Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങൾക്ക് രണ്ടുപേർക്കുമറിയില്ലന്ന് പറഞ്ഞപ്പോൾ ഭർത്താവിന് അറിയില്ലെങ്കിലും കുഴപ്പമില്ലന്ന് പറഞ്ഞവരുണ്ട് ; ആ വ്യത്യാസം മനസിലാകുന്നില്ലന്ന് വിദ്യാ ബാലന്‍!

13 JUNE 2021 12:43 PM IST
മലയാളി വാര്‍ത്ത

അഭിനയം കൊണ്ടും നിലപാട് കൊണ്ടും ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് വിദ്യാ ബാലന്‍. പലപ്പോഴും സ്ത്രീകള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്കും അവഗണനകള്‍ക്കും എതിരെ ശക്തമായി തന്നെ പ്രതികരിക്കാറുമുണ്ട് താരം . തുടക്കകാലത്ത് ചലച്ചിത്ര മേഖലയില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന വിവേചനങ്ങളെപ്പറ്റിയും തനിക്ക് നേരെയുണ്ടായ ബോഡി ഷെയ്മിംഗിനെപ്പറ്റിയും വിദ്യ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്.

 

 

ഇപ്പോഴിതാ തനിക്ക് നേരെയുണ്ടായ ഒരു സ്റ്റിരീയോടൈപ്പ് ചോദ്യത്തെ കുറിച്ച് തുറന്നുപറയുകയാണ് വിദ്യ. ഒരു അഭിമുഖത്തിലായിരുന്നു വിദ്യയുടെ പരാമര്‍ശം.

 

ഒരുപാട് പേർ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പാചകം ചെയ്യാന്‍ അറിയില്ലേ എന്ന് ചോദിച്ച് നിരവധി പേര്‍ കളിയാക്കി. എന്നാല്‍ എനിക്കും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനും പാചകം അറിയില്ലെന്നായിരുന്നു അവിടെ നല്‍കിയ മറുപടി.

 

അപ്പോള്‍ താന്‍ തീര്‍ച്ചയായും പാചകം പഠിച്ചിരിക്കണം തുടങ്ങിയ ഉപദേശങ്ങളുമായി ചിലര്‍ രംഗത്തെത്തിയെന്നും വിദ്യ പറയുന്നു. അതിനും തന്റെ പക്കല്‍ കൃത്യമായ ഉത്തരമുണ്ടായിരുന്നു.

 

‘സിദ്ധാര്‍ത്ഥിന് അറിഞ്ഞില്ലേലും കുഴപ്പമില്ല. ഞാന്‍ മാത്രം പാചകം പഠിച്ചിരിക്കണമെന്ന് പറഞ്ഞവരോട് ഒന്നേ ചോദിക്കാനുള്ളു. സിദ്ധാര്‍ത്ഥിനും എനിക്കും എന്ത് വ്യത്യാസമാണുള്ളത്,’ വിദ്യ ചോദിക്കുന്നു.

 

സമൂഹത്തില്‍ ലിംഗ വിവേചനം ഒരു സാധാരണ സംഭവമായി മാറിയെന്നും എല്ലാവരും അത് അനുഭവിക്കുന്നുണ്ടെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനത്തിന് മൂര്‍ച്ചകൂടുകയാണെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.

 

 

മുമ്പ് തനിക്ക് നേരെയുണ്ടായ ബോഡി ഷെയ്മിംഗിനെപ്പറ്റിയും വിദ്യ തുറന്നുപറച്ചില്‍ നടത്തിയിരുന്നു. തന്റെ തടിയെപ്പറ്റി വളരെ മോശമായി തന്നെ ചിലര്‍ കമന്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ അതൊന്നും തന്നെ ബാധിച്ചതേയില്ലെന്നും വിദ്യ പറഞ്ഞു.

 

കഴിഞ്ഞ ദിവസം വൈഫൈ സിഗ്നൽ ഒന്ന് ഡൗൺ ആയാൽ കണക്ഷൻ പോയല്ലോ എന്ന വേവലാതി അകറ്റാനുള്ള മറുമരുന്നുമായിട്ടും വിദ്യ ബാലൻ എത്തിയിരുന്നു.കാടുകളിലേക്ക് പോവുക. അവിടെ പ്രകൃതിയുമായുള്ള കണക്ഷൻ നിങ്ങൾക്ക് അനുഭവിച്ചറിയാം എന്ന് പറഞ്ഞുകൊണ്ട് തന്റെ പുതിയ ലുക്കുമായിട്ടായിരുന്നു വിദ്യ എത്തിയത് . പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ദാബൂ രത്‌നാനിയാണ് ചിത്രം പകർത്തിയിരിക്കുന്നത്.

 

 

തന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്‌നമായി ചിലര്‍ ചിത്രീകരിക്കാറുണ്ടെന്ന് പറഞ്ഞും വിദ്യ വാർത്തകളിൽ നിറഞ്ഞിരുന്നു.

‘ചലച്ചിത്ര പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റേത്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ എനിക്ക് ആരുമുണ്ടായിരുന്നില്ല. എന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്‌നമായി മാറിയിരുന്നു. എപ്പോഴും ഒരു അമിത വണ്ണമുള്ള പെണ്‍കുട്ടിയായിട്ടാണ് എന്നെ എല്ലാവരും കണ്ടത്. നിരവധി ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നെ അലട്ടിയിരുന്നു. കുറേ നാളുകള്‍ ഞാന്‍ എന്റെ ശരീരത്തെ തന്നെ വെറുത്തു. എന്നെ എന്റെ ശരീരം തന്നെ ചതിച്ചുവെന്ന് തോന്നിയിരുന്നു.

 

പിന്നീട് ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം കരകയറാനായെന്നും സ്വന്തം ശരീരത്തെ സ്‌നേഹിച്ചു തുടങ്ങിയപ്പോഴാണ് ആ മാറ്റം കാണാന്‍ കഴിഞ്ഞതെന്നും വിദ്യ പറഞ്ഞു.

വിദ്യാബാലന്റേതായി വരാനിരിക്കുന്ന പുതിയ സിനിമ ഷെർണിയാണ്. ദേശീയ ശ്രദ്ധ നേടിയ ന്യൂട്ടൺ എന്ന ചിത്രത്തിന്​ ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷെർണി'. വിദ്യാ ബാലൻ വ്യത്യസ്തമായ കഥാപാത്രമാകുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂൺ മാസത്തിലാണ്​​ റിലീസ്​ ചെയ്യുക​.

 

 

വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ്​ വിദ്യാ ബാലൻ ചിത്രത്തിൽ എത്തുന്നത്​. ടി സീരീസും അബുണ്ടാൻറിയ എൻറർടൈൻമെൻറ്​സും ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിൽ ശരദ് സക്‌സേന, നീരജ് കാബി, വിജയ് റാസ്‌, ഇള അരുൺ എന്നിവരും അഭിനയിക്കുന്നുണ്ട്​.തീർത്തും സവിശേഷമായ കഥയാണ് ഷെർണിയിലേത്​, അമിത്തി​െൻറ ട്രേഡ്മാർക്കായ ആക്ഷേപഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏറ്റവും പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (59 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends