Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേളി കുഞ്ഞിന് പാല് കൊടുക്കുന്നതിൽ ഇവിടെ ആർക്കാണ് പ്രശ്നം; തുട കണ്ടാൽ ഇത്രയ്ക്ക് പ്രതികരിക്കേണ്ടതുണ്ടോ? ; സദാചാര കമെന്റുകൾക്ക് ചുട്ട മറുപടിയുമായി ആരാധകർ !

22 JUNE 2021 05:00 PM IST
മലയാളി വാര്‍ത്ത

പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും ആരാധകരുടെ ഇഷ്ട സംസാര വിഷയമായിരുന്നു . തുടക്കം മുതല്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. പ്രണയവും വിവാഹവും ആഘോഷമാക്കിയ ആരാധകർ പേളിയുടെ പ്രസവവും ആഘോഷമാക്കുകയുണ്ടായി.

 

 

പേളിയുടെ ഗര്‍ഭകാലത്തെ വിശേഷങ്ങളായിരുന്നു സോഷ്യല്‍ മീഡിയ പേജുകളില്‍ ഒരുസമയത്ത് നിറഞ്ഞ് നിന്നത്. ഇപ്പോള്‍ മകള്‍ നിലയ്‌ക്കൊപ്പമുള്ള പ്രിയ നിമിഷങ്ങളാണ് ശ്രീനിഷും പേളിയും പങ്കുവെക്കാറുള്ളത്. ഏറ്റവുമൊടുവില്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവുമായിട്ടെത്തിയ പേളിയ്ക്ക് നല്ല കമെന്റുകൾക്കൊപ്പം സദാചാര ബോധമുള്ളവരുടെ കമെന്റുകളും കിട്ടുന്നുണ്ട് . ചിലര്‍ പേളിയെ അഭിനന്ദിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുകയാണ്.

 

 

ഗര്‍ഭകാലം മുതല്‍ കുഞ്ഞ് ജനിച്ചതിന് ശേഷവും പേളി ഒരു അമ്മയായതിന്റെ ആഘോഷങ്ങളിലായിരുന്നു. പാട്ട് പാടിയും ഡാന്‍സ് കളിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ ജീവിതം സന്തോഷ പൂര്‍ണമാക്കി ശ്രീനിഷും ഒപ്പം ഉണ്ട്. മാര്‍ച്ച് ഇരുപതിനായിരുന്നു ഒരു പെണ്‍കുഞ്ഞിന് പേളി ജന്മം കൊടുക്കുന്നത്. മകളുടെ ജനനം വരെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട് ആരാധകരെ ഞെട്ടിക്കാനും പേളി ശ്രമിച്ചു. ചിലത് വിമര്‍ശനങ്ങളാണ് നേടി കൊടുക്കാറുള്ളതെങ്കിലും പേളി അതൊന്നും കാര്യമാക്കാറില്ല.

 

 

മകള്‍ നിലയ്‌ക്കൊപ്പമുള്ള പുത്തന്‍ ഫോട്ടോസുമായിട്ടാണ് പേളി ഇപ്പോള്‍ എത്തിയത്. ഒരു കട്ടിലില്‍ കിടന്ന് കുഞ്ഞിന് പാല് കൊടുക്കുകയാണ് താരം. മകളെ ചേര്‍ത്ത് പിടിച്ച് ഒരു അമ്മയുടെ നിര്‍വൃതിയാണെന്ന് കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്. 'ബ്ലിസ്' എന്ന ക്യാപ്ഷന്‍ നല്‍കി പോസ്റ്റ് ചെയ്ത ചിത്രം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി. ചിത്രത്തിലൂടെ മാതൃത്വം എത്ര മനോഹരമാണെന്ന് പേളി പറയാന്‍ ഉദ്ദേശിച്ചെങ്കിലും കുറ്റങ്ങളും കുറവുകളുമാണ് പലരും കണ്ടുപിടിച്ചത്. കിടന്ന് കൊണ്ട് പാല് കൊടുക്കുന്നതിനെയും തുട കാണിച്ചുള്ള ഫോട്ടോ ഇട്ടതിനെയുമാണ് കൂടുതല്‍ പേരും വിമര്‍ശിച്ചത്.

 

 

പേളി കൊടുക്കുന്നത് ഒരു മെസേജ് ആണ് പ്രസവിച്ചാല്‍ സൗന്ദര്യം പോകും, പാല് കൊടുത്താല്‍ മാറ് ഇടിഞ്ഞു തൂങ്ങും എന്നൊക്കെ പറഞ്ഞു പ്രസവിക്കാതെയും പ്രസവിച്ചാല്‍ തന്നെ പാല് കൊടുക്കാതെ ബോട്ടില്‍ ഫീഡറും കൊണ്ടു നടക്കുന്ന സെലിബ്രിറ്റി കൊച്ചമ്മമാര്‍ക്ക് മനസിലാക്കാന്‍. ഇതൊക്കെ ജീവിതത്തില്‍ പെണ്ണിന് മാത്രം അനുഭവിക്കാന്‍ ഉള്ളത് ആണെന്ന് മനസിലാക്കിക്കാന്‍. പേളിയുടെ തുട കണ്ടു വികാരം അണ പൊട്ടുന്ന പെണ്ണുങ്ങളോട് പറയാന്‍ ഒന്നുമില്ലെന്നാണ് പോസ്റ്റിന് താഴെ ഒരു ആരാധിക കമന്റിട്ടത്.

 

ഇതൊക്കെ വെറും ഉത്തരവാദിത്തം പോലെ ചെയ്ത് തീര്‍ക്കുന്ന അമ്മമാരും ഉണ്ട്. ഇതുപോലെ കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന അമ്മമാരും ഉണ്ട്. പിന്നെ ഒരു ചുക്കും അറിയില്ലെങ്കിലും ഇതൊക്കെ കണ്ടു വിമര്‍ശിക്കാന്‍ കുറേ അമ്മച്ചിമാരുമുണ്ട്. ഇതെല്ലാം പേളിയുടെ മുന്‍പില്‍ ഒന്നുമല്ല. അമ്മ കുഞ്ഞിന് പാല് കൊടുക്കുന്ന കാഴ്ച സ്‌നേഹത്തോടെ വാത്സല്യത്തോടെ മാത്രമേ അത് നമുക്ക് കാണാന്‍ കഴിയൂ. മറ്റു ചിലര്‍ക്ക് പറയാനുള്ളത് പേളി ചേച്ചിയുടെ വസ്ത്രധാരണത്തെ പറ്റിയാണ്.

 


മറക്കേണ്ട ഭാഗങ്ങളൊക്കെ മറച്ചു തന്നെയാണ് പേളി കുഞ്ഞിന് പാല് കൊടുക്കുന്നത്. ഇനിയും പാലൂട്ടുന്ന കാണിച്ചാല്‍ പോലും അതിനെ വേറൊരു രീതിയിലേക്ക് കാണേണ്ടതില്ല . അങ്ങനെയാണ് നല്ല തന്തയും തള്ളയും വളര്‍ത്തിയ ആണ്‍കുട്ടികൾ . പിന്നെ ഒരു പെണ്ണിന്റെ കാലോ വയറോ മറ്റു ഭാഗങ്ങളും കാണുമ്പോള്‍ എങ്ങനെയാണ് ഇത്ര തീവ്രമായി ചിന്തിക്കുന്നത്. ആണ്‍കുട്ടികള്‍ ഈ ഭാഗങ്ങളൊക്കെ കാണിക്കാറില്ല. അപ്പോള്‍ അതിനു താഴെ വന്നു പറയാറില്ലല്ലോ കാലു കണ്ടു കൈ കണ്ടു വയറു കണ്ടു എന്നൊക്കെ ഈ കാഴ്ചപ്പാടുകള്‍ മാറണം. നിങ്ങളും ഒരു അമ്മയുടെ വയറ്റില്‍ നിന്നു തന്നെയാണ് വന്നത് എന്ന് മറക്കരുത് ഇങ്ങനെയുള്ള കമന്റുകള്‍ ഇടുമ്പോള്‍. തുടങ്ങി നിരവധി കമന്റുകളാണ് പേളിയുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends