Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിരികളിൽ വിടരുന്ന സൗഹൃദം ; അച്ഛനെപ്പോലെയെന്നും അമ്മയെപ്പോലെയെന്നും പറഞ്ഞ് തർക്കം; മീനാക്ഷിക്കൊപ്പമുള്ള ആളെ പിടികിട്ടിയോ?

19 JUNE 2021 10:27 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ജനപ്രിയ നായകനായി തിളങ്ങുന്ന ദിലീപ് സൗഹൃദത്തിന് ഏറെ പ്രധാന്യം നല്‍കുന്നയാളാണ്. ദിലീപിന്റെ സൗഹൃദത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളും ഉണ്ടായിട്ടുണ്ട് . മലയാള സിനിമയിൽ നാദിര്‍ഷയും ലാല്‍ ജോസുമായുള്ള ദിലീപിന്റെ സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

 

സിനിമാതിരക്കുകള്‍ക്കിടയിലും സൗഹൃദത്തിനു വേണ്ടി സമയം കണ്ടെത്താൻ ഇരു കൂട്ടരും ശ്രദ്ധിക്കാറുണ്ട്. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ അടുപ്പമുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെ ആരാധകരും ഇത് ചർച്ചചെയ്യാറുണ്ട് .

 

ഇപ്പോഴിതാ, അച്ഛനെപ്പോലെ തന്നെ സുഹൃത്ബന്ധത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് മീനാക്ഷി എന്നാണ് ആരാധകര്‍ പറയുന്നത്. ലാല്‍ ജോസിന്റെ മകള്‍ക്കൊപ്പമുള്ള ഫോട്ടോ വൈറലായതോടെയാണ് അച്ഛനെപ്പോലെ തന്നെ മകളും എന്ന കമെന്റുമായി ആരാധകർ എത്തിത്തുടങ്ങിയത്.

 

 

ലാല്‍ ജോസിന്റെ മകളായ ഐറിന്‍ മേച്ചേരിക്കൊപ്പമുള്ള മീനാക്ഷിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിരിച്ച മുഖത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ദിലീപും ലാല്‍ ജോസും അടുത്ത സുഹൃത്തുക്കളാണ്. അതേ പോലെ തന്നെയുള്ള സൗഹൃദമാണ് മക്കളും നിലനിര്‍ത്തുന്നതെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കരിയറില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ ജോസ് ദിലീപിനായി സമ്മാനിച്ചത്. കാവ്യ മാധവനെ ആദ്യമായി നായികയാക്കി അവതരിപ്പിച്ചതും ലാല്‍ ജോസായിരുന്നു.

 

ഐറിന്റെ വിവാഹ ചടങ്ങിലും മീനാക്ഷി പങ്കെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ ജോഷ്വാ മാത്യുവിനെയായിരുന്നു ഐറിന്‍ വിവാഹം ചെയ്തത്. സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത ചടങ്ങ് കൂടിയായിരുന്നു അത് . പള്ളിയിലെ ചടങ്ങിലും പിന്നീട് നടന്ന വിരുന്ന് സല്‍ക്കാരത്തിലുമെല്ലാം ദിലീപും മീനാക്ഷിയുമുണ്ടായിരുന്നു. വേറിട്ട ഹെയര്‍സ്റ്റൈലുമായെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

 

ലാല്‍ ജോസുമായി മാത്രമല്ല നാദിര്‍ഷയുമായും ആത്മബന്ധമുണ്ട് ദിലീപിന്. അച്ഛന്റെ സൗഹൃദം പോലെ തന്നെ മീനാക്ഷിയും ആയിഷയ്‌ക്കൊപ്പമുള്ള സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. അടുത്തിടെയായിരുന്നു ആയിഷ നാദിര്‍ഷയുടെ വിവാഹം നടന്നത് . കുടുംബസമേതമായാണ് ദിലീപ് ചചങ്ങിനെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം മീനാക്ഷിയും സജീവമായിരുന്നു. നമിത പ്രമോദിനൊപ്പം ചേര്‍ന്ന് ചുവടുവെക്കുന്ന മീനാക്ഷി ആയിരുന്നു ആ ദിവാസിന്റെ പ്രത്യേകതയായി മാറിയത്.

 


മാതാപിതാക്കള്‍ക്ക് പിന്നാലെ മീനാക്ഷിയും അഭിനയ മേഖലയില്‍ തിളങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുകയാണ് .ഡോക്ടറാവാനാണ് മകള്‍ക്ക് ആഗ്രഹമെന്നും ആ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമങ്ങളിലാണെന്നും മുമ്പൊരിക്കൽ ദിലീപ് പറഞ്ഞിരുന്നു. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മീനാക്ഷി.

 

എന്നാൽ, ടിക് ടോക് വീഡിയോയുമായും ഡാന്‍സുമായുമൊക്കെ മീനാക്ഷി എത്തിയപ്പോഴെല്ലാം സിനിമാപ്രവേശനത്തെക്കുറിച്ചായിരുന്നു ആരാധകരുടെ ചര്‍ച്ച. മീനാക്ഷിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധേയമാകുന്നത്. മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ അമ്മയെ പോലെ എന്ന കമെന്റാണ് ആരാധകർ അധികവും പറയാറുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (46 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (48 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends