Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘ഐശ്വര്യ ലക്ഷ്മിയെ സിനിമയില്‍ വരുന്നതിന് മുന്‍പേ അറിയാം , പക്ഷെ നായികയാക്കാന്‍ ധൈര്യമില്ലായിരുന്നു; സിനിമ പരാജയപ്പെടുമെന്ന് ഭയന്നു ; കാരണം വെളിപ്പെടുത്തി ജിസ് ജോയ്

24 JUNE 2021 03:04 PM IST
മലയാളി വാര്‍ത്ത

നടി ഐശ്വര്യ ലക്ഷ്മിയോടൊപ്പം പരസ്യചിത്രങ്ങളും സിനിമകളും ചെയ്ത അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ജിസ് ജോയ്. സിനിമയില്‍ വരുന്നതിന് മുന്‍പേ തന്നെ ഐശ്വര്യയെ അറിയാമായിരുന്നെന്നും താന്‍ സംവിധാനം ചെയ്ത നിരവധി പരസ്യ ചിത്രങ്ങളില്‍ ഐശ്വര്യ അഭിനിയിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ജിസ് ജോയ് രംഗത്തെത്തിയത്.

 

 

ഐശ്വര്യയെ നായികയാക്കാന്‍ ധൈര്യമില്ലായിരുന്നെന്ന് പറഞ്ഞ ജിസ് ജോയ് അതിന്റെ പിന്നിലുണ്ടായിരുന്ന കാരണങ്ങളും വ്യക്തമാക്കി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലേക്ക് ഐശ്വര്യ വന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

 

‘ഐശ്വര്യ ലക്ഷ്മിയെ സിനിമയില്‍ വരുന്നതിന് മുന്‍പേ അറിയാമായിരുന്നു. അന്ന് എറണാകുളത്തെ സൂപ്പര്‍ മോഡലാണ് ഐശ്വര്യ. അവര്‍ അഭിനയിക്കാത്ത ബ്രാന്‍ഡുകളില്ല. എന്റെ തന്നെ നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

ഞാനും ഐശ്വര്യയും തമ്മില്‍ നല്ലൊരു സൗഹൃദമുണ്ടായിരുന്നു. ആ സമയത്ത് ഐശ്വര്യയെ തേടി വരുന്ന കഥകളെ കുറിച്ചൊക്കെ എന്നോട് പറയുമായിരുന്നു. ഇങ്ങനെയുള്ള കഥയും സംവിധായകനുമൊക്കെ വന്നിട്ടുണ്ടെന്ന് പറയും.

 

ആ സമയത്ത് എന്റെ മനസില്‍ സണ്‍ഡേ ഹോളിഡേ എന്ന സിനിമയുണ്ട്. പക്ഷെ അപ്പോള്‍ എനിക്ക് ഐശ്വര്യയെ വെച്ച് ചെയ്യാനുള്ള ധൈര്യമില്ലായിരുന്നു. ഐശ്വര്യക്ക് അതറിയുമായിരുന്നോ എന്നറിയില്ല.

 

 

 

 

ഐശ്വര്യ ഹീറോയിനാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. സൗഹൃദത്തിന്റെ പേരില്‍ എന്റെ സിനിമയില്‍ അഭിനയിച്ച് ആ ചിത്രം പരാജയപ്പെട്ടാല്‍ അത് ഐശ്വര്യയെ എങ്ങനെ ബാധിക്കുമെന്നായിരുന്നു ഞാന്‍ ആലോചിച്ചിരുന്നത്.

 

ഒരുപാട് സ്വപ്‌നങ്ങളുള്ള കുട്ടിയാണ്, നമ്മള്‍ ആയിട്ട് ഒരു പ്രശ്‌നമുണ്ടാക്കരുത് എന്നായിരുന്നു മനസ്സില്‍. അതുകൊണ്ടാണ് നായികയാക്കാന്‍ ധൈര്യമില്ലാതിരുന്നത്.

 

അങ്ങനെയിരിക്കുമ്പോഴാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വരുന്നത്. അപ്പോള്‍ എനിക്ക് സമാധാനമായി, നിവിന്‍ പോളിയുടെ കൂടെയാണല്ലോ, പടം നന്നാകുമെന്നും തോന്നി. പിന്നെ അവള്‍ തിരക്കുകളിലായി.എനിക്ക് മഹേഷിന്റെ പ്രതികാരം കണ്ടപ്പോള്‍ അപര്‍ണ സണ്‍ഡേ ഹോളിഡേക്ക് പറ്റിയ ആളാണെന്ന് തോന്നി. ആ കഥാപാത്രത്തിന് കുറച്ചുകൂടെ ചേരുമെന്നും തോന്നി. അങ്ങനെയാണ് ആ ചിത്രത്തിലേക്ക് വിളിക്കുന്നത്.

 

വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലാണ് ഐശ്വര്യ പിന്നീട് വരുന്നത്. ആ ചിത്രത്തില്‍ ആദ്യം നിശ്ചയിച്ചിരുന്നത് വേറെ നായികയെയായിരുന്നു. പക്ഷെ, അവര്‍ മാറി ഐശ്വര്യ ചിത്രത്തിലേക്ക് വന്നത് ആ സിനിമക്ക് നൂറ് ശതമാനവും നന്മയായി തീര്‍ന്നു,’ ജിസ് ജോയ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends