Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രെൻഡിങ് സീരീസ് മണി ഹെയ്സ്റ്റ് മലയാളത്തിലെത്തിയാൽ പ്രൊഫസറാകാൻ ആര് ? ; വീഡിയോ ചർച്ചയാക്കി ആരാധകർ !

10 JUNE 2021 02:59 PM IST
മലയാളി വാര്‍ത്ത

നെറ്റ്​ഫ്ലിക്‌സിന്‍റെ ഹിറ്റ് സീരീസാണ് മണി ഹെയ്സ്റ്റ്. സീരീസിന്റെ അഞ്ചാം സീസണ്‍ വരുന്നു എന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. മലയാളി ആരാധകർ ഉൾപ്പെടെ അതിന്റെ ആവേശത്തിലാണ് . നെറ്ഫ്ലിക്സ് റിലീസ് ചെയ്ത മണിഹീസ്റ്റിന്റെ നാലു സീസണുകളും തകര്‍പ്പന്‍ വിജയമാണ് നേടിയത്. സീരീസ് മാത്രമല്ല, അതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അത്തരത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച കഥാപാത്രങ്ങളിലൊരാളായിരുന്നു നൈറോബി.

 

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സെപ്റ്റംബറിൽ അഞ്ചാം ഭാഗമെത്തുന്നു എന്ന വാർത്തയാണ് ഇപ്പോഴുള്ളത് . ഇതിനിടെ മണി ഹെയ്സ്റ്റിൽ മലയാളി താരങ്ങൾ അഭിനയിച്ചാൽ ആരൊക്കെയാകും കഥാപാത്രങ്ങളാവുക എന്ന വീഡിയോയും വൈറലാകുകയാണ്. പ്രൊഫസറായി പൃഥ്വിരാജിനെയും പ​ലെർമോ ആയി ഫഹദ്​ ഫാസിലിനെയുമാണ് വീഡിയോയിൽ കാണിക്കുന്നത്. റാക്വേൽ ആയി മഞ്ജു വാര്യരും ഡെൻവർ ആയി ആസിഫ്​ അലിയും​ ഉണ്ട്​.

 

 

ഇതുകൊണ്ടും തീർന്നില്ല , ടോക്യോ ആയി രജീഷ വിജയൻ, റിയോ ആയി ഷെയ്​ൻ നിഗം, ജൂലിയ ആയി സംയുക്​ത, സ്​റ്റോക്​ഹോം ആയി മംമ്​ത മോഹൻദാസ്​, ഹെൽസിങ്കി ആയി ബാബുരാജ്​, ​ബൊഗോട്ടി ആയി ജോജു, മാർസെല്ല ആയി ചെമ്പൻ വിനോദിനെയുമാണ്​ അവതരിപ്പിച്ചിരിക്കുന്നത്​.

 

എന്നാൽ സീരീസിൽ , നാലാം സീസണിലെ നൈറോബിയുടെ മരണം പ്രേക്ഷകരെ ആകെ നിരാശയിലാഴ്ത്തിയിരുന്നു. അതിനുള്ള കാരണം അടുത്തിടെ സംവിധായകൻ ജീസസ് കോല്‍മെനര്‍ വെളിപ്പെടുത്തുകയുണ്ടായി.

 

നൈയ്റോബി ആ ഗ്യാങിന്റെ ഹൃദയത്തെയാണ് പ്രതിനിധീകരിക്കുന്നത്. അഞ്ചാം സീസണില്‍ നൈറോബിയെ സംബന്ധിച്ച് കഥാഗതിയില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം ഈ സീസണില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. നൈറോബി ഒരു വ്യത്യസ്തമായ കഥാപാത്രമായിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്ക് വേണ്ടിയുള്ള കഥാപാത്രമല്ല,' എന്നാണ് അദ്ദേഹം പറഞ്ഞത്.

 

 

അതേസമയം മണി ഹെയിസ്റ്റ് അഞ്ചാം സീസണ്‍ ആദ്യ വോള്യം സെപ്തംബര്‍ 3 നും രണ്ടാം വോള്യം ഡിസംബര്‍ 3 നും റിലീസ് ചെയ്യും. പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയിസ്റ്റിന് അവസാനമാകും. സീരീസിലെ ഏറ്റവും സംഘര്‍ഷഭരിതവും ചെലവേറിയതുമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

 

ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിന്‍ കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്‍ക്കുന്നതോടെയാണ് 4-ാമത്തെ സീസണ്‍ അവസാനിച്ചത്.

 

 

2017-ലാണ് മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് 'ലാ കാസ ഡി പാപ്പല്‍' എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല.

 

എന്നാല്‍ നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹൈയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി. 2020-ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. അതിനാല്‍ തന്നെ നെറ്റ്ഫ്‌ളിക്സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ്‍ മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends