Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ അത്ര സിംഗിൾ അല്ല; അനു ജോസഫ് വിവാഹം കഴിക്കാത്തത്തിന്റെ രഹസ്യം കേട്ടാൽ ഞെട്ടും ; കണ്ണുതള്ളി ആരാധകർ !

22 JUNE 2021 03:47 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനു ജോസഫ്. നർത്തകി കൂടിയായ അനു ചെറുപ്പം മുതൽ തന്നെ അഭിനയത്തിൽ സജീവമായിരുന്നു. നടിയെ കുറിച്ച് പറയുമ്പോൾ എല്ലാവരുടേയും മനസ്സിൽ ആദ്യം എത്തുന്നത് കൈരളി ചാനൽ സംപ്രേക്ഷണം ചെയ്ത കാര്യം നിസ്സാരം എന്ന പരമ്പരയാണ്. സത്യഭാമ എന്ന കഥാപാത്രത്തെയാണ് അനു അവതരിപ്പിച്ചത്. തുടക്കത്തിൽ സത്യഭാമ എന്ന പേരിലൂടെയാണ് നടി അറിയപ്പെട്ടിരുന്നത്.

 

സമൂഹമാധ്യമങ്ങളിൽ സജീവമാണ് അനു. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. അനു വളരെ ആക്ടീവാണ്. രസകരമായ കണ്ടന്റുമായിട്ടാണ് താരം എത്താറുള്ളത്. അനുവിന്റെ യുട്യൂബ് ചാനലിലെ അഭിമുഖങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനുവിന്റ ക്യു. എ വീഡിയോയാണ്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് രസകരവും സത്യസന്ധവുമായ മറുപടിയാണ് നടി നൽകിയിരിക്കുന്നത്.

 

 

വിവാഹം വൈകുന്നതിനെ കുറിച്ചും കുടംബത്തെ കുറിച്ചും സഹോദരിയെ കുറിച്ചുമെല്ലാം അനു വീഡിയോയിൽ പറയുന്നുണ്ട്. ഏറ്റവു കൂടുതൽ പേർക്ക് അറിയേണ്ടത് അനുവിന്റെ വയസ്സിനെ കുറിച്ചാണ്. വയസ്സിനെ കുറിച്ചുള്ള ഒരു തെറ്റിധാരണയും അനു ഇതിനോടൊപ്പം നീക്കിയിട്ടുണ്ട്. 1985 ൽ ആണ് അനു ജോസഫ് ജനിക്കുന്നത്. തന്റെ വിക്കിപീഡിയ പേജിൽ ഒരു തെറ്റായ ജനന തീയതി പ്രചരിച്ചിരുന്നതെന്നും അത് മറ്റിയെന്നും അനു പറയുന്നു.

 

 

 

 

പിന്നീട് പ്രേക്ഷകർക്ക് അറിയേണ്ടത് വിവാഹം കഴിക്കാത്തതിനെ കുറിച്ചാണ്. വിവാഹം അടുത്ത് ഉണ്ടാകുമോ എന്നാണ് ചോദിക്കുന്നത്.
വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. എന്നാൽ സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് സങ്കൽപം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം, എന്റെ പ്രൊഫഷനെയൊക്കെ മനസ്സിലാക്കുന്ന ആളാണെങ്കിൽ അത്രയും സന്തോഷം എന്നാണ് അനു ഉത്തരമായി പറഞ്ഞത്.

 

പിന്നീട് അനുവിന്റെ കുടുംബത്തെ കുറിച്ചായിരുന്നു ചോദ്യം. കാസർഗോഡാണ് സ്വദേശം. ഇപ്പോൾ തിരുവനന്തപുരത്താണ് താമസിക്കുന്നത്. അച്ഛൻ, അമ്മ , സഹോദരി എന്നിവരാണ് വീട്ടിലുള്ളത്. സഹോദരിയുടെ പേര് സൗമ്യ എന്നാണ്. പിന്നെ തിരുവനന്തപുരത്തെ വീട്ടിൽ കുറെ പൂച്ച കുട്ടികൾ ഉണ്ടെന്നും അനു പറയുന്നു. സൗമ്യയുടെ അസുഖത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്. നടക്കാനും സംസാരിക്കാനും സൗമ്യയ്ക്ക് കഴിയില്ല. പ്രസവത്തിൽ ഞരമ്പിന് ഉണ്ടായ പ്രശ്നമാണ്.

 

 

സിംഗിൾ ലൈഫിനെ കുറിച്ചുള്ള ചോദ്യത്തിനും അനു ഉത്തരം നൽകിയിട്ടുണ്ട്. സിംഗിൾ ലൈഫ് ശരിക്കു ഞാൻ ആസ്വദിക്കുന്നുണ്ട്. എന്നാൽ ഞാൻ അത്രയ്ക്ക് സിംഗിൾ ഒന്നുമല്ല. ഒരുപാട് സുഹൃത്തുക്കളുണ്ട് ഒരു കൂട്ടം പൂച്ചകളുണ്ട്. അതുകൊണ്ട് ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടില്ല. പിന്നെ ഇതൊരു സന്തോഷമാണ്. ഒറ്റയ്ക്കാകുമ്പോൾ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ. ചിലർക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവർക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാൻ ഇതിനു രണ്ടിനും ഇടയിലുളള ഒരാളാണെന്നും അനു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

 

 

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനു ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത് . 'ഇതെന്റെ മണ്ണ്, ഇതെന്റെ താളം' എന്ന ആല്‍ബത്തിനുവേണ്ടിയാണ് അനു ആദ്യമായി മേക്കപ്പണിഞ്ഞത്. നിരവധി അവാർഡുകൾ ആണ് ആല്‍ബത്തിനു ലഭിച്ചത്. അതിനുശേഷം ആദ്യ സീരിയല്‍ ആയ 'സ്‌നേഹചന്ദ്രിക'യിൽ എത്തി എങ്കിലും ശ്രദ്ധിക്കപ്പെടുന്നത് 'ചിത്രലേഖയിലൂടെയായിരുന്നു.

 

 

അനുവിന്റെ യൂട്യൂബ് ചാനലിന് നിരവധി ആരാധകരാണുള്ളത്. വളരെ ലളിതമായ വീഡിയോകളാണ് ആണ് ആരാധകർക്കായി ഒരുക്കാറുള്ളത്. കവിഭാവന പോലെ പനങ്കുല പോലെയുള്ള മുടിയാണ് അനുവിന്റേത് .അതിന്റെ രസസ്യവും ആണ് തുറന്നു പറഞ്ഞിരുന്നു .

 

ആവണക്കെണ്ണയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടുന്നതാണ് തന്റെ തലമുടിയുടെ രഹസ്യം എന്നാണ് അനു പറയുന്നുത് . യാത്രാവിശേഷങ്ങൾക്ക് പുറമെ കുക്കിങ് വീഡിയോകളും അനു അപ്‌ലോഡ് ചെയ്യുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends