Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..


മോദിക്കരികിൽ 'പെപ്പര്‍ സ്‌പ്രേ 'കുതിച്ചെത്തിയ യുവാവിനെ വളഞ്ഞ് SPG, എല്ലാവരും ഞെട്ടി..!സ്‌പ്രേ കുപ്പി ബോംബ് സ്‌ക്വാഡ് കണ്ടെത്തി..കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി..


തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

15 JUNE 2021 09:24 PM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. പൂജ അവധിക്കാലമായ ഒക്ടോബര്‍ 14ന് ആറാട്ട് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റേത് ഒടിടി റിലീസ് അല്ലായിരിക്കുമെന്നും തീയേറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഓണക്കാലം ആകുമ്പോഴേക്കും തീയേറ്ററുകള്‍ വീണ്ടും തുറക്കാനാകുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്.

മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് സംവിധായകന്‍ അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.
ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ് കുമാര്‍, സിദ്ധീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സാക്ഷാല്‍ എആര്‍ റഹ്മാനും എത്തുന്നതായി സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ വീണ്ടും തുറക്കുന്നതിനായി കാത്തിരിക്കാന്‍ ആരാധകര്‍ക്ക് ആവേശം പകരുന്നതാണ് ആറാട്ടിന്റെ റിലീസ് വാര്‍ത്ത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിക്കായുള്ള തെരച്ചിൽ ഇന്നും തുടരും  (9 minutes ago)

"ഞങ്ങൾക്ക് അവനെ കിട്ടി"  (20 minutes ago)

സ്‌പ്രേ കണ്ടെത്തലില്‍ വിശദ അന്വേഷണം  (45 minutes ago)

തകിടം മറിഞ്ഞ് കാലാവസ്ഥ  (57 minutes ago)

സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും  (2 hours ago)

ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ അവസാനിപ്പിക്കാനായി നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രാലയം...  (3 hours ago)

വിജയം ഉറപ്പിച്ച് ബിജെപി  (3 hours ago)

.തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും...  (3 hours ago)

തകിടം മറിഞ്ഞ് കാലാവസ്ഥ  (3 hours ago)

കേരളത്തിൽ അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... ആറിടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

Iran nuclear plant റേഡിയോ ആക്ടീവ് മലിനീകരണ ഭീഷണി  (3 hours ago)

പയ്യോളിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി... ഷേക്കേറ്റ് പതിനേഴുകാരന് ​ഗുരുതര പരുക്ക്  (4 hours ago)

ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിത എന്ന റെക്കോഡുമായി മിഷൻ മിഷൻ സ്പെഷലിസ്റ്റ് ക്രിസ്റ്റീന കോച്ച്  (4 hours ago)

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....  (5 hours ago)

Malayali Vartha Recommends