Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശോഭനയോ ലേഡി സൂപ്പർ സ്റ്റാറോ ? ; കലയുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു ജീവിക്കാന്‍ തീരുമാനിച്ച ആ നായിക തന്നെ മികച്ചത് ; ഉത്തരമില്ലാത്ത ചോദ്യത്തിന് ഉത്തരവുമായി മോഹൻലാൽ

17 JUNE 2021 02:28 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ നായികമാർ വന്നും പോയിയും ഇരിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ് . നായകന്മാരെ പോലെ സിനിമയിൽ കാലഘട്ടം മാറിയാലും നിലനിൽക്കുന്ന നായികമാർ ചുരുക്കമാണ്. മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും ആദ്യകാലങ്ങളിൽ അഭിനയിച്ച നായികമാർ പലരും ഇന്ന് സിനിമാ ലോകത്തിന്റെ ഒരു കോണിലും കാണാൻ സാധിക്കില്ല. മഞ്ജു വാര്യരുടെ 'ഹൗ ഓൾഡ് ആർ യൂ' എന്ന തിരിച്ചുവരവ് ചിത്രത്തിലെ അതി ഗംഭീരമായ ഡയലോഗ് പോലെ വിവാഹം സ്ത്രീകൾക്ക് ഒരു എക്സ്പയറി ഡേറ്റായി മാറാറുണ്ട്. സിനിമയിൽ എത്ര തിളങ്ങിനിന്നാലും വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷമാകുന്നത് നായികമാരുടെ പതിവാണ്.

 

 

എന്നാൽ, ചുരുക്കം ചില അതുല്യ പ്രതിഭകൾ നായകന്മാർക്കൊപ്പം അല്ലെങ്കിലും അതിലും മികച്ച രീതിയിൽ പേരെടുക്കുകയും കാലഘട്ടങ്ങൾക്കപ്പുറവും ജനഹൃദയങ്ങളിലും സിനിമയിലും നിറഞ്ഞു നിൽക്കുകയും ചെയ്യും. അത്തരത്തിൽ മലയാളത്തിന് ഏറെ അഭിമാനത്തോടെ പറയാവുന്ന രണ്ട് നായികമാരാണ് ശോഭനയും മഞ്ജു വാര്യരും. രണ്ടുപേരെയും താരതമ്യപ്പെടുത്താനാകില്ലെങ്കിലും രണ്ടും അവരുടേതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

 

ഇപ്പോഴിതാ , ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ തന്റെ നായികമാരായി അഭിനയിച്ച നടി ശോഭനയെപ്പറ്റിയും മഞ്ജു വാര്യരെപ്പറ്റിയും മോഹന്‍ലാല്‍ നടത്തിയ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

 

കൂടെ അഭിനയിച്ചവരില്‍ ഏറ്റവും മികച്ച നടിയാരെന്ന ചോദ്യത്തിന് ലാലേട്ടന്‍ നല്‍കിയ ഉത്തരമാണ് ചര്‍ച്ചയ്ക്ക് വഴിവച്ചത് . ഒരു ഓൺലൈൻ മീഡിയയുടെ അഭിമുഖത്തിലൂടെയാണ് ഈ ചോദ്യവും ഉത്തരവും ആരാധകർക്കിടയിലും സംസാരമായത്.

 

 

ഇരുവരും തന്റെ കൂടെ അഭിനയിച്ചവരാണെന്നും ഇവരില്‍ ആരാണ് മികച്ചതെന്ന് പറയാന്‍ പ്രയാസമാണെന്നുമാണ് ലാലേട്ടന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ എക്‌സ്പീരിയന്‍സിന്റെ പുറത്ത് ശോഭനയെ താന്‍ തെരഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതെ ഉളളുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

 


‘ശോഭന എനിക്കൊപ്പം അമ്പത്തിനാലോളം സിനിമകളില്‍ അഭിനയിച്ച ആളാണ്. മഞ്ജു വാര്യര്‍ ഏഴോ എട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇവരില്‍ ആര് മികച്ചതെന്ന് പറയാന്‍ എനിക്ക് പ്രയാസം ഉള്ള കാര്യം ആണ്. പക്ഷെ എക്‌സ്പീരിയന്‍സിന്റെ പുറത്ത് ശോഭനയെ ആണ് ഞാന്‍ തെരഞ്ഞെടുക്കുക. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതെ ഉള്ളു,’ മോഹന്‍ലാല്‍ പറഞ്ഞു.

 

ഇപ്പോള്‍ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മുന്‍നിരയിലേക്ക് വരുമെന്നും മോഹൻലാൽ പറയുകയുണ്ടായി. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഏറ്റവും പുതിയ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും നായികവേഷം കൈകാര്യം ചെയ്യുന്നത് മഞ്ജു വാര്യര്‍ ആണ്.

 

മലയാളികൾക്ക് ഇന്നും പകരക്കാരിയില്ലാത്ത അഭിമാന നായിക തന്നെയാണ് ശോഭന. ഒരുതരത്തിലുമുള്ള വിമർശനങ്ങൾക്കും ഇടകൊടുക്കാതെ മലയാള സിനിമയിൽ ഏറെ കാലം സജീവ സാന്നിധ്യമായിരുന്ന ശോഭന ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ തന്റെ ഡാൻസ് വീഡിയോകളുമായി എത്താറുണ്ട്. എത്രകണ്ടാലും നോക്കിയിരുന്നുപോകുന്ന മേയ് വഴക്കവും മുഖഭാവങ്ങളും ചടുലതയും നൃത്തത്തിൽ കാണാം.

 

 

1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശോഭന അതേ വർഷം തന്നെ മമ്മൂട്ടി നായകനായ ‘കാണാമറയത്ത്’ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട്, തമിഴിൽ ‘എനക്കുൾ ഒരുവൻ’ എന്ന ചിത്രത്തിൽ കമലഹാസന്റെ നായികയായി . പിന്നീട് ശോഭനയുടെ സിനിമാജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. ഒന്നിനുപിറകെ ഒന്നായി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഹിറ്റ് ചിത്രങ്ങൾ നൽക്കുക വഴി തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായി മാറി ശോഭന.

 

എന്നാൽ, ശോഭന കലയുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു ജീവിക്കാന്‍ തീരുമാനിച്ചത് ആരാധകരും മാധ്യമങ്ങളും ഏറെ ചർച്ചയാക്കിയ വിഷയമായിരുന്നു. ഇന്നും ശോഭന ആരുടെയും ചോദ്യങ്ങൾക്ക് പിടികൊടുക്കാതെ വ്യത്യസ്തയായി ജീവിതം നിറം പിടിപ്പിക്കുകയാണ്.

 

അതുപോലെതന്നെ ഒത്തുപോകാനാകാത്ത വിവാഹജീവിതമെന്ന അധ്യായം മാറ്റിവച്ച് മഞ്ജുവും സിനിമയിലേക്ക് തിരിച്ചുവരുകയും മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറായി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. വിവാഹ ജീവിതം കൊടുത്ത മുറിവുകളിൽ തളർന്നിരിക്കാതെ വാശിയോടെ തിരിച്ചെത്തിയ കരുത്തുറ്റ നായികയെ മലയാളത്തിൽന്റെ താര റാണിയായി മലയാളികൾ വഴിക്കുകയും ചെയ്തു. രണ്ട് നായികമാരും മലയാള സിനിമയിൽ അവരുടേതായ സ്ഥാനം നേടിക്കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (53 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (55 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends