Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടിക്കുറുമ്പന്റെ അപാര ജ്ഞാനത്തിനു മുമ്പിൽ പകച്ചു പോയ ചാക്കോച്ചന്റെ ബാല്യം; ‘ജനകീയ കവി’യായി കവിതകളെഴുതാൻ തയ്യാറെടുത്ത് കുഞ്ചാക്കോ ബോബൻ

23 JUNE 2021 03:06 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കാ ബോബനെ ജനകീയ നടൻ എന്നൊക്കെ വിളിക്കാറുണ്ട്. എന്നാൽ, ഇതാദ്യമായി കവിതകളെഴുതാതെ ചാക്കോച്ചന് ജനകീയ കവി എന്ന സ്ഥാനം കൂടി ലഭിച്ചിരിക്കുകയാണ്. നടനെന്ന നിലയിൽ താരം പൂർണ്ണതയിൽ എത്തിയെങ്കിലും കവിതകൾ എഴുതുന്ന കാര്യത്തിൽ താരത്തെ അത്ര കണ്ട് മലയാളികൾക്ക് പരിചിതമല്ല.

 

എന്നാലിപ്പോൾ കവിതയും എഴുതിത്തുടങ്ങേണ്ടി വരുമോ എന്ന സംശയത്തിലാണ് താരം. ചാക്കോച്ചൻ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ച ഒരു രസികൻ വിഡിയോയാണ് ഇത്തരമൊരു സംശയത്തിന് ഇടയൊരുക്കിയത്.

 


സംഭവം ഇനങ്ങനെയാണ്... "ഓൺലൈൻ ക്ലാസിൽ ടീച്ചർ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ മകനെ പഠിപ്പിക്കുകയാണ് അമ്മ. ‘മലയാളഭാഷയുടെ പിതാവ് ആരെന്ന ചോദ്യത്തിന്, എഴുത്തച്ഛൻ എന്നും മലയാള സാഹിത്യത്തിന്റെ മാതാവ് ആരെന്ന ചോദ്യത്തിന് ബാലാമണിയെന്നും കൊച്ചു മിടുക്കൻ ഉത്തരം പറഞ്ഞു. എന്നാൽ അടുത്ത ചോദ്യത്തിന് അവൻ നൽകുന്ന ഉത്തരമാണ് ചിരിപടർത്തുന്നത്.

 

 

 

 

ജനകീയ കവി ആരെന്ന ചോദ്യത്തിന് കുഞ്ചാക്കോ ബോബൻ എന്ന് നിസംശയം പറയുകയാണ് ആ കുട്ടിക്കുറുമ്പൻ . സംഭവം വീഡിയോ കണ്ടിട്ട് കുട്ടി തമാശയ്ക്കല്ല പറഞ്ഞത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് . ഉടൻ തന്നെ അൽപ്പം രോഷത്തോടെ 'അമ്മ തിരുത്തിക്കൊടുക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ അല്ല കുഞ്ഞേ കുഞ്ചൻ നമ്പ്യാർ എന്നു അമ്മ പറഞ്ഞുകൊടുക്കുന്നതും വീഡിയോയിൽ കാണാം . കുഞ്ചാക്കോ ബോബന്റേയും കുഞ്ചൻ നമ്പ്യാരുടേയും പേരുകളുടെ ആദ്യത്തെ അക്ഷരങ്ങളുടെ സാമ്യമാകാം ഈ കുറുമ്പൻ കുഞ്ചാക്കാ ബോബനെ ജനകീയ കവിയാക്കിയത്..

 

 

ഏതായാലും ഈ ചാക്കോച്ചൻ തന്നെ പങ്കുവച്ച ഈ ചിരി വിഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ‘ഇനിയിപ്പോ അതായിട്ടു കുറയക്കണ്ട എഴുത് ചാക്കോച്ചാ, അങ്ങനെ ചാക്കോച്ചനും കവിയായി, ഇതു കൂടെയേ ഉണ്ടായിരുന്നുള്ളൂ കേൾപ്പിക്കാൻ പിള്ളേരെക്കൊണ്ട് പറയിപ്പിച്ചപ്പോൾ സമാധാനം ആയല്ലോ’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ചാക്കോച്ചനിലെ ഉറങ്ങിക്കിടക്കുന്ന കവിയെ ഉണർത്താനാണ് പലരും ഇപ്പോൾ ആവശ്യപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends