Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രിയില്‍ ഒരു മരത്തിന് ചുവട്ടില്‍ അദ്ദേഹം എന്റെ മടിയില്‍ തലവെച്ച് സംസാരിക്കുകയായിരുന്നു, പെട്ടന്ന് ആ വെള്ള സാരി നിറയെ രക്തം ; സത്യനുമായുള്ള നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ഷീല

13 JUNE 2021 03:09 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് സത്യൻ . അഭിനയ ജീവിതത്തിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോള്‍ പൊടുന്നനെ മലയാളികൾക്ക് നഷ്ട്ടമായ മലയാള സിനിമയുടെ സ്വന്തം സത്യന്‍ മാസ്റ്റര്‍.

 

നസീര്‍-സത്യന്‍ ദ്വയത്തിലായിരുന്നു ഏറെക്കാലം മലയാള സിനിമ. 1971 ല്‍ തന്റെ 59-ാം വയസില്‍ രക്താര്‍ബുദത്തെ തുടര്‍ന്നായിരുന്നു സത്യന്റെ മരണം. ഈ വരുന്ന ജൂണ്‍ 15 ന് സത്യന്‍ മരിച്ചിട്ട് 50 വര്‍ഷം തികയുകയാണ്. രോഗം കലശലായ സമയത്തും സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടി നടക്കുന്ന നടനായിരുന്നു സത്യന്‍.

 

അത്തരമൊരു അനുഭവുമായി എത്തിയിരിക്കുകയാണ് നടി ഷീല. ‘ അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ സത്യന്റെ മൂക്കില്‍ നിന്ന് രക്തം വന്നെന്നും എന്നാല്‍ അതൊന്നും വകവെക്കാതെ അദ്ദേഹം തനിയെ കാറോടിച്ച് ആശുപത്രിയില്‍ പോകുകയാണുണ്ടായതെന്നും ഷീല പറയുന്നു

 

 

‘ഷൂട്ടിംഗ് സമയത്ത് വെള്ളസാരിയാണ് ഞാന്‍ ഉടുത്തിരുന്നത്. രാത്രിയില്‍ ഒരു മരത്തിന് ചുവട്ടില്‍ അദ്ദേഹം എന്റെ മടിയില്‍ തലവെച്ച് സംസാരിക്കുന്ന രംഗമാണ്. ഷോട്ട് കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ എന്റെ സാരിയില്‍ നിറയെ രക്തം. നോക്കുമ്പോള്‍ സത്യന്‍ സാറിന്റെ മൂക്കില്‍ നിന്ന് രക്തം വന്നുകൊണ്ടിരിക്കുന്നു,’ ഷീല പറയുന്നു.

 


രക്താര്‍ബുദമാണെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും അത്രത്തോളം ഗുരുതരമാണെന്ന് അന്നാണ് മനസിലാക്കിയതെന്നും ഷീല പറയുന്നു. വെള്ള തുണിയെടുത്ത് ഒരു കൈ കൊണ്ട് മൂക്ക് തുടച്ചും മറുകൈ കൊണ്ട് സ്റ്റിയറിംഗ് പിടിച്ചും സത്യന്‍ ഒറ്റയ്ക്ക് കാറോടിച്ച് പോകുകയായിരുന്നെന്നും ഷീല പറയുന്നു.

 

ത്യാഗസീമ എന്ന സിനിമയിലൂടെയാണ് സത്യന്‍ എന്ന അതുല്യ പ്രതിഭ മലയാള സിനിമയിലേക്ക് എത്തുന്നത്. നസീറിന്റെ ആദ്യ സിനിമയും ഇതായിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയില്ല. ആത്മസഖിയാണ് സത്യന്‍ അഭിനയിച്ച് ആദ്യം റിലീസ് ആയ സിനിമ. 1969 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യം ലഭിച്ചത് സത്യനായിരുന്നു. 1971 ലും അദ്ദേഹം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (59 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends