Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച ഡോക്യുഫിക്ഷന്‍ ഇനി ആരാധകരിലേക്ക്  ; അന്നയുടെയും  ദസ്തയേവ്സ്‌കിയുടെയും  പ്രണയം പറയുന്ന   "ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക്"  പുറത്തിറക്കി മമ്മൂട്ടി!

25 JUNE 2021 01:35 PM IST
മലയാളി വാര്‍ത്ത

ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച ഡോക്യുഫിക്ഷന്‍ "ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക്" ഇനി മലയാളി പ്രേക്ഷകർക്കും . നടന്‍ മമ്മൂട്ടിയാണ് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിക്ഷന്‍ പുറത്തിറക്കിയത്. എഴുത്തുകാരന്‍ സക്കറിയയാണ് തിരക്കഥ.

 

"അന്നയും ദസ്തയേവ്സ്‌കിയും പ്രണയിക്കുകയാണ്. റഷ്യയിലെ അവരുടെ പ്രണയനിമിഷങ്ങളിലേക്ക് പെരുമ്പടവം ശ്രീധരനിലൂടെ ഒരു ഡോക്യൂ ഫിക്ഷന്‍ യാത്രയാണ് ചിത്രം. ദസ്തയേവ്സ്‌കിയുടെ പ്രണയം പറയുന്ന പെരുമ്പടവത്തിന്റെ " ഒരു സങ്കീർത്തനം പോലെ"യും ബെസ്റ്റ് സെല്ലെർ നോവലാണ്.

 

ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്കിനെക്കുറിച്ച് ഷൈനി ജേക്കബ് ബെഞ്ചമിന്‍ പറയുന്നത് ഇങ്ങനെ; "വര്‍ഷം 1866. ഫിയോദറിനും, കേട്ടെഴുത്തുകാരി അന്നക്കും മുന്‍പില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.. അന്നക്ക് 'ദി ഗ്യാംബ്ലര്‍ 'എന്ന നോവല്‍ പറഞ്ഞു കൊടുക്കുക ആണ് ദസ്തയേവ്‌സ്‌കി. എത്രയും വേഗം ഒരു നോവല്‍ എഴുതികൊടുത്തില്ലെങ്കില്‍ അന്നുവരെ എഴുതിയ എല്ലാ പുസ്തകങ്ങളുടെയും അവകാശം അയാള്‍ക്ക് നഷ്ടമാകും. എല്ലാം ബോധ്യമുണ്ടെങ്കിലും ചൂതാട്ടമേശയും പണയം വെക്കലും, മദ്യപാനവും മോഹത്തോടെ അയാളെ പുറത്തേക്ക് പിടിച്ചു വലിച്ചുകൊണ്ടേ ഇരുന്നു. അന്നയാകട്ടെ പ്രണയത്താലും കരുണയാലും ദേഷ്യത്താലും വിവശ ആയിരുന്നു..

 

വര്‍ഷം 2015. ഡയലോഗുകള്‍ തീര്‍ന്നപ്പോ അവര്‍ അഭിനയം നിര്‍ത്തി. കട്ട് പറയാനാകാതെ ഞാന്‍ ഒരു നൂറ്റാണ്ടിനപ്പുറം അന്ന ആയി കോണിപ്പടികള്‍ അമര്‍ത്തി ചവുട്ടി ഇറങ്ങുക ആയിരുന്നു അപ്പോള്‍. എനിക്കുറപ്പുണ്ട്, ഫിയോദര്‍ എനിക്ക് പുറകെ വരും. എന്റെ കണ്ണുനീര്‍ കാണാന്‍ അദ്ദേഹത്തിന് ആവില്ല!.

 

അലൗകികമായ ഒരു നിമിഷം ആയിരുന്നു അത്. ജനാലക്കപ്പുറം കുതിരകളുടെ കുളമ്പടികള്‍, ചൂതാട്ടത്തിന്റെ ഒച്ചകള്‍, ചുരുട്ടിന്റെ മണം ..സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ അനേകം ഉന്മാദികള്‍ പുറത്തെവിടെയോ അവദൂതരെ പോലെ അലഞ്ഞു നടന്നു."

 

ബേബി മാത്യു സോമതീരം നിര്‍മ്മിച്ച 'ഇന്‍ റിട്ടേണ്‍: ജസ്റ്റ് എ ബുക്ക്' പതിനഞ്ചു ദിവസം റഷ്യയിലും നാല് ദിവസം പെരുമ്പടവത്തുമാണ് സിനിമാ ഷൂട്ട് ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (19 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (21 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (38 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends