Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

മമ്മൂട്ടി വഴക്കുപറയുമോ എന്ന് പേടിച്ചു ; ആ ഒരൊറ്റ ഡയലോഗിൽ എല്ലാം മാറിമറിഞ്ഞു '; മമ്മൂട്ടിയോടൊപ്പമുള്ള 'അച്ഛാദിൻ' അനുഭവവുമായി ഹരീഷ് കണാരന്‍

13 JUNE 2021 02:44 PM IST
മലയാളി വാര്‍ത്ത

കോമഡി റിയാലിറ്റി ഷോയിൽ തള്ളുകൾ കൊണ്ട് മാത്രം പ്രശസ്തനായ അഭിനേതാവാണ് ജാലിയന്‍ കണാരന്‍ എന്ന ഹരീഷ് കണാരന്‍ . കോഴിക്കോടന്‍ ശൈലിയിലെ ഹരീഷിന്റെ സംസാരവും അഭിനയവും ആരാധകര്‍ ഏറ്റെടുത്തത് വളരെപ്പെട്ടെന്നായിരുന്നു . കുറഞ്ഞകാലത്തിനുള്ളില്‍ തന്നെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനും ഹരീഷിന് കഴിഞ്ഞിട്ടുണ്ട്.

 

ഇപ്പോൾ മമ്മൂക്കയോടൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഹരീഷ് കണാരൻ . പുത്തന്‍പണം, അച്ഛാദിന്‍ എന്നീ സിനിമകളിലാണ് ഹരീഷ് മമ്മൂക്കയോടൊപ്പം അഭിനയിച്ചത്.ഒരു മീഡിയയ്ക്ക് അയച്ച അഭിമുഖത്തിലാണ് ഹരീഷ് മമ്മൂക്കയെപ്പറ്റി മനസ് തുറന്നത്.

 


‘മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ, മാര്‍ത്താണ്ഡന്‍ സര്‍ സംവിധാനം ചെയ്ത അച്ഛാദിന്‍ ആയിരുന്നു. മൂന്ന് ചെറിയ സീന്‍ മാത്രേയുണ്ടായിരുന്നുള്ളു. അതിലാണെങ്കില്‍ എനിക്ക് തമിഴ് ആണ് പറയേണ്ടിയിരുന്നത്. എനിക്ക് അത്രവശമില്ലാത്ത ഭാഷയും. ഒരുവിധം ഒപ്പിച്ച് പറഞ്ഞു. മമ്മൂക്കയെ ആദ്യമായി കാണുമ്പോഴുള്ള ടെന്‍ഷന്‍. തെറ്റിപ്പോകുമോ, തെറ്റിയാല്‍ മൂപ്പര്‍ എന്തെങ്കിലും പറയുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു,’ ഹരീഷ് പറയുന്നു.

 

എന്നാല്‍ തന്റെ ടെന്‍ഷനൊക്കെ മമ്മൂക്കയുടെ ഒറ്റ ഡയലോഗില്‍ തീര്‍ന്നെന്നും വളരെ ഫ്രീയായി വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞെന്നും ഹരീഷ് പറഞ്ഞു.

 

മമ്മൂക്കയെ കാണുകയാണ്. ഞാന്‍ സീനിന് റെഡിയായി മമ്മൂക്കയെ കാത്തുനില്‍ക്കുകയാണ്. അപ്പോഴിതാ മമ്മൂക്ക എന്റെ അടുത്തേക്ക് വരുന്നു. എനിക്കൊരു ഷേക്ക് ഹാന്റ് ഒക്കെ തന്നു. എന്നിട്ട് ചോദിക്കുകയാണ്, എന്തൊക്കെയാണ് ബാബുവേട്ട സുഖമല്ലേ എന്ന്. ആ ഒരൊറ്റ ഡയലോഗില്‍ ഞാന്‍ ഫ്രീയായി,’ ഹരീഷ് പറഞ്ഞു.

 

മമ്മൂക്ക ടിവിയിലെ എല്ലാ പരിപാടികളും കാണുന്ന വ്യക്തിയാണെന്നും എല്ലാ ചാനലിലെയും പരിപാടികള്‍ അദ്ദേഹം നിരീക്ഷിക്കാറുണ്ടെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.


അഭിനയിക്കുമ്പോഴും കൂടെ വര്‍ക്ക് ചെയ്യുന്നവരോട് അഭിപ്രായം ഒക്കെ ചോദിക്കുന്നയാളാണ് മമ്മൂക്കയെന്നും ഹരീഷ് പറഞ്ഞു. ഒന്നോ രണ്ടോ ടേക്ക് പോയാലും മമ്മൂക്ക ഒന്നും പറയാറില്ലെന്നും ചെറിയ തമാശ പറഞ്ഞാലും പൊട്ടിച്ചിരിക്കുന്നയാളാണ് മമ്മൂക്കയെന്നും ഹരീഷ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (4 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (4 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (4 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (5 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (6 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (6 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (6 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (7 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (8 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (9 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (9 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (9 hours ago)

Malayali Vartha Recommends