന് പിറന്നാളാശംസകളുമായി മഞ്ജു വാര്യ‍ർ

06 JUNE 2021 02:11 PM IST
മലയാളി വാര്‍ത്ത

സിനിമകളിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമായ മഞ്ജു സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ഇതാ നടി ഭാവനയുടെ 35-ാം ജന്മദിനത്തിൽ പിറന്നാളാശംസ നേർ‍ന്നുകൊണ്ടാണ് നടി മഞ്ജു വാര്യ‍ർ എത്തിയിരിക്കുകയാണ്

'പ്രിയപ്പെട്ടവളേ നിനക്ക് സന്തോഷ ജന്മദിനം, ലൗ യു ഫോർഎവർ' എന്നാണ് ഇരുവരുമൊന്നിച്ചുള്ള പഴയൊരു ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്. മഞ്ജുവിൻ്റെ സ്വന്തം ഭാവന, നിങ്ങൾ ഒരുമിച്ചൊരു സിനിമ വരണം തുടങ്ങി നിരവധി കമന്‍റുകളുമായി ആരാധകരും ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നായികമാരെ ഒരു ഫ്രയിമില്‍ കണ്ടതോടെ ആവേശത്തിലാണ് ആരാധകര്‍.. നിരവധി ആരാധകരും ഭാവനയ്ക്ക് ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്

മഞ്ജു വാര്യർ ഹൗ ഓള്‍ഡ് ആര്‍യൂ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ പിന്തുണ നൽകി ഭാവന ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ മുമ്പും സോഷ്യൽമീഡിയ ലോകത്ത് വൈറലായിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രവും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി ഗീതു മോഹൻദാസും, സംയുക്ത വർമ്മയും എത്തിയിട്ടുണ്ട് തങ്ങളുടെ സൗഹൃദം നിഴലിക്കുന്ന ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും ജന്മദിനമാശംസകൾ നേർന്നിരിക്കുകയാണ്. ധൈര്യശാലിയായ, പുലിക്കുട്ടിയായ കൂട്ടുകാരിക്ക് ജന്മദിനമാശംസിക്കുന്നു എന്ന് ഗീതു മോഹൻദാസ് കുറിച്ചപ്പോൾ മഞ്ജു വാര്യർക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സംയുക്ത വർമ്മയുടെ പോസ്റ്റ്

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനയും നവീനും വിവാഹിതരായത്. കന്നഡ നിര്‍മ്മാതാവായ നവീനിനെ വിവാഹം ചെയ്ത നടി പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുക്കുകയായിരുന്നു. എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു . തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. ഇനി മലയാളത്തിലേക്കുള്ള താരത്തിന്റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends