Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഏതെങ്കിലും നടീനടന്‍മാരുണ്ടോ? ;അവന്റെ ”ആറ് ആനയും മൂന്ന് കുതിരയും" റോഷൻ ചേട്ടൻ താടിയ്ക്ക് കൈവെച്ചുപോയി ; ഷൂട്ടിങ് സെറ്റിൽ സണ്ണി വെയിനും നിവിൻ പോളിയും ഉണ്ടാക്കിയ പുകിൽ ; പൊട്ടിച്ചിരിച്ച് ആരാധകർ

20 JUNE 2021 04:14 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലേക്ക് ഒരുപോലെ കടന്നുവന്ന രണ്ട് യുവ നായകന്മാരാണ് നിവിൻ പോളിയും സണ്ണി വെയിനും. രണ്ടുപേരെയും ഒരുപോലെ തന്നെയാണ് ആരാധകർ ഇഷ്ടപ്പെടുന്നതും. ഇപ്പോൾ ഇരുവർക്കുമിടയിലെ സൗഹൃദമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

ഷൂട്ടിംഗിനിടെയില്‍ തന്നെ ചിരിപ്പിക്കുന്ന നിവിന്‍ പോളിയുടെ സ്വഭാവത്തെപ്പറ്റിയുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ സണ്ണി വെയ്ന്‍. ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് സണ്ണിയുടെ ഈ പരാമര്‍ശം.

 

‘വളരെ സീരിയസായി ടേക്ക് എടുക്കുമ്പോള്‍ മുന്നില്‍ വന്ന് നിന്ന് നീ എന്നെ ചിരിപ്പിക്കുമായിരുന്നു. നിന്നോട് എനിക്ക് ചോദിക്കാനുള്ള ചോദ്യം, നിന്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ?,’ എന്നായിരുന്നു സണ്ണി വെയ്‌നിന്റെ ചോദ്യം.

 

 

അതിന് നിവിന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ‘സണ്ണി വളരെ ടെന്‍ഷന്‍ ഉള്ളയാളാണ്. നമ്മുടെ പടം സിങ്ക് സൗണ്ട് ആയിരുന്നു. നമ്മള്‍ എല്ലാ ഡയലോഗും കാണാതെ പഠിച്ച് മനപ്പാഠമാക്കി പറയണം. സണ്ണിയുടെ ഡയലോഗ് ഒക്കെ ഇച്ചിരി കട്ടിയുള്ള വാക്കുകളാണ്.

 

 

 

 

സണ്ണി എന്റെ ഒരു നല്ല കൂട്ടുകാരനായതുകൊണ്ടും വളരെ അടുത്തിടപെഴകുന്നത് കൊണ്ടും അവന്‍ അത്രയും സീരിയസായ കാര്യങ്ങള്‍ മുമ്പില്‍ നിന്ന് പറയുക എന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല.

 

അപ്പോള്‍ ഞാന്‍ പറയും നീ ഒന്ന് പോടാ, നീ ഇങ്ങനെയൊക്കെ പറയുമ്പോള്‍ എന്തോ പോലെ തോന്നും എന്നൊക്കെ ഞാന്‍ പറയും. അപ്പോള്‍ സണ്ണി പറയും, മിണ്ടാതിരിക്ക് ഞാന്‍ ആ മൂഡില്‍ ഇരിക്കട്ടെ എന്നൊക്കെ. നീ എന്തായാലും ഡയലോഗ് തെറ്റിക്കും റോഷന്‍ ചേട്ടന്‍ നിന്നെ വന്ന് ചീത്ത പറയും എന്നൊക്കെ ഞാന്‍ പറയും. പറഞ്ഞ് പറഞ്ഞ് അവന്‍ ഡയലോഗ് തെറ്റിക്കുകയും ചെയ്യും,’ നിവിന്‍ പറയുന്നു.

 

കായംകുളം കൊച്ചുണ്ണി സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു ഈ രസകരമായ അനുഭവങ്ങളെന്നും നിവിന്‍ പറയുന്നു. കൊച്ചുണ്ണിയിലെ സണ്ണിയുടെ ഒരു സുപ്രധാന സീന്‍ എടുക്കുന്ന സമയത്തും രസകരമായ അനുഭവമുണ്ടായതായും നിവിന്‍ കൂട്ടിച്ചേര്‍ത്തു. മഞ്ഞിന്റെ പശ്ചാത്തലത്തില്‍ കുതിരപ്പുറത്ത് സണ്ണി വന്ന് രണ്ട് ആനകള്‍ ആറ് കുതിരകള്‍ എന്ന ഡയലോഗ് പറയേണ്ട സീനിടെയായിരുന്നു സംഭവം.

 


സണ്ണിയുടെ ഒരു സീന്‍ എടുക്കുന്നതിന് തലേ ദിവസം റോഷന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു നാളെ നീ പത്ത് മണിയൊക്കെയായിട്ട് വന്നാല്‍ മതിയെന്ന്. രാവിലെ ആറുമണിക്ക് സണ്ണിയുടെ ഒരു സീന്‍ എടുക്കാനുണ്ട് എന്നും പറഞ്ഞു.

 

ഞാന്‍ റോഷന്‍ ചേട്ടന്‍ പറഞ്ഞതിലും അരമണിക്കൂര്‍ ലേറ്റായിട്ടാണ് എത്തിയത്. നോക്കുമ്പോള്‍ റോഷേട്ടന്‍ താടിയില്‍ കൈയ്യും വെച്ചിരിക്കുകയാണ്. എന്നിട്ട് പറയുകയാണ്, മൂന്നരമണിക്കൂറായി തുടങ്ങിയിട്ട്. അവന്റെ ”ആറ് ആനയും മൂന്ന് കുതിരയും"

 

കാരണം സണ്ണി വേറൊരു ഷൂട്ട് കഴിഞ്ഞ് അന്ന് കാലത്ത് അഞ്ചുമണിക്കാണ് ലൊക്കേഷനില്‍ എത്തിയത്. ആറ് മണിക്ക് ഷൂട്ടും. ഇവനാണെങ്കില്‍ നേരെ ഉറങ്ങിയിട്ടുമില്ല. അപ്പോഴാണ് കുറച്ച് കട്ടിയുള്ള ഡയലോഗ് കിട്ടുന്നത്. അതോടെ അവന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആകുകയായിരുന്നു,’ നിവിന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (46 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (48 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends