Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപ്രതീക്ഷിതമായി വന്ന ആ അമ്മയുടെ ഫോൺ കോൾ, എന്നെ ആശ്വസിപ്പിച്ച ശേഷമാണ് ഫോൺ വെച്ചത് ആ നിമിഷം കൂടെ നിന്ന എല്ലാവർക്കും നന്ദി; സാന്ത്വനത്തിലെ സേതുവേട്ടനെ ചേർത്തി നിർത്തി ആരാധകർ

06 JUNE 2021 02:48 PM IST
മലയാളി വാര്‍ത്ത

സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രമായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ബിജേഷ് അവണൂർ പങ്കുവെച്ച ഒരു പോസ്റ്റ് ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അച്ഛൻ വിടവാങ്ങി എന്ന സങ്കടകരമായ വിവരം ആണ് നടൻ പോസ്റ്റിലൂടെ പറഞ്ഞത്. അപ്പോൾ മുതൽ താരത്തെ ആശ്വസിപ്പിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്

അച്ഛന്റെ മരണത്തിൽ അനുശോചനമറിച്ചു ഒത്തിരി പേര് വിളിക്കുകയും,മെസേജ് അയക്കുകയും ചെയ്തു. എല്ലാർക്കും ഒരുപാട് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ഇപ്പോൾ വീണ്ടും അദ്ദേഹം എത്തിയിരിക്കുന്നത്.

അച്ഛന്റെ മരണത്തിൽ അനുശോചനമറിച്ചു ഒത്തിരി പേര് വിളിക്കുകയും, മെസേജ് അയക്കുകയും ചെയ്തു. എല്ലാർക്കും ഒരുപാട് നന്ദി. എങ്കിലും ഈ അമ്മ എന്നെ വിളിച്ചപ്പോൾ വല്ലാത്തൊരു ഫീൽ ആയിപ്പോയി.

സീരിയലിൽ അഞ്ജലി ശിവൻ, അപ്പു ഹരി വിവാഹത്തിന്റെ ആൾക്കൂട്ടത്തിൽ ഒരാളായി ഇരിക്കാൻ വന്നതാ ഈ അമ്മ. അന്നെന്നോട് ചോദിച്ചു നമ്പർ തരാമോ എന്ന്. ഞാൻ കൊടുക്കുകയും ചെയ്തു.. പക്ഷെ ഒരിക്കൽ പോലും എന്നെ വിളിച്ചിട്ടുണ്ടാരുന്നില്ല

എന്നാൽ ഇന്ന് അപ്രതീക്ഷിതമായി വന്ന ആ അമ്മയുടെ കോൾ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും, വല്ലാത്ത ഒരു ഉൾസ്നേഹം ഉണ്ടാക്കുകയും ചെയ്തു. എന്നെ ഒത്തിരി ആശ്വസിപ്പിച്ച ശേഷമാണ് ഫോൺ വച്ചത് ആ അമ്മ. നിങ്ങളെല്ലാം തരുന്ന ഈ സ്നേഹം തന്നെ ആണ് എന്നിലെ കലാകാരന് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം ഒരായിരം നന്ദി എല്ലാർക്കും. ഒരിക്കൽ കൂടി ഈ അമ്മയ്ക്കും.. ഒരായിരം നന്ദിയെന്നാണ് ബിജേഷ് കുറിച്ചത്

10 ദിവസം മുമ്പാണ് താരത്തിന്റെ അച്ഛൻ ചിതംബരൻ ലോകത്തോട് വിട പറയുന്നത്. മോനേ എന്നു വാത്സല്യത്തോടെ വിളിച്ചാണ് ആ ചിരി നിലച്ചതെന്നായിരുന്നു ബിജേഷ് സമൂഹമാധ്യമത്തില്‍ കുറിച്ചത്

ബിജേഷ് അവണൂരിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയായിരുന്നു

എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെ 10 നാൾ കഴിഞ്ഞു. ഓർമവച്ച നാള്‍ മുതൽ 10 ദിവസം മുൻപ് വരെ എന്റെ പേരുമാത്രം വിളിച്ചിരുന്ന അച്ഛൻ ഒടുവിലെ യാത്രക്ക് മുൻപ് മാത്രം ‘‘മോനെ, അച്ഛനു തീരെ വയ്യെടാ’’ എന്നു വേദന കൊണ്ടു പുളയുന്ന ഏതോ നിമിഷത്തിൽ, ആശുപത്രി കിടക്കയിൽ വച്ചു ദയനീയ മുഖത്തോടെ എന്നെ നോക്കി പറഞ്ഞു. അതിപ്പോഴും എന്റെ കാതുകളിൽ നൊമ്പരത്തോടെ മുഴങ്ങുന്ന പോലെ. മോനെ എന്നു വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും എവിടെയോ പിരിഞ്ഞു പോയിട്ടില്ല അച്ഛൻ എന്ന തോന്നൽ ബാക്കിയെന്നായിരുന്നു ബിജേഷ് കുറിച്ചത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends