Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യയുടെ പ്രവർത്തി കണ്ട് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ; രണ്ട് ദിവസം കഴിഞ്ഞ് ആ ഞെട്ടിക്കുന്ന കാഴച്ച കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു ; നിഷ്കളങ്കമായ കാവ്യയുടെ രീതികളെ കുറിച്ച് പറഞ്ഞ് ജയസൂര്യ

13 JUNE 2021 03:45 PM IST
മലയാളി വാര്‍ത്ത

രണ്ടര മണിക്കൂറോ മൂന്ന് മണിക്കൂറോ മാത്രം ദൈർഘ്യമുള്ള സിനിമകളായി തിരസ്സീലയിൽ കാണുന്നതു മാത്രമല്ല, അതിനുമപ്പുറം ഒരു സിനിമ ജനിക്കുന്നതിന് പിന്നിൽ നിരവധി കഥകൾ ഉണ്ടാകുന്നുണ്ട്. അത്തരം രസകരമായ സംഭവങ്ങളൊക്കെ ക്യാമറയ്ക്ക് പിന്നിലാണ് അരങ്ങേറുന്നത്. അതിൽ പലതും അഭിമുഖങ്ങളിലൂടെ ആരാധകരിലും എത്തും.

 

അത്തരത്തിൽ നടി കാവ്യ മാധവനെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ ജയസൂര്യ. ഭക്ഷണത്തോട് ഏറെ ഇഷ്ടമുള്ളയാളാണ് കാവ്യ മാധവനെന്ന് പറഞ്ഞ ജയസൂര്യ കംഗാരു സിനിമയുടെ സെറ്റിലേക്ക് ട്രെഡ്മില്ലുമായെത്തിയ നടിയെ കുറിച്ചുള്ള പൊട്ടിച്ചിരിപ്പിക്കുന്ന ചില ഓര്‍മ്മകളും പങ്കുവെച്ചു.

 

 

‘വീട്ടിലെ അനിയത്തിക്കുട്ടിയെ പോലെയാണ് കാവ്യ മാധവന്‍. ഒരു അനുഭവം പറയാം, ഊട്ടിയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു. ഇവള്‍ക്ക് ഐസ്‌ക്രീമൊക്കെ വേണം. എന്നിട്ട് എന്റെ അടുത്തുവന്ന് പറയും ‘ചേട്ടാ നീ പോയിട്ട് എനക്ക് ഐസ്‌ക്രീം വേടിച്ചു വാ’ എന്ന്. എന്നിട്ട് മോളേ നിനക്ക് വേണ്ടി മേടിച്ചതാണെന്ന പോലെ അവള്‍ക്ക് കൊടുക്കണമെന്നും പറയും.

 

ഇതൊക്കെ കഴിക്കുന്നത് കണ്ടാല്‍ അവളുടെ അച്ഛനും അമ്മയും തടി കൂടുമെന്നും പറഞ്ഞ് ചീത്ത പറയും. അതുകൊണ്ടാണ് ഇങ്ങനെ വന്ന് പറയുന്നത്. ഞാന്‍ വാങ്ങിക്കൊണ്ടു വന്ന് കൊടുക്കുമ്പോള്‍, ‘എന്തിന് ചേട്ടാ ഇതൊക്കെ’ എന്നൊരു ചോദ്യവും ചോദിച്ച് അതും വാങ്ങിപ്പോവും,’ ജയസൂര്യ പറഞ്ഞു.

 

 

കംഗാരു സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ മറ്റൊരു അനുഭവവും ജയസൂര്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘കാവ്യ ഒരു ദിവസം എന്നോട് വന്ന് വര്‍ക്ക് ഔട്ട് ഒന്നും ചെയ്യുന്നില്ലേയെന്ന് ചോദിച്ചു. ചെയ്യുന്നുണ്ട്, ഇന്ന് പറ്റിയില്ല, ഇനി വേണം പോകാന്‍ എന്ന് ഞാന്‍ പറഞ്ഞു. വര്‍ക്ക് ഔട്ട് ചെയ്യാതെ ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി.

 

അപ്പോഴാണ് ഞാന്‍ അറിയുന്നത് കാവ്യ മാധവന്‍ ട്രെഡ് മില്ലുമായിട്ടാണ് ലൊക്കേഷനില്‍ വന്നിരിക്കുന്നത് എന്ന്. കാവ്യ റൂമില്‍ ട്രെഡ് മില്ലില്‍ വര്‍ക്ക് ഔട്ടൊക്കെ നടത്തുകയാണ് ദിവസവും. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി.

 

രണ്ട് ദിവസം കഴിഞ്ഞ്, കാവ്യയുടെ അച്ഛന്‍ അത്താഴം ഒന്നിച്ചു കഴിക്കാമെന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നപ്പോള്‍ ദാ ആ ട്രെഡ് മില്ലില്‍ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു. ആദ്യത്തെ രണ്ട് ദിവസമേ ആവേശം ഉണ്ടായിരുന്നുള്ളു, ഇപ്പോള്‍ ദേ ഇങ്ങനെ അലക്കിയ തുണി ഇടാനാണ് ഉപയോഗിക്കുന്നത് എന്ന് കാവ്യയുടെ അമ്മ പറഞ്ഞു. ആ ട്രെഡ് മില്ല് രണ്ടാം നിലയിലെ മുറിയിലേക്ക് കയറ്റിക്കൊണ്ടു വരാന്‍ എത്ര പാടുപെട്ടിട്ടുണ്ടാകുമെന്നാണ് ഞാന്‍ അപ്പോള്‍ ആലോചിച്ചത്,’ ചിരിച്ചുകൊണ്ട് ജയസൂര്യ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (59 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends