Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ബിഗ് ബോസ് വീട്ടിലെ വമ്പൻ സർപ്രൈസ് പൊളിച്ച് അനൂപ്! ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ! ഇനി ആ ധന്യ മുഹൂർത്തത്തിലേക്ക്, ബിഗ്‌ബോസ് താരം അനൂപിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

23 JUNE 2021 04:38 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. സീതാകല്യാണം പരമ്പരയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പട്ടാമ്പിക്കാരൻ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ കല്യാൺ ആയി മാറിയത്. സ്‌ക്രീനിൽ എത്തും മുൻപ് സ്റ്റേജ് ഷോകളിൽ അവതാരകനായും ചില സിനിമകിളിൽ ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്

പരമ്പരകളിലൂടെ ശ്രദ്ധ നേടിയ അനൂപിന്‍റെ പ്രണയം ബിഗ് ബോസ് മലയാളം സീസൺ 3 വേദിയിൽ വെച്ചാണ് പുറം ലോകമറിഞ്ഞത്. അതോടെ അനൂപിന്‍റെ പ്രണയിനിയായ ഈഷ ആരാണെന്നായിരുന്നു ഏവരുടേയും ആകാംക്ഷ. ഒടുവിൽ അനൂപ് തന്നെ പ്രണയിനിയെ കുറിച്ച് പറഞ്ഞിരുന്നു. ഡോക്ടറാണെന്നും ഐശ്വര്യയെന്നാണ് പേരെന്നുമാണ് പറഞ്ഞത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനൂപിന്റെ പുതിയ വിശേഷമാണ്. ജൂൺ 23 ന് ഇന്ന് താരത്തിന്റെ വിവാഹ നിശ്ചയം ആണ്. സുഹൃത്തും കലാകാരനുമായ ഷജീൽ കബീര്‍ വരച്ച തന്‍റേയും ഐശ്വര്യയുടേയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സേവ് ദി ഡേറ്റ് വീഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടിരിക്കുന്നത്.

ബിഗ് ബോസ് ഷോയിലൂടെയാണ് അനൂപിന്റെ പ്രണയം പ്രേക്ഷകർ അറിഞ്ഞത്. മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് അനൂപ് ഇഷയുമായുള്ള പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. കൂടാതെ അനൂപിന് പിറന്നാൾ ആശംസ നേർന്ന് ഇഷയും രംഗത്ത് എത്തിയിരുന്നു. എന്നാൽ വ്യക്തമാക്കിയിരുന്നില്ല . അനൂപും ഇഷയുടെ പിറന്നാൾ ദിവസം ഒരു സർപ്രൈസ് നൽകിയിരുന്നു. ബിഗ് ബോസ് താരങ്ങളെല്ലാം ചേർന്ന് ഒരു ഉഗ്രൻ പിറന്നാൾ ആശംസയായിരുന്നു അറിയിച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.

അനൂപ് ഇഷയെ കുറിച്ച് പറഞ്ഞപ്പോൾ സീരിയൽ താരമാണോ എന്നുളള സംശയം പ്രേക്ഷകർ ഉന്നയിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിലാണ് ഡോക്ടറാണെന്ന് വെളിപ്പെടുത്തിയത്. അതുപോലെ തന്നെ ഷോയിൽ നിന്ന് പുറത്തെത്തിയ ശേഷം പ്രേക്ഷകർ നിരന്തരം ഇഷയെ കുറിച്ച് താരത്തിനോട് ചോദിച്ചിരുന്നു. നടൻ ഒരു ചിത്രം പോലും പങ്കുവെച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇതാ ഇഷയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അനൂപ്. ഐശ്വര്യ ആയുർവേദിക് ഡോക്ടർ ആണ്. ഇപ്പോൾ എംഡി ചെയ്യ്തുകൊണ്ടിരിക്കുന്നു. പാലക്കാട് കുട്ടനൂർ ആണ് ഇഷയുടെ വീട്. അച്ഛൻ അച്യുത് അദ്ദേഹം ഒരു ആയുർവേദിക് കമ്പനിയുടെ ആൾ ഇന്ത്യ ജനറൽ മാനേജർ ആണ്, അമ്മ സുനിത എന്നിവർ അടങ്ങുന്നതാണ് ഇഷയുടെ കുടുബം. നിശ്ചയം ആണ് ഇപ്പോൾ നടക്കുന്നത്. വിവാഹം അടുത്ത വർഷം നടത്താൻ ആണ് പദ്ധതി ഇടുന്നത്. അനുജത്തി അഖിലയുടെയും ഹരിയുടെയും വിവാഹം കഴിഞ്ഞശേഷമേ ഞങ്ങളുടെ വിവാഹം ഉണ്ടാവുകയുള്ളൂ. അനുജത്തിയുടെ വിവാഹം സെപ്റ്റംബറിൽ ആണെന്നാണ് അനൂപ് പറയുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ സഹോദരിയുടെ വിവാഹം നടത്താൻ കൂടിയാണ് താൻ ബിഗ് ബോസിൽ എത്തിയതെന്നും ആദ്യമേ തന്നെ അനൂപ് തുറന്നു പറഞ്ഞിട്ടുള്ളതാണ്

രണ്ടുപേരും, ഒരേ സമയത്താണ് പരസ്പരം ഇഷ്ടം തുറന്നുപറയുന്നത്. സണ്ണി ചേട്ടൻ, അദ്ദേഹം എന്റെ സഹോദരനും, മെന്ററും ഒക്കെയാണ്. അപ്പോൾ പുള്ളിക്കാരന്റെ ഒരു ചികിത്സയ്ക്കായി തിരുവനന്തപുരത്തു പോയപ്പോൾ അവിടെ വച്ചാണ് ഇഷയെ പരിചയപ്പെടുന്നത്. അത് കഴിഞ്ഞു ഒരു ഒന്നൊന്നര വർഷത്തിന് മുകളിലായി ഞങ്ങൾ പ്രണയത്തിലാണെന്നാണ് അനൂപ് പറഞ്ഞത്. ബിഗ് ബോസിന്റ ടോപ്പ് 8 മത്സരാർഥികളിൽ ഒരാളാണ് അനൂപ്. ഫിനാലെയെ കുറിച്ചുള്ള ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (7 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (15 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (26 minutes ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (1 hour ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (7 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (8 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (8 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (8 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (9 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (12 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (12 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (12 hours ago)

Malayali Vartha Recommends