Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 രഞ്ജിനിയെ തെറി വിളിച്ചെന്ന് പറയുന്നവർ ഏത് 'തെറി'യാണെന്ന്  പറയണം;   ഹിമ ശങ്കറുടെ  കഴുത്തിന്    കുത്തിപ്പിടിച്ചത് എങ്ങനെ സ്ത്രീ വിരുദ്ധതയാകും ; അലറിവിളിച്ച് സാബു മോൻ !

24 JUNE 2021 12:58 PM IST
മലയാളി വാര്‍ത്ത

വർഷങ്ങളായി മലയാളികൾക്ക് സുപരിചിതനാണ് സാബുമോൻ അബ്ദുസമദ്. നിരവധി ചാനൽ പരിപാടികളിൽ മാറി മാറി വന്ന സാബുമോൻ ചില വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. എങ്കിലും ബോസ് സീസൺ ഒന്നിൽ എത്തിയതോടെ മലയാളത്തില്‍ തിരക്കേറിയ താരമായി അദ്ദേഹം മാറുകയുണ്ടായി.തന്നോടുള്ള തെറ്റിദ്ധാരണ മാറാൻ ഇട ആയത് ബിഗ് ബോസ് ഷോ ആണെന്ന് പലപ്പോഴായി സാബു വ്യക്തമാക്കിയിട്ടുണ്ട്.

 

 

ബിഗ് ബോസ് ഒന്നാം സീസണിലെ ടൈറ്റില്‍ വിന്നറായ സാബു മോന് തുടക്കം മുതല്‍ ആരാധകരുണ്ടായിരുന്നു. ഇന്നും നിരവധി ആര്‍മി ഗ്രൂപ്പുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട് . ക്ലബ് ഹൗസ് തരംഗമായതോടെ പല വിഷയങ്ങളെ കുറിച്ചും ആധികാരികമായി സംസാരിച്ച് സാബു മോൻ എത്താറുണ്ട്.

 

 

ബിഗ് ബോസിനുള്ളില്‍ വെച്ച് സാബു, ഹിമ ശങ്കറിന്റെ കഴുത്തിന് കുത്തി പിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലെത്തിയ ഹിമ പുറത്തായ ശേഷം വീണ്ടും തിരികെ പ്രവേശിച്ചു. എന്നിട്ടും പുറത്ത് നടന്ന കാര്യം പറഞ്ഞതോടെ എലിമിനേറ്റ് ആവുകയാണ് ചെയ്തത്. ഹിമയുമായിട്ടുള്ള പ്രശ്‌നവും രഞ്ജിനി ഹരിദാസിനെ തെറി വിളിച്ചതുമൊക്കെ സാബുവിനുള്ള സ്ത്രീവിരുദ്ധതയാണെന്ന് ഒരു ആരാധകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി കൊടുത്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സാബു.

 

 

സീസണ്‍ ഒന്നില്‍ സാബുമോന്‍ കുറച്ച് സ്ത്രീ വിരുദ്ധത പ്രകടിപ്പിച്ചില്ലേ. പിന്നീട് നിങ്ങളുടെ ആര്‍മി തന്നെ സീസണ്‍ 2 വിലെ രജിത് കുമാറിനെയും സീസണ്‍ മൂന്നില്‍ വന്ന സജ്‌ന-ഫിറോസിനെയും സപ്പോര്‍ട്ട് ചെയ്തില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സാബുമോന്‍. 'ഹിമയോട് എന്ത് സ്ത്രീവിരുദ്ധതയാണ് ഞാന്‍ ചെയ്തത്. അതിനൊരു ക്ലാരിഫിക്കേഷന്‍ വേണം. എന്നെ സ്‌പ്രേ കുപ്പി വെച്ച് അടിച്ചിരുന്നു. എന്റെ ദേഹം നോവുകയാണെങ്കില്‍ ലോകത്തെ ഏത് മനുഷ്യനെ ആണെങ്കിലും ഇടിച്ച് ഞാന്‍ ശരിയാക്കി കളയും.

 

 

അതില്‍ ഒരു സംശയവുമില്ല. ഇടിച്ച് തറയിലിടാന്‍ പറ്റാത്തത് കൊണ്ടുള്ള എന്റെ യാദൃശ്ചികമായ പ്രതികരണമാണിത്. അതാണോ സ്ത്രീവിരുദ്ധത. എന്റെ ശരീരത്തിന് എതിരെ ആക്രമിക്കുന്നത് പ്രതിരോധിക്കുന്നതാണോ സ്ത്രീവിരുദ്ധത എന്ന് സാബുമോന്‍ ചോദിക്കുന്നു. സ്ത്രീ എന്നല്ല ഏത് പുരുഷനാണെങ്കിലും എന്റെ ശരീരത്തേക്ക് കടന്ന് കയറിയാല്‍ കുരവള്ളി പൊട്ടിച്ച് കളയും. ഇപ്പോള്‍ ഞാന്‍ നടന്ന് പോകുമ്പോള്‍ ഒരു പുലിയാണ് ദേഹത്തേക്ക് ചാടുന്നതെങ്കില്‍ അതിനെതിരെയും പോരാടും.

 

 

അതൊന്നും എനിക്ക് വിഷയമല്ല. എന്റെ ശരീരത്ത് തൊട്ടതിനാണ് ഞാന്‍ തിരിച്ച് കൊടുത്തത്. ഒരു മനുഷ്യനെന്ന നിലയില്‍ നമ്മള്‍ പ്രതികരിക്കും. അതെങ്ങനെയാണ് സ്ത്രീ വിരുദ്ധത ആവുന്നത്. അതിനകത്ത് എങ്ങനെയാണ് ലിംഗസമത്വം ഇല്ലാതെയാകുന്നത്. ഈ പബ്ലിക് പ്ലാറ്റ് ഫോമില്‍ ഞാന്‍ കാണിച്ച സ്ത്രീവിരുദ്ധത എന്താണെന്ന് തുറന്ന് കാണിക്കൂ.

 

 

രഞ്ജിനി ഹരിദാസിനെ ഞാന്‍ തെറി വിളിച്ചെന്നും നിങ്ങള്‍ പറഞ്ഞു. എന്ത് തെറിയാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല. ഹിമയുടെ കൊങ്ങയ്ക്ക് കുത്തി പിടിച്ചിരുന്നു. കണ്ണൂരുള്ള ചേച്ചിയെ ചീത്ത വിളിച്ചു, കലാഭവന്‍ മണിയെ വിഷം കൊടുത്ത് കൊന്നായിരുന്നു ആ ഊച്ചാളിത്തരം കൊണ്ട് ഇങ്ങോട്ട് വരരുത്. തുടങ്ങി തനിക്ക് നേരെ വന്ന ആരോപണങ്ങള്‍ക്കെല്ലാം ഇത്തരത്തിലുള്ള മറുപടികളാണ് സാബുമോന്‍ നല്‍കിയിരിക്കുന്നത്.

 

 

ബിഗ് ബോസിലെ വിജയി ആയതാണ് സാബുവിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. ഷോയില്‍ വരുന്നതിന് മുന്‍പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വിരലിൽ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. കരിയറിന്റെ തുടക്കത്തില്‍ പൃഥ്വിരാജിനൊപ്പമുളള നക്ഷത്രക്കണ്ണുളള രാജകുമാരന്‍ അവള്‍ക്കുണ്ടൊരു രാജകുമാരി എന്ന ചിത്രത്തില്‍ സാബു അഭിനയിച്ചിരുന്നു.ശേഷം അയ്യപ്പനും കോശിയിലൂടെ മിന്നും പ്രകടനമാണ് സാബു നടത്തിയത്.

 

 

സോഷ്യൽ മീഡിയയിൽ സജീവമായ സാബു ബിഗ് ബോസ് സീസൺ ടുവിനെ കുറിച്ചും ത്രീയെ കുറിച്ചുമൊക്കെ അഭിപ്രായം പറഞ്ഞ് രംഗത്തുവന്നിരുന്നു. രണ്ടാം സീസണിലെ രജിത് കുമാറും മൂന്നാം സീസണിലെ സജ്‌ന ഫിറോസും നിരവധി വിമർശനങ്ങൾക്ക് ഇടയായിട്ടുണ്ട്. അതേസമയം വിവാദങ്ങളിൽ താൻ ഭയക്കുന്നില്ല എന്ന് പറഞ്ഞ് പലപ്പോഴും സാബു ലൈവുകളിലെത്തുമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (33 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (35 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (38 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (52 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends