Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 എന്റെ സാറെ.. ആ ഒരൊറ്റ  കാര്യത്തിലാണ് ഞാൻ  ആകൃഷ്ടനായത് ; ‘ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല. അത്രയേയുള്ളൂ’’ ;  ഇഷയെ കുറിച്ചുള്ള സംശയം തീർത്ത്  കൊടുത്ത്  അനൂപ് 

25 JUNE 2021 12:11 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞദിവസമാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ അനൂപ് കൃഷ്ണൻ ജീവിതത്തിന്റെ പുതിയ ഒരേടിലേക്ക് കടന്നന്ന്. വളരെ ലളിതമായി നടന്ന ചടങ്ങിൽ വച്ചാണ് അനൂപും, ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യ നായരും തമ്മിലുള്ള വിവാഹ നിശ്ചയച്ചടങ്ങുകൾ നടന്നത് . ആരാധകർക്ക് വേണ്ടി വിവാഹ നിശ്ചയ ദിവസം തന്നെ ഫോട്ടോയും വീഡിയോയും ഒക്കെ അനൂപ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.

 

നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.. ഒപ്പം കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തി. എന്നാൽ എന്തിലും ഏതിലും കുറ്റം കണ്ടെത്തുന്ന ചില ആളുകൾ അനൂപിന്റെ ഇഷക്ക് എതിരെ ബോഡി ഷെയ്‌മിങ്ങും നടത്തുകയുണ്ടായി. ഇതേ തുടർന്ന് നിരവധി ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത് .

 

 

എന്നാൽ, അതിമനോഹരമായ വാക്കുകളിൽ തന്നെ അനൂപ് ബോഡി ഷെയിമിങ്ങിന് എതിരെ പ്രതികരിക്കുകയും ചെയ്തു. ‘ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല. അത്രയേയുള്ളൂ’’ എന്നാണ് അനൂപ് കുറിച്ചത് .

 

 

അതോടൊപ്പം, ‘ബോഡി ഷെയിമിങ്ങും കുറ്റപ്പെടുത്തലും നിർത്തൂ പോസിറ്റീവ് ആയി ചിന്തിക്കൂ’ എന്ന് അർഥം വരുന്ന രീതിയിൽ ഹാഷ്ടാഗുകൾ ചേർത്തിട്ടുണ്ട്. വിവാഹനിശ്ചയ ദിവസം പകർത്തിയ ഒരു ചിത്രമാണ് അനൂപ് പങ്കുവച്ചത്. അതിലെ പ്രണയം കാണാതെ ശരീരം നോക്കി പരിഹസിക്കുന്നവർ തന്നെയാണ് ഇവിടെ പരിഹാസ്യരാകുന്നത്.

 

 

ബിഗ് ബോസ് സീസണ്‍ 3ല്‍ മത്സരിക്കവെയായിരുന്നു കാമുകിയെക്കുറിച്ചുള്ള സൂചന അനൂപ് ആദ്യമായി പങ്കിട്ടത്. പിന്നീട് ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ പ്രണയിനിയെ പരിചയപ്പെട്ടതിനെ കുറിച്ചും അനൂപ് പറഞ്ഞിരുന്നു." മംഗലാപുരത്ത് എംഡി ചെയ്യുകയാണ് ഐശ്വര്യ. സഹോദരനും മെന്ററുമായ സണ്ണി വിശ്വനാഥിനൊപ്പം തിരുവനന്തപുരത്ത് പോയപ്പോഴാണ് ഐശ്വര്യയെ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായി മാറിയ ഇരുവരും മനസ്സിലെ ഇഷ്ടം തുറന്നുപറയുകയായിരുന്നു പിന്നീട്. പ്രണയത്തെക്കുറിച്ച് ഐശ്വര്യ വീട്ടില്‍ പറഞ്ഞപ്പോള്‍ അവരൊന്നും വിശ്വസിച്ചിരുന്നില്ല. സീരിയലുകളിലൂടെ അവര്‍ക്ക് എന്നെ അറിയാം. ഇയാളാണോ എന്ന ആകാംക്ഷയായിരുന്നു എല്ലാവര്‍ക്കും."

 

 

 

 

എന്റെ അനിയത്തിയുടെ വിവാഹനിശ്ചയം ജനുവരിയിലായിരുന്നു. ഫെബ്രുവരിയില്‍ ഞങ്ങളുടേത് നടത്താനായിരുന്നു അന്ന് തീരുമാനിച്ചത്. അതിനിടയിലായിരുന്നു ബിഗ് ബോസിലേക്കുള്ള ക്ഷണം. അതോടെ തീയതി മാറുകയായിരുന്നു. എന്റെ അഭിനയമൊക്കെ കണ്ടിട്ടുണ്ടെങ്കിലും അഭിനേതാവ് എന്ന നിലയില്‍ ആരാധനയോ കൗതുകമോയൊന്നും ഐശ്വര്യയ്ക്കില്ല. അതാണ് തന്നെ ആകര്‍ഷിച്ച ഘടകമെന്നും അനൂപ് പറയുന്നു.

 

 

ബിഗ് ബോസ് മൂന്നാം സീസണിൽ പ്രാങ്ക് നടത്തിയും തമാശകൾ പങ്കിട്ടും തുടക്കം തന്നെ തിളങ്ങിയ അനൂപിന്റെ പ്രണയിനിയെ അറിയാൻ ആരാധകർക്ക് തിടുക്കമായിരുന്നു. എന്നാൽ, അനൂപിന്റെ ഇഷയെ തേടി സോഷ്യൽ മീഡിയ അലഞ്ഞെങ്കിലും താരത്തിന്റെ ചിത്രങ്ങളോ മറ്റോ പ്രേക്ഷകർക്ക് ലഭിച്ചിരുന്നില്ല. ഗൂഗിൾ സെർച്ചിൽ വരെ ഒന്നാമത് ഉണ്ടായിരുന്നു അനൂപിന്റെ ലവർ അനൂപിന്റെ ഗേൾ ഫ്രണ്ട് എന്നിങ്ങനെയുള്ള സെർച്ചിങ്. ഒപ്പം ലവറിന്റെ ജോലി ഏജ് എന്നിങ്ങനെയുള്ള സെർച്ചിങ് വേറെയും. എങ്കിലും ഇഷയുടെ പൊടിപോലും കിട്ടിയില്ല. സിനിമാ നടിയാണോ? സീരിയൽ നടിയാണോ എന്നിങ്ങനെ ആരെന്നറിയാൻ ആരാധകർ വലിയ താല്പര്യം കാണിച്ചിരുന്നു.

 

 

ബിഗ് ബോസിൽ വച്ച് അനൂപിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഇടയിലാണ് കൈ വിരലുകൾ കൊണ്ട് മാത്രം കഥപറഞ്ഞ് സ്ക്രീനിന് മുന്നിലെത്തിയ ഇഷയെ പ്രേക്ഷകർ കാണുന്നത്. അന്നും മുഖം മറച്ചെത്തിയ ഇഷയെ കാണാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ല. ഒപ്പം അനൂപിന് ആശംസകൾ നേർന്നുകൊണ്ടെത്തിയ ഒരു സുഹൃത്താകും അനൂപിന്റെ പ്രണയിനി എന്ന് സോഷ്യൽ മീഡിയ വിധിയും എഴുതി.

 

 

ഇഷയുടെ മുഖം മുൻപേ കാണാഞ്ഞത് കൊണ്ടുതന്നെ അനൂപിന്റെ വിവാഹനിശച്ചയച്ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ മുതൽ പലവിധ സംശയങ്ങളുമായി ഒരു കൂട്ടർ രംഗത്ത് എത്തുകയും ചെയ്തു. അത് മറ്റൊന്നും ആയിരുന്നില്ല ബിഗ് ബോസിൽ വച്ച് കണ്ട പെൺകുട്ടി ഇതാണോ, പെണ്ണ് മാറിപ്പോയി ഒരു അമ്മച്ചി ലുക്ക് എന്ന് തുടങ്ങി വളരെ നിലവാരമില്ലാത്ത കമന്റുകളും നിലവാരമില്ലാത്ത പലരും പറഞ്ഞിരുന്നു.

 

 

ഇത് തന്നെയാ പെണ്ണ്; പ്രേമിച്ചു കല്യാണം ഉറപ്പിച്ചു നിശ്ചയം ചെയ്യുന്ന അനൂപിന് പെണ്ണ് മാറിപോവൂല; അനൂപിന്റെ സെലെക്ഷൻ സൂപ്പർ ആണ്. മിടുക്കിയായ ഡോക്ടർ പെൺകുട്ടി ആണ് ഇഷ. നിങ്ങൾ എന്താണ് ആ കുട്ടിയിൽ കാണുന്ന കുറവ്, നിങ്ങളുടെ കണ്ണുകൾക്കെന്തോ കുഴപ്പമുണ്ട് എന്നിങ്ങനെ പിന്തുണ നൽകികൊണ്ട് നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്.

 

ഐശ്വര്യ ഒരു ആയുർവേദ ഡോക്ടർ ആണ്. ഇപ്പോൾ എംഡി ചെയ്യ്തുകൊണ്ടിരിക്കുന്നു. പാലക്കാട് കുട്ടനൂർ ആണ് ഇഷയുടെ വീട്. അച്ഛൻ അച്യുത് അദ്ദേഹം ഒരു ആയുർവേദിക് കമ്പനിയുടെ ആൾ ഇന്ത്യ ജനെറൽ മാനേജർ ആണ്, അമ്മ സുനിത എന്നിവർ അടങ്ങുന്നതാണ് ഇഷയുടെ കുടുബം. നിശ്ചയം ആണ് ഇപ്പോൾ നടന്നത്. വിവാഹം അടുത്ത വർഷം നടത്താൻ ആണ് പദ്ധതി ഇടുന്നത്. അനൂപിന്റെ അനുജത്തി അഖിലയുടെയും ഹരിയുടെയും വിവാഹം കഴിഞ്ഞശേഷമേ വിവാഹം ഉണ്ടാവുകയുള്ളൂ. അനുജത്തിയുടെ വിവാഹം സെപ്റ്റംബറിൽ ആണ് നടത്തുക എന്നും പറഞ്ഞിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (33 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (35 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (38 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (52 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends