Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

പ്രവീണയെ നിരന്തരം വിമർശിക്കുകയും വഴക്കുപറയുകയും ചെയ്യുന്ന മകൾ ; സിനിമയിൽ അവസരം കിട്ടാത്തതും സീരിയൽ ചെയ്യാൻ താൽപര്യമില്ലാത്തതും ഇതുകൊണ്ടാണ് ; വെളിപ്പെടുത്തലുമായി പ്രവീണ

14 JUNE 2021 11:57 AM IST
മലയാളി വാര്‍ത്ത

അഭിനയം കൊണ്ടും ശബ്ദം കൊണ്ടും വർഷങ്ങളായി മലയാളികളുടെ മനസ്സിനെ കീഴ്പെടുത്തിയ താരമാണ് പ്രവീണ. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ പ്രവീണ അഭിനയിച്ച സിനിമകളും സീരിയലുകളും എല്ലാം ഒന്നിനൊന്നു മികച്ചതാണ്. വീട്ടിലെ ഒരംഗത്തെ പോലെയാണ് ഇന്നും മലയാളികൾ പ്രവീണയെ കാണുന്നത്. എളിമയോടെയുള്ള സംസാരവും, ഇടപെടലുകളും ആണ് പ്രവീണ എന്ന നടിയെ മലയാളികൾ നെഞ്ചേറ്റാൻ കാരണം. പ്രമുഖരായ നടന്മാർക്കൊപ്പം അഭിനയിച്ച പ്രവീണ ഒന്നാം നിര നായികമാർക്കൊപ്പം വളർന്നുവന്ന ഒരു നടികൂടിയാണ്.

 

എന്നാൽ, പ്രവീണയെ അഭിനയ രംഗത്ത് അവസരങ്ങൾ ഇല്ലാതാക്കിയുന്നതിനെ കുറിച്ച് പറഞ്ഞ് സ്വന്തം മകൾ വിമർശിക്കാറുണ്ടെന്നാണ് പ്രവീണ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മകള്‍ ഗൗരിയുമായി പങ്കുവെക്കുന്നതിനെക്കുറിച്ച് തുറന്നു പറയവെയാണ് മിടുക്കിയായ മകളുടെ വിമർശനങ്ങളെ കുറിച്ചതും താരം തുറന്നു പറഞ്ഞത്.

 

 

സിനിമയെക്കുറിച്ചാണ് തങ്ങള്‍ അധികവും സംസാരിക്കാറുള്ളതെന്നും എന്നാല്‍ വീട്ടിലെത്തിയാല്‍ സിനിമ കാണാനൊന്നും താന്‍ നില്‍ക്കാറില്ലെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രവീണ പറയുന്നു. അമ്മ സിനിമ കാണുന്നില്ല അതുകൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നാണ് മകളുടെ വിമര്‍ശനമെന്നും പ്രവീണ പറഞ്ഞു.

 

മകള്‍ പുതിയ സിനിമ വന്നാല്‍ ഉടനെ കാണും. ഞാനാവട്ടെ അതൊന്നും ശ്രദ്ധിക്കാറില്ല. അതാണ് ഞങ്ങള്‍ക്കിടയിലെ വ്യത്യാസം. അതിന് മകള്‍ എന്നെ വഴക്ക് പറയും. അമ്മ സിനിമ കാണുന്നില്ല. അതുകൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നൊക്കെ വിമര്‍ശിക്കാറുണ്ട്.

 

ഞാന്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നയാളാണ്. സിനിമ വന്നാല്‍ ചെയ്യും. ഇല്ലെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കാറില്ലന്നും പ്രവീണ പറയുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിലെ കഥാപാത്രമാണ് മകള്‍ക്ക് ഏറെ ഇഷ്ടം. താനൊരു ജ്യോതിഷ വിശ്വാസിയൊന്നുമല്ലെങ്കിലും ആ കഥാപാത്രം ഏറെ റിലേറ്റ് ചെയ്യാന്‍ പറ്റി. തമാശ നിറഞ്ഞ കഥാപാത്രമാണ് ബാഗ്ലൂര്‍ ഡെയ്‌സിലേതെന്നും പ്രവീണ പറഞ്ഞു. എന്നാൽ , പ്രവീണയുടെ പഴയസിനിമകളെല്ലാം മകള്‍ ഈയടുത്താണ് കണ്ടതെന്നും താരം പറയുന്നു.

 

 

പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭന്റെ ചെറുകഥയായ 'ഗൗരി'യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിൽ ബാലതാരമായിട്ടാണ് പ്രവീണ അഭിനയത്തിലേക്ക് കടക്കുന്നത്. വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന പ്രവീണ അറുപതിലേറെ ചിത്രങ്ങളിലും നിരവധി മെഗാസീരിയലുകളിലും അഭിനയിച്ചു.

 

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി, അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'ഒരു പെണ്ണും രണ്ടാണും' എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണയാണ് പ്രവീണയെ തേടിയെത്തിയത്.ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ നിന്നും വിട്ടു നിൽക്കുകയാണ്. എന്നാൽ, ഏക മകൾ ഗൗരിയുടെ അഭിനയ മോഹത്തെ കുറിച്ച് പ്രവീണ ഒരിക്കൽ പറഞ്ഞിരുന്നു.

 

"മകൾ ഗൗരി ബാംഗ്ലൂരിൽ ബിബിഎ ചെയ്യുകയാണെന്നും അവൾക്ക് അഭിനയ മോഹം നന്നായിട്ടുണ്ടെന്നുമാണ് മുമ്പൊരു അഭിമുഖത്തിൽ പ്രവീണ പറഞ്ഞത് . മകൾ ചെറുപ്പം മുതൽ നൃത്തവും അഭ്യസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവളുടെ കോളേജിലെ മിക്ക പരിപാടികൾക്കും അവൾ പങ്കെടുക്കാറും ഉണ്ട്. നല്ല വേഷങ്ങൾ വന്നാൽ അഭിനയിക്കണം എന്ന് തന്നെയാണ് അവളുടെ ആഗ്രഹം .

.


കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും പ്രവീണ സൂക്ഷിക്കാറുണ്ട്. "ഒരുപാട് ഒരുപാട് വേഷങ്ങൾ ചെയ്യുന്നതിൽ അല്ല കാര്യം. ഒരു സമൂഹത്തിന് നന്മ വരുന്ന കാര്യങ്ങൾ പറയുന്ന വേഷങ്ങൾ ചെയ്യുന്നതിലാണ് എനിക്ക് താത്‌പര്യം. ഒരുപാടൊന്നും വേണം എന്നുള്ള ആഗ്രഹം ഒന്നും എനിക്കില്ല . കിട്ടുന്ന കാര്യങ്ങൾ മനസ്സിന് സംതൃപ്തി നല്കുന്നതാകണം. അല്ലാതെ അമ്മ വേഷങ്ങൾ, അമ്മൂമ്മ വേഷങ്ങൾ ഒന്നും ചെയ്യില്ല എന്ന് ഞാൻ ഒരിക്കലും പറയില്ലന്നും പ്രവീണ പറഞ്ഞിട്ടുണ്ട്.

 

ഇപ്പോൾ സീരിയൽ ചെയ്യാത്തതിന്റെ പ്രധാന കാരണമായി പ്രവീണ പറഞ്ഞത് സീരിയലിലെ ആർട്ടിഫിഷാലിറ്റിയാണ് . ഇപ്പോഴത്തെ പരമ്പരകളിലെ ഓവർ മേക്കപ്പിനോടും ആഭരണങ്ങൾ വലിച്ചു വാരി ഇടുന്നതിനോടും തീരെ യോജിപ്പില്ല. അമ്മായി അമ്മയ്ക്ക് ഒരു ലുക്ക്. വില്ലത്തി കഥാപാത്രങ്ങൾക്ക് മറ്റൊരു ലുക്ക്. അങ്ങിനെ ഉള്ളതിനെ എനിക്ക് ഒട്ടും അംഗീകരിക്കാം ആകില്ല.

 

 

ഇതൊന്നും ഒരു നടിമാരും ചെയ്യാൻ ആഗ്രഹിക്കാത്തതാണ്. എന്നാൽ ചാനലുകൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം ചമയങ്ങൾ നടത്തേണ്ടി വരുന്നത്. എനിക്കും അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതിലും ഭേദം പോയി ചാകുന്നതാണ് നല്ലതെന്നുപോലും ഒരു കലാകാരി ചിന്തിച്ചു പോകുന്ന സമയങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് . അത്കൊണ്ടാണ് ഓൾമോസ്റ്റ് ഞാൻ സീരിയൽ ഉപേക്ഷിക്കാൻ കാരണം. എന്നാൽ, ഒരു ശതമാനം ഇപ്പോഴും പ്രതീക്ഷയുണ്ട് നല്ല കഥാപാത്രങ്ങൾ വരും എന്ന കാര്യത്തിലെന്നും [പ്രവീണ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (4 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (4 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (5 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (5 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (6 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (6 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (6 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (7 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (8 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (9 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (9 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (9 hours ago)

Malayali Vartha Recommends