Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിലപ്പോ എനിക്ക് ഭ്രാന്ത് ആയിരിക്കാം ;പരിചയമില്ലാത്ത വഴികളിലൂടെ രാത്രിയില്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ പിന്നെ പിറകോട്ടു നോക്കാറില്ല ; ഞാനിന്ന് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് അതാണ്; മനസ് തുറന്ന് പാടാത്ത പൈങ്കിളി താരം സൂരജ് സണ്‍

12 JUNE 2021 10:30 AM IST
മലയാളി വാര്‍ത്ത

ഒറ്റ പരമ്പരയിലൂടെ തന്നെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സൂരജ് സണ്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിലെ ദേവയായി ആണ് സൂരജ് എത്തിയത്. സീരിയലില്‍ തിളങ്ങി നില്‍ക്കവെയാണ് താരം പരമ്പരയില്‍ നിന്നും പിന്മാറുന്നു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.

 

ഇതോടെ ആരാധകര്‍ ഏറെ നിരാശയിലായിരുന്നു. സൂരജ് പരമ്പരയില്‍ നിന്നും പിന്മാറിയതിന് പിന്നാലെ പുതിയ നായകന്‍ എത്തിയെങ്കിലും സൂരജിന്റെ സോഷ്യല്‍ മീഡിയകളില്‍ പരമ്പരയിലേക്ക് തിരികെ വരണമെന്ന ആവശ്യവും അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

 

ഇതിനിടെ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള പോസ്റ്റുമായിട്ടാണ് സൂരജിപ്പോള്‍ എത്തിയിരിക്കുന്നത്.

 

" ഇന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് എന്റെ യാത്രകളാണ്, എല്ലാവരും പറയും ഒറ്റയ്ക്ക് എങ്ങനെയാണ് ഇത്രയും ദൂരം യാത്ര ചെയ്യാന്‍ സാധിക്കുന്നതെന്ന്. അതെ എന്റെ യാത്രകള്‍ മിക്കതും ഒറ്റക്കുള്ള യാത്രകളാണ്. അതിനേക്കാള്‍ എനിക്ക് സുഖം മറ്റൊന്നിനും തോന്നിയില്ല. ചിലപ്പോ എനിക്ക് ഭ്രാന്ത് ആയിരിക്കാം. കാര്‍ സര്‍വീസിന് കൊണ്ടു പോകുമ്പോഴാണ്.

 

 

അവര്‍ ഞെട്ടലോടെ കിലോമീറ്റര്‍ നോക്കുക. ഇനി മീറ്റര്‍ എന്തെങ്കിലും പ്രോബ്ലം ആണോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട്. യാത്രകളില്‍ ഏറ്റവും ഇഷ്ടം പ്രഭാതം പൊട്ടി വിരിയുന്ന സമയത്തുള്ള യാത്രയാണ്. ആ സമയത്ത് കുറച്ചു മഴയും ഉണ്ടെങ്കില്‍ പിന്നെ പറയണ്ട വിശപ്പ് വിളി തുടങ്ങുമ്പോള്‍ അടുത്തു കാണുന്ന നല്ല ഒരു തട്ടുകടയില്‍ നിര്‍ത്തും ചൂടോടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കും 'ഹോ അന്തസ്സ്'.

 

വോളിയം വളരെ പതുക്കെ വച്ച് നല്ലഗസലുകള്‍ കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടമാണ്. ആ യാത്ര രാത്രി ആണ് ഏറ്റവും ഇഷ്ടം. പരിചയമില്ലാത്ത വഴികളിലൂടെ രാത്രിയില്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ പിറകില്‍ വല്ല പ്രേതവും ഉണ്ടോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. തോന്നിയിട്ടുണ്ട്, പിന്നെ പിറകോട്ടു ഞാന്‍ നോക്കാറില്ല. കണ്ണാടി മുകളിലോട്ട് തിരിച്ചു വെക്കും.

 

 

ഈ സിനിമകള്‍ ഒക്കെ കണ്ടു കണ്ടു ഉള്ളില്‍ നല്ല ഭയം. നല്ല ഉറക്കം തോന്നുമ്പോള്‍ കാര്‍ എവിടെയെങ്കിലും സൈഡ് ആകും പിന്നെ കാര്‍ എന്റെ ബെഡ്‌റൂമാണ് നല്ല സുഖമായി ഉറങ്ങും. കൂടുതല്‍ വിശേഷങ്ങള്‍ എന്റെ യൂട്യൂബ് ചാനലില്‍ ഞാന്‍ അപ്ലോഡ് ചെയ്യും. രസകരമായ പല കാര്യങ്ങളും ഞാന്‍ പറയാം. എന്നവസാനിക്കുന്നു സൂരജിന്റെ വാക്കുകൾ. സൂരജ് സണ്‍ എന്നാണ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends