Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് മകൾ ; ‘അങ്ങനെ റോളുണ്ടാക്കി മകൾക്കുവേണ്ടി ഒരു സിനിമയൊന്നും എടുക്കില്ലന്ന് അച്ഛൻ ; കീർത്തി സുരേഷിന്റെ വാക്കുകൾ വീണ്ടും വൈറൽ !

24 JUNE 2021 03:16 PM IST
മലയാളി വാര്‍ത്ത

കുറഞ്ഞകാലം കൊണ്ട് തന്നെ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി മലയാളികളുടെ ഇഷ്ടതാരമായ കീര്‍ത്തി, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് നായികയായെത്തിയത്. മലയാളികളുടെ പ്രിയങ്കരിയായ നായിക മേനഖയുടെയും സംവിധായകൻ സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്.

 

ഇപ്പോഴിതാ അച്ഛന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് കീര്‍ത്തി നല്‍കിയ മറുപടിയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കുറച്ച് വര്‍ഷം മുമ്പ് ഒരു ചാനലിൽ കീര്‍ത്തി സുരേഷും കുടുംബവുമൊത്തുള്ള പരിപാടിക്കിടെയായിരുന്നു ഇക്കാര്യത്തില്‍ കീര്‍ത്തി നിലപാട് വ്യക്തമാക്കിയത്.

 

 

കീര്‍ത്തിയെ നായികയാക്കി ഒരു സിനിമയെടുക്കുമോ എന്ന് അവതാരകന്‍ സുരേഷ് കുമാറിനോട് ചോദിച്ചിരുന്നു. ഇതിനായിരുന്നു കീര്‍ത്തിയുടെ മറുപടി.‘ഞാന്‍ അങ്ങനെ റിസ്‌ക് എടുക്കാനൊന്നും പറയത്തില്ല. അച്ഛന്‍ സിനിമയെടുക്കുവാണെങ്കില്‍ എനിക്ക് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. അല്ലാതെ എനിക്കായിട്ട് ഒരു സിനിമ എടുക്കുകയൊന്നും വേണ്ട,’ കീര്‍ത്തി പറഞ്ഞു.

 

 

ചോദ്യത്തിന് സുരേഷ് കുമാര്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ‘അങ്ങനെ റോളുണ്ടാക്കി അവള്‍ക്കുവേണ്ടി ഒരു സിനിമയൊന്നും എടുക്കില്ല. എന്നാല്‍ അവള്‍ക്ക് പറ്റിയ കഥാപാത്രമാണെന്ന് തോന്നിയാല്‍ ചിലപ്പോള്‍ വിളിക്കും,’ സുരേഷ് കുമാര്‍ പറഞ്ഞു.

 

 

മേനക-സുരേഷ് കുമാര്‍ ദമ്പതികളുടെ മകളായ കീര്‍ത്തി സുരേഷ് 2013ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലിയിലൂടെയാണ് നായികയായി എത്തിയത്.പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. നടി സാവിത്രിയുടെ ജീവിതമായിരുന്നു മഹാനടിയുടെ പശ്ചാത്തലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends