Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു , മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ ; ആഴ്ചകളായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ ശല്യം ചെയ്യുന്നയാളെ പാഠം പഠിപ്പിക്കാനൊരുങ്ങി സാധിക

13 JUNE 2021 04:16 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സാധിക വേണു ഗോപാല്‍. സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം സാധിക വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ സാധിക പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് ചർച്ചയായി മാറുന്നത് .അതുപോലെ തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും സാധിക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സാധികയുടെ പുതിയ പോസ്റ്റും അത്തരത്തിൽ ശ്രദ്ധ നേടുകയാണ്.

 

ആഴ്ചകളായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ ശല്യം ചെയ്യുന്നയാള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയതിനെ കുറിച്ചാണ് സാധിക പറയുന്നത്. താന്‍ നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ഷോട്ടും സാധിക പങ്കുവച്ചിട്ടുണ്ട്.

 

പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ. പ്രതികരിക്കുക എന്നാണ് സാധിക ശക്തമായ വാക്കുകളിലൂടെ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ,

 

 

"പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ, പ്രതികരിക്കുക. നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്‌നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്‌നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം .ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്"

 

ടാറ്റു ഗേള്‍ എന്നാണ് ചിലര്‍ സാധിക വേണുഗോപാലിനെ ആരാധകർ വിളിയ്ക്കുന്നത്. കൈയ്യിലും കാലിലും നെഞ്ചിലിം ഇടിപ്പിലും തുടങ്ങി സാധിക വേണുഗോപാല്‍ ടാറ്റുവില്‍ കുളിച്ചു നില്‍ക്കുകയാണ്. ഇനി പുറത്ത് ഒരു ടാറ്റു കൂടെ ചെയ്യണം, പക്ഷെ ചെറിയൊരു ഇടവേള എടുത്ത ശേഷം മാത്രമേ അതുണ്ടാവു എന്ന് സാധിക തന്നെ പറഞ്ഞിട്ടുണ്ട്.

 

 

അടുത്തിടെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും സാധിക തുറന്നു പറഞ്ഞിരുന്നു. അത് സൈബറിടത്തിൽ വലിയ വാർത്തയും ആയതാണ്. വിവാഹ മോചനം ശരിയ്ക്കും എന്റെ ആവശ്യമായിരുന്നു എന്നായിരുന്നു സാധിക വെളിപ്പെടുത്തിയത് .

 

ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് വന്ന അഭിപ്രായമല്ല. ഒത്തു പോകാന്‍ കഴിയാത്ത ഒരു ബന്ധം, അത് എന്ത് തന്നെയായാലും, ഏറ്റവും ഭംഗിയില്‍ നില്‍ക്കുമ്പോള്‍ കട്ട് ചെയ്യുക എന്നതാണ്. അല്ലാതെ അത് വീണ്ടും വീണ്ടും വഷളാക്കി കൊണ്ടു പോയാല്‍ പരസ്പരം ശത്രുക്കളായി മാറും. അതിനോട് എനിക്ക് താത്പര്യം ഇല്ലാത്തത് കൊണ്ടാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്- സാധിക വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (59 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends