Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു രൂപ പോലും സ്ത്രീധനമായി വാങ്ങിയിട്ടില്ല, ഭാര്യയുടെ സ്വർണ്ണം എത്ര പവനായിരുന്നെന്നോ അവരുടെ കുടുംബത്തിൽ എത്ര സ്വത്തുണ്ടെന്നോ ഒരു വാക്കു പോലും ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ ഒരു മകളെ കിട്ടിയ സന്തോഷത്തോടെ അവർ ജീവിക്കുന്നു..സ്വന്തം മകനായ എന്നെക്കാൾ ഇഷ്ടം എന്റെ ഭാര്യയോടാണ്; സൂരജിന്റെ പ്രതികരണം വൈറൽ

24 JUNE 2021 12:40 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർഥിയായും, ആർ ജെ ആയും പ്രേക്ഷകർക്ക് സുപരിചിതൻ ആണ് സൂരജ്. ഇപ്പോഴിതാ സ്ത്രീധനവിഷയത്തിൽ സൂരജിന്റെ പ്രതികരണം വൈറലാവുകയാണ്

കഴുത്തിൽ പവൻ കണക്കിന്‌ സ്വർണ്ണമുള്ള പെണ്ണിനെ കല്യാണം കഴിച്ച്‌ കൊണ്ടു പോയവരാണ്‌ സ്ത്രീധനത്തിനെതിരെ പ്രസംഗിക്കുന്നത്‌ എന്നൊരു പോസ്റ്റ്‌ ഒരു ഗ്രൂപ്പിൽ കണ്ടു..അങ്ങനെയല്ലാത്ത അന്തസ്സുള്ളവരും ഇഷ്ടം പോലെ ഉണ്ട്‌ സർ എന്ന് പറഞ്ഞുതുടങ്ങുന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ വിവാഹം എന്നതല്ല ഒരു പെണ്ണിന്റെ ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം എന്ന് സ്വയം ബോധ്യപ്പെടണം’, എന്ന ഉപദേശവും അടങ്ങുന്നതാണ്. തന്റെ ജീവിതത്തിൽ താൻ പണ്ടേ നടപ്പാക്കിയ ചില തീരുമാനങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഒരു രൂപ പോലും സ്ത്രീധനമായി വാങ്ങിയിട്ടില്ലെന്നും ഒരു ആവശ്യവും ഒരിക്കലും ചോദിച്ചിട്ടില്ലെന്നും ഉറക്കെ പറയും.. ഇങ്ങനെ പറയാൻ പുതിയ തലമുറയിലെ ഓരോ ചെറുപ്പക്കാരനും ചങ്കൂറ്റമുണ്ടാകണം.. അതുപോലെ സ്ത്രീധനത്തെ പറ്റിയോ സ്വർണ്ണത്തെ പറ്റിയോ സംസാരിക്കുന്ന ഒരു കിഴങ്ങനോട്‌ പോയി പണി നോക്കാൻ പറയാൻ ഓരോ പെണ്ണിനും അവളുടെ കുടുംബത്തിനും ചങ്കൂറ്റമുണ്ടാകണം..


വിവാഹം എന്നതല്ല ഒരു പെണ്ണിന്റെ ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം എന്ന് സ്വയം ബോധ്യപ്പെടണം.. 18 വയസു വരെ അച്ഛനമ്മമാരുടെ തണലിൽ വളർന്ന് രണ്ട്‌ വർഷം കൂട്ടുകാർക്കൊപ്പം അൽപ്പം ഉല്ലസിച്ച്‌ 20 വയസിൽ ഒരു വൻ പണച്ചാക്കുമായി ഒരുത്തന്റെ വീട്ടിൽ ചെന്ന് അവന്റെ തുണീം അലക്കി അവന്‌ ഫുഡും വെച്ച്‌ ‘കെട്ട്യോൻ ശരണം ഗച്ഛാമി’ എന്നും പാടി തീർക്കാനുള്ള എന്തോ തരം ജീവിയാണ്‌ പെണ്ണ്‌ എന്ന ധാരണ അവളും അവളുടെ കുടുംബവും ആദ്യം തിരുത്തണം

മകൻ കല്യാണം കഴിച്ച്‌ കൊണ്ടു വരുന്നവൾ ഓട്ടോ പിടിച്ച്‌ വന്ന മഹാലക്ഷ്മിയല്ല , അത്‌ തന്റെ മകൾ തന്നെയാണെന്ന് ഓരോ ആൺ കുട്ടിയുടെ മാതാപിതാക്കളും മനസിലാക്കണം.. ഇത്‌ പറയുമ്പൊ വീണ്ടും അഭിമാനത്തോടെ ഞാൻ എന്റെ മാതാപിതാക്കളെ ഓർക്കും.. ഭാര്യയുടെ സ്വർണ്ണം എത്ര പവനായിരുന്നെന്നോ അവരുടെ കുടുംബത്തിൽ എത്ര സ്വത്തുണ്ടെന്നോ ഒരു വാക്കു പോലും ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ ഒരു മകളെ കിട്ടിയ സന്തോഷത്തോടെ അവർ ജീവിക്കുന്നു.

സ്വന്തം മകനായ എന്നെക്കാൾ ഇഷ്ടം എന്റെ ഭാര്യയോട്‌ അവർ കാണിക്കുന്നതിലും അവർ തമ്മിലുള്ള ബന്ധത്തിലും ജീവിതം കൂടുതൽ മനോഹരമാകുന്നു.. മിക്കവാറും എന്റെ മാതാപിതാക്കളും എന്റെ ഭാര്യയും ചേർന്ന് എന്റെ തോന്യാസങ്ങളെ പറ്റി സംസാരിക്കുന്നത്‌ ഏറ്റവും ആസ്വദിക്കുന്നതും സന്തോഷിക്കുന്നതും ഞാൻ തന്നെയാണ്‌.. ആ ഒരു സന്തോഷം ഓരോ കുടുംബങ്ങളിലും ഓരോ വ്യക്തിയും വളർത്തിയെടുത്താൽ ജീവിതം ഒരു കളറ്‌ പടമായി കാണാനാകും..

പ്രണയ വിവാഹമാണെങ്കിൽ പോലും ദിവസവും പഞ്ചാരയടിക്കുന്നവൻ കല്യാണക്കാര്യം പറയുമ്പൊ സ്വർണ്ണത്തിന്റെയും സ്വത്തിന്റെയും കഥ പറഞ്ഞ്‌ തുടങ്ങുമ്പൊ തന്നെ ‘പോടാ ചെക്കാ ഗുഡ്‌ നൈറ്റ്’‌ എന്ന് പറയാനുള്ള മനക്കട്ടിയുണ്ടാവണം ഓരോ പെണ്ണിനും.. ഓർക്കുക മറ്റൊരാൾ കെട്ടിയ കയറും പിടിച്ച്‌ അയാൾക്കു ചുറ്റും മാത്രം തിരിയുന്ന മാടിന്റെ വികാരത്തിന്റെ പേരല്ല പ്രണയം.

കഴിഞ്ഞ ദിനങ്ങളിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളെ പോലെ വരണമാല്യം മരണമാല്യമാക്കേണ്ട ദിനമല്ല വിവാഹം.. പ്രണയത്തിനുശേഷം വിവാഹമായാലും വിവാഹത്തിനു ശേഷം പ്രണയമായാലും ഇതിനു നടുവിൽ തുറന്നു വച്ച നല്ല രണ്ടു മനസുകൾ മാത്രമാവും എന്നും നല്ലത്‌.. ഒന്നുല്ലെങ്കിലും ഓരോ ചെറുപ്പക്കാരനും ചെറുപ്പക്കാരിക്കും അന്തസ്സോടെ സമൂഹത്തോട്‌ പറയാം എന്റെ കുടുംബം ഇങ്ങനെയാണ് അവിടെ പണത്തിനെക്കാൾ പതിന്മടങ്ങ്‌ തൂക്കം ബന്ധത്തിനാണെന്ന്..! ആശംസകൾ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends