Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വിരാജിന്റെയും ഫഹദ് ഫാസിലിന്റെയും ആ ചിത്രങ്ങൾ ഒടിടി റിലീസിനൊരുങ്ങുന്നു : തീരുമാനം തീയേറ്ററുകൾ തുറക്കാൻ വൈകുന്നതിനാൽ

10 JUNE 2021 06:48 PM IST
മലയാളി വാര്‍ത്ത

താരരാജാക്കന്മാർ അണിനിരക്കുന്ന രണ്ടു ചിത്രങ്ങൾ ഒടിടി റിലീസിനൊരുങ്ങുന്നു.
ഫഹദ് ഫാസിൽ നായകനായ മാലിക്ക് പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസ് എന്നീ ചിത്രങ്ങളാണ് കൊറോണയുടെ സാഹചര്യത്തിൽ ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന സൂചനകൾ പുറത്തുവരുന്നത്. കോവിഡ് വ്യാപനം മൂലം തിയറ്ററുകൾ‌ തുറക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ പശ്ചാത്തലത്തിലാണ് ഇരു ചിത്രങ്ങളുടെയും നിർമാതാവായ ആന്റോ ജോസഫ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്കെത്തിയത്. ഈ കാര്യത്തെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഒന്നര വർഷത്തിലേറെയായി തിയറ്റർ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മാലിക്ക്.

തിയറ്റർ റിലീസിനായി ഒരുപാട് കാത്തിരുന്നെന്നും എന്നാൽ മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടനെങ്ങും പ്രദർശനം നടക്കാൻ സാധ്യതയില്ലാത്തതിനാൽ ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് എക്സിബിറ്റേഴ്സ് അസോസിയേഷന് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നു . രണ്ടു സിനിമകളും ആമസോൺ പ്രൈം വഴിയാകും പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ്ഇപ്പോൾ ലഭ്യമാകുന്ന സൂചന.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മാലിക്ക് പീരിയഡ് ഗണത്തിൽപെടുന്നതാണ്. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു . സാനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്.

തനു ബാലക് ഒരുക്കുന്ന കോൾഡ് കേസിൽ പൃഥ്വിരാജ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണെത്തുന്നത്. ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഏതായാലും രണ്ടു ചിത്രങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends