Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൗമാര പ്രണയവും തുടര്‍ന്നുള്ള  ദുരന്തങ്ങളും; മലയാളത്തിൽ പ്രിയ വാര്യർ തിളങ്ങിയപ്പോൾ ഹിന്ദിയിൽ തിളങ്ങിയത് നൂറിൻ ; അഞ്ച് കോടി കാഴ്‍ചക്കാരും 10 ലക്ഷം ലൈക്‌സുമായി  'ഒരു അഡാർ ലൗ' ഹിന്ദി പതിപ്പ് !

17 JUNE 2021 04:15 PM IST
മലയാളി വാര്‍ത്ത

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങിയ ഒരു അഡാര്‍ ചിത്രമായിരുന്നു 'ഒരു അഡാര്‍ ലവ്'. മലയാളത്തിൽ സമ്മിശ്ര കമന്റുകൾ നേടി മുന്നേറിയ ചിത്രം. അടുത്തിടെ മലയാളത്തിൽ രണ്ട് ക്ളൈമാക്സ് ഉണ്ടായതിന്റെ പേരിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ഹിന്ദിയിൽ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ഉണ്ടായിരിക്കുന്നത്.

 

ഒരു അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പ് പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ചിരിക്കുകയാണ് . ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതിനോടകം തന്നെ അഞ്ച് കോടി കാഴ്‍ചക്കാരും 10 ലക്ഷം ലൈക്‌സും സ്വന്തമാക്കി കഴിഞ്ഞു. ഏപ്രിൽ 29ന് യുട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

 

മറ്റൊരു വ്യത്യസ്തമായ കാര്യം മലയാളം പതിപ്പില്‍ ആഘോഷിക്കപ്പെട്ടത് പ്രിയ വാര്യരായിരുന്നെങ്കില്‍ ഹിന്ദി പതിപ്പില്‍ നൂറിന്‍ ഷെരീഫാണ് താരം. ചിത്രത്തിലെ ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നൂറിന് കമന്റ് ബോക്‌സില്‍ അഭിനന്ദനപ്രവാഹമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. പ്രധാന കഥാപാത്രമായ റോഷന്റെ കഥാപാത്രത്തെയും ഇടുകൈയും നീട്ടി സ്വീകരിച്ചു. എന്നാൽ, മലയാളികൾ ഏറെ ആഘോഷമാക്കിയ പ്രിയ വാര്യരുടെ കഥാപാത്രത്തിന് മോശം കമ്മെന്റുകളാണ് ഉണ്ടായിരിക്കുന്നത്. പ്രിയ വാര്യരുടെ കഥാപാത്രം അനാവശ്യമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

 

 

ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലത്തില്‍ പ്രിയ വാര്യരുടെ കഥാപാത്രത്തിന് പ്രധാന്യമില്ലെന്നും പബ്ലിസിറ്റി പരിഗണിച്ചാണ് അങ്ങനെ ഒരു കഥാപാത്രത്തെ കൂട്ടിച്ചേര്‍ത്തതെന്നുമാണ് കമന്റ് ബോക്‌സിലെ പ്രതികരണങ്ങള്‍. ചിത്രത്തിലെ രണ്ടാമത്തെ ക്ലൈമാക്‌സോടെ പ്രിയ വാര്യരുടെ കഥാപാത്രത്തിന്റെ പ്രധാന്യം തീര്‍ത്തും ഇല്ലാതാവുകയാണെന്നും കമന്റുകളുണ്ട്.

 

അഡാര്‍ ലൗവ്വിന്റെ മലയാളം പതിപ്പ് പുറത്തുവരുന്നതിന് മുന്‍പ് പുറത്തുവിട്ട രണ്ട് ഗാനങ്ങളിലൂടെ മലയാളത്തിന് പുറത്തുവരെ പ്രിയ വാര്യര്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തുടര്‍ന്ന് ചിത്രം വലിയ പ്രതീക്ഷയോടെയായിരുന്നു മലയാളത്തില്‍ പുറത്തെത്തിയത്. ചിത്രത്തിന് പിന്നാലെ ബോളിവുഡിലേക്കും പ്രിയ വാര്യര്‍ ചുവടുവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (53 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (55 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends