Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കാശുമുടക്കില്ലാതെ ഞാൻ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങൾക്കകം തകർന്നു തവിടു പൊടിയായി. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമില്ലാതെ ഞാൻ ഇളിഭ്യനായി എന്നുതന്നെ വേണം പറയാൻ...' ആ അനുഭവം വ്യക്തമാക്കി ഓപ്പറേഷന്‍ ജാവ സംവിധാനം ചെയ്‍ത തരുണ്‍ മൂര്‍ത്തി

11 JUNE 2021 12:18 PM IST
മലയാളി വാര്‍ത്ത

കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ കിട്ടിയ ചിത്രമാണ് നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‍ത ഓപ്പറേഷന്‍ ജാവ. പിന്നീട് ഒടിടി, ടെലിവിഷന്‍ റിലീസുകളിലും ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായി മാറുകയായിരുന്നു. സമ്മോഹമാധ്യമങ്ങളിൽ അടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ കൂടിയാകുന്നു ഇത്.

കഥയിലെയും അവതരണത്തിലെയും പുതുമ തന്നെയാണ് ഇതിനു കാരണമായി പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു വ്യക്തിപരമായ സന്തോഷത്തെക്കുറിച്ച് പറയുകയാണ് തരുണ്‍. പണ്ട് ബി.ടെക് കഴിഞ്ഞ കാലത്ത് അഭിമുഖത്തിനായി മൈക്രോസോഫ്റ്റിലെത്തിയ അനുഭവം പറഞ്ഞു തുടങ്ങുന്നു അദ്ദേഹം.

തരുണ്‍ മൂര്‍ത്തി പറയുന്നു

പറഞ്ഞു തുടങ്ങുമ്പോൾ എന്‍റെ btech കാലം തന്നെ പറയണം. അന്ന് ജോലി തേടി ഇന്‍റര്‍വ്യൂകള്‍ attend ചെയ്യുന്ന സമയം, ബാംഗ്ലൂർ താമസിച്ചു അവിടുത്തെ കമ്പനികളിൽ CV കൊടുത്ത് ജോലിയ്ക്കു വേണ്ടി അലയുന്ന കാലമാണ്. അങ്ങനെ ആറ്റു നോറ്റ് കാത്തിരുന്ന് ഒരു ഇന്‍റര്‍വ്യൂ വീണു കിട്ടി. അല്‍പം വിറവലോടെ, സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ധാരണ ഉള്ളവനെപ്പോലെ, ഇല്ലാത്ത ആറ്റിട്യൂഡ് ഉണ്ടെന്നു കാണിച്ച് ഞാൻ ഇന്‍റര്‍വ്യൂ ബോർഡിന് മുന്നിലിരുന്നു. അപ്പുറത്തുനിന്നു ചോദ്യങ്ങൾ വന്നു തുടങ്ങി. കാശുമുടക്കില്ലാതെ ഞാൻ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങൾക്കകം തകർന്നു തവിടു പൊടിയായി. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമില്ലാതെ ഞാൻ ഇളിഭ്യനായി എന്നുതന്നെ വേണം പറയാൻ. അന്ന് ചോദിച്ച ചോദ്യങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ട്.

1.Windows ന്‍റെ ഏറ്റവും latest version ഏതാണ് ?
ഞാൻ ഒരു ഉളുപ്പും ഇല്ലാതെ അറിയില്ലെന്ന് പറഞ്ഞു.
2.Micro soft ന്‍റെ ഏതൊക്കെ versions use ചെയ്തിട്ടുണ്ട്.
അതിനും ഉത്തരമില്ലാതെ ഞാൻ ഞാൻ കീഴ്പ്പോട്ടു നോക്കിയിരുന്നു.
3.Micro soft ന്‍റെ head quaters എവിടെയാണ്?
ഉത്തരം ലളിതം. അറിയില്ല.
4.Micro soft ന്‍റെ CEO ആരാണ്?.
ഭാവദേദമേതുമില്ലാതെ അതിനും അറിയില്ല എന്ന മറുപടി തന്നെ...

എനിക്കുനേരെ certficate തന്നിട്ട് ആ recruiter പറഞ്ഞു. ഇത്ര പോലും updated അല്ലാത്ത ഒരാളെ എങ്ങനെയാടോ ഞങ്ങൾ recruit ചെയുക. എപ്പോഴും updated ആയിക്കൊണ്ടിരിക്കണം എന്ന്. വിവരം ഇല്ലാത്ത, updated അല്ലാത്ത, എങ്ങും placed ആകാത്ത ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി. Microsoft നെ അത്രയേറെ പ്രാകിയിട്ടുണ്ട് അന്ന്. Insert ചെയ്ത ഷർട്ട് വലിച്ചു പുറത്തിട്ട്, ടൈയും ലൂസാക്കി പുറത്തേയ്ക്കിറങ്ങി ആ കമ്പനിയെ ഞാൻ ഒന്ന് നോക്കി. നിങ്ങൾ ഇപ്പോ ഓർക്കുന്നുണ്ടാകും ഈ കമ്പനി വിലയ്ക്കു മേടിച്ച് ഹീറോയിസം കാണിക്കാനുള്ള നോട്ടം ആണ് ഇതെന്ന്. എങ്കിൽ നിങ്ങൾക്ക് തെറ്റി. സംഗതി ഇതാണ്. ഇന്ന് രാവിലെ Alexander Prasanthന്‍റെ ഒരു വോയിസ്‌ മെസ്സേജ്. എടാ നീ അറിഞ്ഞോ? നമ്മൾ ഇന്‍റര്‍നാഷണലി ഹിറ്റ്‌ ആണെന്ന്. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ആണ് കാര്യം പറയുന്നത്.

മൈക്രോസോഫ്റ്റ് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ നടത്താൻ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു ആപ്ലിക്കേഷൻ, മൈക്രോസോഫ്റ്റ് ടീം എന്നോ മറ്റോ ആണ് പേര്. അവര് ഡെമോ ക്ലാസ്സ്‌ എടുക്കുമ്പോൾ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷൻ ജാവ കാണണം എന്നാണ്. പൊതുവേ അവർ പഠനത്തിനിടയിൽ സിനിമ പ്രോത്സാഹിപ്പിയ്ക്കാറില്ല, പക്ഷേ ജാവ എല്ലാവരും കാണണം കാരണം നിങ്ങൾ പഠിയ്ക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ എന്ന്.. എന്താല്ലേ...!!! Microsoft നിങ്ങൾ മുത്താണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (21 minutes ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (32 minutes ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (48 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (59 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (1 hour ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (3 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (4 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (6 hours ago)

Malayali Vartha Recommends