Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ; എനിക്ക് ആരെയും പേടിയില്ല ; ട്രോളുന്നവർ ട്രോളിക്കോ ; പക്ഷെ എന്റെ കുഞ്ഞിനെ വെറുതെവിടണം ;ഫോട്ടോ കുത്തിപ്പൊക്കിയവർക്കെതിരെ പൊട്ടിത്തെറിച്ച് വീണ നായർ!

23 JUNE 2021 11:47 AM IST
മലയാളി വാര്‍ത്ത

കൊല്ലം ശാസ്താംകോട്ടയിൽ ഭര്‍തൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ വിസ്മയയുടെ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു, സിനിമാ താരങ്ങളെല്ലാം ഈ സാമൂഹിക വിഷയത്തിൽ അവരുടേതായ അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ, സിനിമാ സീരിയൽ നടിയും നർത്തകിയുമായ വീണ നായർ പങ്കുവച്ച കുറിപ്പിന് എട്ടിന്റെ പണിയാണ് കിട്ടിയത്.

 

ആദ്യം വീണ പങ്കുവച്ച കുറിപ്പ് വായിക്കാം..

'പെൺകുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിക്കൂ, യാത്ര ചെയ്യാൻ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്ന് പറഞ്ഞു പഠിപ്പിക്കയല്ലവേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ പണം കൊണ്ട് സ്വർണ്ണവും പണവും ചേർത്ത് കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം. പ്രിയപ്പെട്ട പെൺകുട്ടികളെ കല്യാണത്തിന് സ്വർണം വാങ്ങില്ലെന്ന് നിങ്ങൾ ഉറപ്പിച്ച് പറയൂ. സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ. പഠിപ്പും ജോലിയും പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ. കല്യാണമല്ല ജീവിതത്തിന്‍റെ ഒരേയൊരു ലക്ഷ്യം’, എന്നായിരുന്നു വീണയുടെ കുറിപ്പ് . എന്നാൽ പിന്നീടിത് ഡിലീറ്റ് ചെയ്യേണ്ട സാഹചര്യം വരുകയായിരുന്നു.

 

ഈ പോസ്റ്റിന് താഴെയായി വീണ നായർ കല്യാണ വേഷത്തിൽ നിൽക്കുന്ന ഫോട്ടോയാണ് ഒരാൾ കമെന്റ് ചെയ്തത്. നിറയെ ആഭരണങ്ങൾ അണിഞ്ഞ ആ ഫോട്ടോ വീണ ഇട്ട പോസ്റ്റിന് വിപരീതമായിട്ടേ തോന്നുകയുള്ളൂ. അതോടെ വിമർശങ്ങളും ട്രോളുകളുമായി വീണയുടെ അകൗണ്ട് നിറഞ്ഞു. പിന്നെ വീണ ആ കുറിപ്പ് പിൻവലിക്കുകയായിരുന്നു .

 

തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യാനുണ്ടായ കാരണം വിവരിച്ച് വീണ നായർ തന്നെ ലൈവിൽ വരുകയുമുണ്ടായി.ലൈവിൽ വീണ പറഞ്ഞ കാര്യങ്ങൾ ഇനങ്ങനെയാണ്.

 

 

ഇപ്പോള്‍ ലൈവ് വരാനുള്ള കാര്യം കുറച്ചു മുമ്പ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തതിന്‍റെ വിശദീകരണമാണ് . ''പോസ്റ്റിന് താഴെ തന്‍റെ വിവാഹ ചിത്രം കൊണ്ടുവന്ന് ചിലർ കമന്‍റിട്ടു. അതൊക്കെ രസകരമായി കണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ മകൻ അമ്പാടിയെ പറ്റി കമന്‍റുകള്‍ വന്നു തുടങ്ങി. കുഞ്ഞിന്‍റെ കാര്യം ഇതിൽ പരാമര്‍ശിച്ചതിനാലാണ് താൻ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

 

 

ഇതിലും വലിയ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ വന്നിട്ടും മുമ്പൊന്നും ഞാനിട്ട പോസ്റ്റുകള്‍ ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല. ഇപ്പോള്‍ എന്‍റെ കുഞ്ഞിനെ പറഞ്ഞതിനാലാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും അല്ലാതെ ട്രോളോ കമന്‍റോ പേടിച്ചിട്ടല്ല. എന്‍റെ കല്യാണത്തിന്‍റെ 44 ദിവസം മുമ്പേയാണ് അച്ഛൻ അമ്മ മരിച്ചത്. 6 മാസം മുന്നേയാണ് അമ്മ മരിച്ചത്. ഞാൻ തന്നെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പൈസകൊണ്ടുള്ള സ്വര്‍ണ്ണമാണ് ഇട്ടത്. സാധാരണ എല്ലാ അച്ഛനമ്മമാർക്കും തങ്ങളുടെ മകളെ സ്വര്‍ണ്ണാഭരണങ്ങൾ അണിഞ്ഞ് കാണാൻ ഏറെ താല്‍പര്യമുണ്ടായിരുന്നു. അതിനാൽ എന്‍റേയും വീട്ടുകാരുടേയും ആഗ്രഹമായിരുന്നു അത്.

 

ഏറെ ബുദ്ധിമുട്ടേറിയ സമയായിരുന്നു എനിക്ക് അത്. 7 വര്‍ഷം മുന്നത്തെ കാര്യമാണിത്. എന്‍റെ ഭര്‍ത്താവോ വീട്ടുകാരോ എന്നെ നിറയെ സ്വര്‍ണ്ണമിട്ട് കാണണമെന്നോ സ്ത്രീധനം വേണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങളുടേത് അറേഞ്ച്ഡ് ആണെങ്കിൽ കൂടി ഞങ്ങൾ പ്രണയിച്ച് കല്യാണം കഴിച്ചവരാണ്.

 

 

7 വര്‍ഷം മുമ്പത്തെ ചിത്രമാണത്. വെറുതെ കല്യാണ ഫോട്ടോ കുത്തി പൊക്കി കമന്‍റിടേണ്ട. ആഗ്രഹമുള്ളവര്‍ ചെയ്തോളു. ഇപ്പോൾ ഞാൻ പറയുന്നത് ഇനി വരുന്ന തലമുറയോടാണ്. സ്വര്‍ണ്ണം ആവശ്യപ്പെട്ട് വരുന്നവരോട് കല്യാണം വേണ്ട എന്ന് തന്നെ പറയുക. സ്ത്രീയാണ് ധനം എന്ന് പറയുന്നതിനെ ഏറെ അനൂകലിക്കുന്നയാളാണ്. ഇനിയും ട്രോളുന്നവര്‍ക്ക് ട്രോളാം. ഞാൻ ജീവിച്ചിരിക്കുന്നുണ്ടെന്ന് ആളുകള്‍ അറിഞ്ഞോട്ടെ'', വീണ ലൈവിൽ പറഞ്ഞു.

 

എന്നാൽ, അതിനുശേഷവും വിമർശനങ്ങൾ ശക്തമായിത്തന്നെ ഉയരുന്നുണ്ടായിരുന്നു. ഇതൊക്കെ അഭിനയമാണെന്നും മറ്റുമുള്ള കമെന്റുകളാണ് പലരും പറഞ്ഞത്. മിനിസ്‌ക്രീനിലൂടെയും വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയും മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വീണ നായര്‍. ബിഗ്ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ താരത്തെ അടുത്തറിയുകയും, മനസ്സിലാക്കുകയും ചെയ്തിരുന്നു. മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ ബിഗ്ബോസ് വീട്ടില്‍ കാഴ്ചവെച്ചത്. രണ്ടാം സീസണ്‍ ബിഗ് ബോസിലെത്തിയ വീണ വലിയൊരു ആരാധകക്കൂട്ടത്തെയും സ്വന്തമാക്കിയാണ് പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ പലപ്പോഴും വിമർശനങ്ങൾക്ക് വഴിയൊരുക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends