Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാള സിനിമയ്‌ക്ക് നഷ്‌ടമായാത് കോടികൾ ; ആരും തിരിഞ്ഞുനോക്കാനില്ലാതെ തീയേറ്റർ ഉടമകൾ ; സർക്കാർ ഒ ടി ടി തുടങ്ങുന്നതിൽ ആശങ്ക !

21 JUNE 2021 12:48 PM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗൺ കഴിഞ്ഞിട്ടും സംസ്ഥാനത്തെ സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനമായിട്ടില്ല. കൊറോണ മൂന്നാം തരംഗവും പ്രവചിക്കുന്നതിനാൽ തന്നെ ഉടനൊന്നും തിയറ്റർ തുറക്കാൻ സാധ്യതയില്ല. അതിനാൽ തന്നെ തിയറ്റർ ഉടമകൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് . ഒന്നാം ലോക്ക്‌ഡൗൺ കാലത്ത് ലഭിച്ച ആനുകൂല്യങ്ങൾ പോലും രണ്ടാം തരംഗത്തോട് അനുബന്ധിച്ച് വന്ന പൂട്ടിയിടലിൽ ലഭിക്കാതെ പോയതോടെയാണ് തീയേറ്റർ ഉടമകൾ കഷ്ടത്തിലായിരിക്കുന്നത് . ഒന്നാം ലോക്ക്‌ഡൗൺ കാലത്ത് വൈദ്യുതി ഫിക്‌സഡ് ചാർജിൽ അമ്പത് ശതമാനം ഇളവ് സർക്കാർ നൽകിയിരുന്നു. മാത്രമല്ല ബാക്കി അമ്പത് ശതമാനം അടയ്‌ക്കാനായി ആറ് മാസം സാവകാശവും ലഭിച്ചു.

 

 

വൈദ്യുതി ചാർജിൽ ഇളവ് നൽകിയെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട നികുതികളിൽ യാതൊരു ആനുകൂല്യവും നൽകിയിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾ പെനാൽറ്റിയോടെയാണ് പിന്നീട് നികുതിതുക തീയേറ്റർ ഉടമകളിൽ നിന്ന് വാങ്ങിയത്. ചലച്ചിത്ര അക്കാദമിക്കും ചലച്ചിത്ര വികസന കോർപ്പറേഷനും ഒരു വർഷം നിശ്‌ചിതതുക തീയേറ്ററുകൾ അടയ്‌ക്കേണ്ടതുണ്ട്. ഇവയിലൊന്നും യാതൊരു ഇളവും നൽകാൻ സർക്കാർ ഇതുവരെ തയ്യാറായില്ല.

 

ജനുവരി പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് സംസ്ഥാനത്ത് തീയേറ്ററുകൾ പകുതി സീറ്റുകളോടെ തുറന്നുപ്രവർത്തിച്ചത്. അതിൽ അവസാനത്തെ മൂന്നാഴ്‌ച മാത്രമായിരുന്നു ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന സെക്കൻഡ് ഷോ ഉണ്ടായിരുന്നത്. സാധാരണ ലഭിക്കുന്നതിൽ നിന്ന് മുപ്പത് ശതമാനത്തിനകത്ത് വരുമാനം മാത്രമാണ് ഈ സമയത്ത് തീയേറ്ററുകൾക്ക് ലഭിച്ചിരുന്നത്.

 

 

 

 

 

വിജയ് ചിത്രവും പ്രീസ്റ്റും തരക്കേടില്ലാതെ ഓടിയത് ഒഴിച്ചാൽ മറ്റ് ചിത്രങ്ങൾക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. 45,000 രൂപ വൈദ്യുതി ഫിക്‌സഡ് ചാർജ് ലഭിച്ചിരുന്നിടത്ത് ഇപ്പോൾ അറുപതിനായിരം രൂപയാണ് ഫി‌ക്‌സഡ് ചാർജ് ഈടാക്കുന്നതെന്ന് തീയേറ്റർ ഉടമകൾ പറയുന്നു. ഷോ ഇല്ലെങ്കിലും തീയേറ്ററുകൾ ദിവസും തുറന്നു പ്രവർത്തിക്കേണ്ടതുണ്ട്.

 

 

17 മാസത്തിനിടെ 900 കോടിയുടെ നഷ്‌ടമാണ് മലയാളസിനിമ നേരിട്ടത്. കേരളത്തില്‍ 620 തിയേറ്ററുകളാണ് ഉള്ളത്. അതില്‍ 289 എണ്ണം മള്‍ട്ടിപ്ലെക്‌സുകളാണ്. ആറ് ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്ന സൂപ്പര്‍ താര ചിത്രങ്ങള്‍. 270 കോടിയുടെ ബഡ്‌ജറ്റാണ് മൊത്തത്തില്‍ ഈ ചിത്രങ്ങള്‍ക്ക് ഉള്ളത്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്‍റെ മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹമാണ് പ്രുഖ റിലീസ്. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ താരത്തിന്‍റെ ചിത്രം ഒടിടിയിലേക്ക് ഇല്ലെന്ന് നിര്‍മ്മാതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ചിത്രം ഓണം റിലീസായി തീയേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി. എന്നാല്‍ അപ്പോഴും തിയേറ്റര്‍ തുറക്കുമെന്ന് ഉറപ്പില്ല. തുറന്നാലും മൂന്നാംതരംഗം എപ്പോഴെന്ന ആശങ്കയും തീയേറ്റർ ഉടമകളെ ആശങ്കയിലാഴ്‌ത്തുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends