Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൈദരാബാദില്‍ നിന്നും മുംബൈ വരെ കാല്‍നടയായി ഒരു ആരാധകൻ ;പ്രചോദനമാണ്, പക്ഷെ... ; സോനു സൂദിനെ ഞെട്ടിച്ച ആരാധകന് താരം കൊടുത്ത മറുപടി

12 JUNE 2021 01:00 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമാകവെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സാധരണക്കാര്‍ക്കും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സഹായമെത്തിച്ച് കൊണ്ടിരിക്കുന്ന ബോളിവുഡ് താരമാണ് സോനു സൂദ്. ഓക്‌സിജന്‍ മുതല്‍ മരുന്നുകള്‍ വരെ വേഗത്തിലാണ് സോനു സൂദ് ഫൗണ്ടേഷന്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഇത്രത്തോളം കരുതൽ മറ്റൊരു നായകരിലും കണ്ടിട്ടില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

 

അതിനാല്‍ തന്നെ താരത്തിന്റെ ആരാധകരും ഇതിലൂടെ പ്രചോദനം ഉൾക്കൊള്ളുന്നുണ്ട്. നടൻ എന്നതിലുപരി സോനൂ സൂദ് എന്ന വ്യക്തിക്കാണ് ആരാധകർ ഏറെയുള്ളത്. ആന്ധ്രപ്രദേശില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ജനങ്ങള്‍ സോനു സൂദിന്റെ പോസ്റ്ററില്‍ പാല്‍ അഭിഷേകം വരെ നടത്തുകയുണ്ടായി . കൂടാതെ നിരവധി പേരാണ് ദിനം പ്രതി മുംബൈയിലെ താരത്തിന്റെ  വസതിയിലെത്തുന്നത്.

 

 

അത്തരത്തില്‍ സോനു സൂദിനെ കാണാനെത്തിയതാണ് ആരാധകനായ വെങ്കിടേഷ്. ഹൈദരാബാദില്‍ നിന്നും മുംബൈ വരെ കാല്‍നടയിലാണ് വെങ്കിടേഷ് യാത്ര ചെയ്തത്. വ്യാഴാഴ്ച്ച സോനു സൂദ് വെങ്കിടേഷിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വെങ്കിടേഷ് പ്രചോദനമാണെന്നാണ് സോനു സൂദ് പറഞ്ഞത്.

 

‘വെങ്കിടേഷ് എന്നെ കാണുന്നതിന് ഹൈദരാബാദില്‍ നിന്നും കാല്‍നടയിലാണ് മുംബൈയിലെത്തിയത്. അദ്ദഹത്തിന് വരാനുള്ള സൗകര്യം ഞാന്‍ ഒരുക്കുന്നതിന് പകരം വെങ്കിടേഷ് സ്വയം വന്നു. ഇത് തീര്‍ച്ചയായും വലിയ പ്രചോദനമാണ്. എങ്കിലും ഇത്തരം ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഈ സമയത്ത് ചെയ്യാന്‍ ഞാന്‍ ആരെയും പ്രോത്സാഹിപ്പിക്കില്ല.’ സോനു സൂദ് പറഞ്ഞു .

 

 

പതിവായി സോനുവിന്റെ ഫാൻസ്‌ ചെയ്യുന്ന പല പ്രവർത്തികളും സമൂഹമാധ്യങ്ങളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ മാസം സോനു സൂദിന് രാഖി കെട്ടിക്കൊടുക്കുന്ന ഫാനിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. വീഡിയോയില്‍ രാഖി കെട്ടിയതിന് ശേഷം അവര്‍ നടന്റെ കാല്‍ തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സോനു സൂദ് അത് സ്നേഹത്തോടെ വേണ്ടെന്ന് പറയുകയാണ് ചെയ്യുന്നത്. താരത്തിന്റെ മുംബൈയിലെ വസതിയിലാണ് ആരാധകര്‍ കാണാന്‍ എത്തിയത്.

 


കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചും സോനു സൂദ് മാതൃകയായിരുന്നു. അതിന് പുറമെ താത്കാലികമായി ജീവിക്കാനുള്ള സാമ്പത്തിക സഹായവും സോനു സൂദ് അവര്‍ക്കായി നല്‍കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends