Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ഉർവശി തിയറ്റേഴ്സിലേക്ക് വീണ്ടും ആ ഫോൺ വിളി ശബ്ദം ; എന്നാലും ചിരിയുടെ മാലപ്പടക്കം തീർത്ത അയാളെ അറിയാതെപോയല്ലോ ; ചർച്ചയായി റാംജിറാവു സ്പീക്കിംഗ്!

13 JUNE 2021 01:17 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് റാംജിറാവു സ്പീക്കിംഗ്. സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടിന്റെ ആദ്യ സിനിമയായ റാംജിറാവു ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നു.1989ലാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. മുകേഷ്, സായ്കുമാര്‍, ഇന്നസെന്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ രേഖയായിരുന്നു നായിക. ചിത്രം തമിഴിലും ഹിന്ദിയിലും കന്നടയിലും തെലുങ്കിലും ഒഡിയയിലും വരെ റീമേക്ക് ചെയ്യപ്പെടും ചെയ്തിരുന്നു.

 

എന്നാൽ ചിത്രത്തിൽ പൊട്ടിച്ചിരി ഉണ്ടാക്കിയ കഥാപാത്രം ആരാണെന്ന് കടത്താൻ ശ്രമിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. മു കേഷും സായ്കുമാറും ഇന്നെസെന്റും മത്സരിച്ചഭിനയിച്ചെങ്കിലും അവരായിരുന്നില്ല സിനിമയിൽ ഇത്ര കോമടി സൃഷ്ടിച്ചിരുന്നത്.

 

ചിത്രത്തിൽ ഉറുമീസ് തമ്പാനായി ദേവൻ എത്തിയത് കൊണ്ടാണോ ഇത്രയധികം ഹാസ്യ ചിത്രമായി സിനിമ മാറിയത് .ഇതിനിടയിൽ പണത്തിനായി റാംജി റാവ് എന്ന കഥാപാത്രമായി വിജയരാഘവൻ എത്തിയതോടെയല്ലേ കഥയിലേക്ക് കടന്നത്. അപ്പോൾ ചിത്രത്തിലെ തകർപ്പൻ കഥാപാത്രം വിജയരാഘവൻ ആവില്ലേ?

 

 

എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ താത്വിക അവലോകനത്തിന് ശേഷം കണ്ടെത്തിയ ഉത്തരം ഇതൊന്നുമായിരുന്നില്ല. അത് ടെലിഫോൺ കണ്ടു പിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ ആയിരുന്നു. വിഷ്ണു വി ഗോപിനാഥനാണ് ഇത്തരം ഒരു അവലോകനവുമായി ഫേസ്ബുക്കിൽ എത്തിയിരിക്കുന്നത്.

 

ആ രസകരമായ കുറിപ്പ് ഇങ്ങനെയാണ്...

ടെലിഫോൺ കണ്ടു പിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല തൻറെ കണ്ടുപിടിത്തം മൂന്നരക്കോടിയിലേറെ ജനങ്ങളെ 3 പതിറ്റാണ്ടുകാലം ചിരിപ്പിക്കുമെന്ന്. മലയാള സിനിമയിൽ ഒരു പക്ഷെ ഫോൺ സംഭാഷണങ്ങളിൽ ഇത്രയധികം നർമ്മം ഉണ്ടാക്കാമെന്ന് കാണിച്ച സിനിമ റാംജിറാവു സ്പീക്കിങ് തന്നെയായിരിക്കും...

 

സിദ്ദിഖ്-ലാൽ ടീമിൻറെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായ റാംജിറാവു സ്പീക്കിങ്ങിൽ പലപ്പോഴും ടെലിഫോൺ ഒരു കഥാപാത്രം തന്നെയാണ്. ഉറുമീസ് തമ്പാനെ വിളിക്കുമ്പോൾ ഉർവ്വശി തിയേറ്ററിലേക്ക് എത്തുന്ന ഫോൺ മത്തായിച്ചൻ എടുക്കുമ്പോൾ അത് നമുക്ക് ആദ്യം ഒരു തമാശ മാത്രമാണ്, പക്ഷേ എത്ര മനോഹരമായിട്ടാണ് കഥയിലെ മുഖ്യ വിഷയം ഒട്ടും മുഴച്ചു നിൽക്കാതെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പിന്നീടുള്ള സീനുകളിലൂടെ നമുക്ക് ബോധ്യമാകും.

 

 

ഗോപാലകൃഷ്ണൻ്റെ കൽക്കട്ടയും, മേട്രന്റെ കമ്പിളി പുതപ്പും ഇപ്പോഴും മലയാളിയുടെ ദൈനംദിന പദപ്രയോഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ഉറുമീസ് തമ്പാൻ്റെ നിസ്സഹായ അവസ്ഥയും നമുക്ക് കാട്ടി തന്നത് ടെലിഫോൺ തന്നെയാണ്...

 

റാംജിറാവു എന്ന വില്ലനെ എസ്റ്റാബ്ലിഷ് ചെയ്യുന്നതും, അതും ഒരു ടെലിഫോൺ സംഭാഷണമാണ്. " I am Ram, Ramji Rao, Ramji Rao speaking" എന്ന് കേൾക്കുമ്പോൾ ഇന്നും ഒരു കൗതുകമാണ്. ബാലകൃഷ്ണൻ്റെ ഫോൺ ടാപ്പിങ്ങും, മെഷീൻ ഓഫ് ചെയ്യലുമെല്ലാം ഇത്രയേറെ രസകരമായത് ആ "യന്ത്രത്തിൻ്റെ" പ്രവർത്തനം കൊണ്ട് തന്നെയാണ്... ടെലിഫോണിൻ്റെ ഇതിലും മികച്ച ഉപയോഗം ഒരു സിനിമയിൽ കാണിച്ചുതരുന്നവർക്ക് life time settlement! എന്നവസാനിക്കുന്നു ആ കുറിപ്പ്. എന്നാൽ 1989 ൽ ഫോണുമായുള്ള മൽപ്പിടുത്തം കണ്ട് പ്രേക്ഷകർ ചിരിച്ചത് പോട്ടെ... എന്നാൽ, ഇന്നും ഈ മൊബൈലും വലിയ ടെക്‌നോളജിയും ഒക്കെയുള്ള ഈ സമയത്തും റാംജിറാവു സ്പീക്കിംഗ് കണ്ട് ചിരിക്കുന്നെങ്കിൽ സിനിമയുടെ ലെവൽ വേറെതന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (4 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (4 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (4 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (5 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (6 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (6 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (6 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (7 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (8 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (9 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (9 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (9 hours ago)

Malayali Vartha Recommends