Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

70 ക്യാമറകളില്‍ നിന്നെടുക്കുന്ന ഫൂട്ടേജ് ;ബിഗ് ബോസ് എഡിറ്റിംഗ് സംഗതി നിസ്സാരമല്ല ; എപ്പിസോഡില്‍ ഏത് കാണിക്കണമെന്നത് സംവിധായകന്റെ കൈയിൽ ; വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് സംവിധായകന്‍ !

18 JUNE 2021 11:30 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് എന്ന പരിപാടി ഇപ്പോൾ മലയാളികൾക്കും ഒരു ഹരമായിരിക്കുകയാണ്. ഇംഗ്ലീഷിൽ ബിഗ് ബ്രദർ എന്ന പേരിൽ ആരംഭിച്ച് പിന്നീട് ഹിന്ദിയിലും മറ്റ് ഭാഷകളിലും ബിഗ് ബോസ് എന്ന പേരിൽ നടത്തിക്കൊണ്ടുവരുന്ന പരിപാടി മലയാളത്തിൽ എത്തിയിട്ട് 3 വർഷത്തോളമേ ആയിട്ടുള്ളൂ . ചുരുങ്ങിയ സമയത്തിനിടെ നിരവധി ആരാധകരെ നേടിയെടുക്കാൻ പരിപാടിക്ക് സാധിച്ചിട്ടുണ്ട് . എല്ലാ ഭാഷകളിലും ബിഗ് ബോസ് ആരാധകർക്ക് അറിയാൻ ഏറെ താല്പര്യം എങ്ങനെ ഈ ഷോ നടത്തുന്നു. എന്താണ് ഷോയ്ക്ക് പിന്നിൽ നടക്കുന്നത്? ഷോ ഫേക്ക് ആണോ ? ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ എങ്ങനെ ഇത്തരത്തിൽ ചുരുക്കി രണ്ട് മണിക്കൂറിലേക്ക് മാറ്റുന്നു? ഇതൊക്കെ അറിയാൻ ഏറെ ആകാംഷയാണ് ബിഗ് ബോസ് പ്രേമികൾക്ക്.

 

 

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായിട്ടെയുള്ളൂ മലയാളം ബിഗ് ബോസ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താൻ തുടങ്ങിയിട്ട്. മറ്റെല്ലാ ഭാഷയിലും ടെലിവിഷനിൽ കാണുന്നതിനപ്പുറമുള്ള കാഴ്ചകളെ കുറിച്ച് അവിടെയുള്ള ആരാധകർ ചിന്തിക്കുന്നത് കുറവാണെങ്കിലും മലയാളികൾ അല്പം വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ അടുത്തിടെ ബിഗ് ബോസിനെ വരെ ,മലയാളികൾ കണ്ടെത്തിയിരുന്നു. ശബ്ദത്തിലൂടെ മാത്രം പരിചിതമായ ആ വ്യക്തിയെ കണ്ടെത്തിയതും വളരെ ആർജ്ജവത്തോടെയാണ്. ഫൈസൽ റാസി എന്ന മലയാളിയാണ് ബിഗ് ബോസ് മലയാളത്തിന്റെ സൂത്രധാരന്‍.

 

 

ഇപ്പോഴിതാ ബിഗ്‌ബോസിന്റെ അണിയറക്കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് പരിപാടിയുടെ സംവിധായകന്‍ ഫൈസല്‍റാസി.

 

ബിഗ്‌ബോസ് എന്ന റിയാലിറ്റിഷോ മൂന്നൂറ്റമ്പതിലേറെ ആളുകള്‍ ജോലി ചെയ്യുന്ന ഒരു ബിഗ് ഇന്‍സ്റ്റിറ്റിയൂഷനാണെന്നാണ് ഫൈസല്‍റാസി പറയുന്നത് . ‘ബിഗ്‌ബോസ് വീടിനുള്ളില്‍ തലേന്ന് നടന്ന കാര്യങ്ങള്‍ പിറ്റേന്ന് രാവിലെ എഡിറ്റ് ചെയ്ത് വൈകുന്നേരം തന്നെ സംപ്രേക്ഷണം ചെയ്യുന്നതാണ്.

 

70 ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജ് എടുത്ത് അതില്‍ നിന്നും മികച്ചവ എഡിറ്റ് ചെയ്ത് ഒന്നോ ഒന്നരയോ മണിക്കൂറുള്ള എപ്പിസോഡ് ആക്കി മാറ്റണം. അതും വളരെ പെട്ടെന്ന് തന്നെ അതിന്റെ ഔട്ട്പുട്ട് ഇറക്കണം. അത്ര നിസ്സാരമല്ല കാര്യങ്ങള്‍. ഒരു നിമിഷം പോലും പാഴാക്കാനാവില്ല,’

 

 

കൊവിഡ് പ്രശ്‌നങ്ങളുണ്ടായിട്ടും 95ാമത്തെ ദിവസമാണ് തങ്ങള്‍ ഷോ അവസാനിപ്പിച്ചതെന്നും അത്രയും ദിവസം എത്തിച്ചത് തന്നെ വലിയ വെല്ലുവിളിയായിരുന്നു. പരസ്യചിത്രങ്ങള്‍ ചെയ്താണ് താന്‍ ബിഗ്‌ബോസിലേക്ക് എത്തിയത്. പരസ്യ ചിത്രങ്ങളിലൂടെ ടെക്‌നീഷ്യന്‍മാരെയും സെലിബ്രിറ്റികളെയും പരിചയപ്പെട്ടു. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. അതെല്ലാം ബിഗ്‌ബോസിന് ഉപകാരപ്പെട്ടുവെന്നും ഫൈസല്‍റാസി ഒരു അഭിമുഖത്തിൽ പറഞ്ഞു.

 

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അമരക്കാരനായ ഫൈസൽ റാസി ഒരു സാധാരണക്കാരനായ വ്യക്തിയാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച പരസ്യ ചിത്രത്തിനുള്ള ക്യുരിയസ് അവാര്‍ഡ് വരെ സ്വന്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം . സിനിമയെന്ന മാധ്യമത്തിനോടുള്ള പ്രണയമായിരുന്നു ഫൈസല്‍ റാസി എന്ന കലാകാരനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത്.

 

 

മാരുതി ഓള്‍ട്ടോ, ഡബിള്‍ ഹോര്‍സ്,എലൈറ്റ് ഫുഡ്‌സ്, മഹീന്ദ്ര, ചീനവല,ജോസ്‌കോ,പുളിമൂട്ടില്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പരസ്യങ്ങളിലൂടെ ഫൈസല്‍ നിറങ്ങള്‍ നല്‍കിയത് പുതുമകള്‍ക്ക് ആയിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അണിയറയിലേക്ക് കടന്നുവന്നപ്പോള്‍ ആദ്യ ഷോകളില്‍ മോഹന്‍ലാലിന്റെ മാത്രം ഷൂട്ടിംഗ് സീനുകള്‍ക്ക് ആയിരുന്നു ഫൈസല്‍ ചുക്കാന്‍ പിടിച്ചത്. എവിക്ഷന്‍ റൗണ്ടുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച ഓരോ ഘട്ടങ്ങളുടെയും സൂത്രധാരനും ഫൈസലായിരുന്നു. എന്നാല്‍ സീസണ്‍ ത്രീ എത്തിയപ്പോഴേക്കും ഫൈസല്‍ റാസി കേരളത്തിലെ ഏറ്റവും മികച്ച റിയാലിറ്റിഷോയുടെ അമരക്കാരനായി മാറി.

 


കൊവിഡ് പശ്ചാത്തലത്തില്‍ ബിഗ് ബോസ് സീസണ്‍ 2വിന്റെ ഫൈനല്‍ നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതേ ഘട്ടത്തില്‍ തന്നെ മൂന്നാം സീസണും അവസാനിപ്പിക്കുമ്പോള്‍ ചരിത്രം തിരുത്തിക്കുറിക്കാനാണ് ഫൈസല്‍ എന്ന ഡയറക്ടര്‍ ശ്രമിക്കുന്നത്. റിയാലിറ്റി ഷോ അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് പുതിയ പ്രതീക്ഷകള്‍ നല്‍കി വോട്ടിങ്ങിലൂടെ പ്രേക്ഷകരുടെ നീതി ഉറപ്പുവരുത്തി വിജയിയെ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണ് ബിഗ് ബോസ്. മെയ് മാസത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (7 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (23 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (52 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (1 hour ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (1 hour ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (2 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (3 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (3 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (13 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (15 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (15 hours ago)

Malayali Vartha Recommends