Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറിഞ്ഞോ?? നടി അനുപമപരമേശ്വർ ബിഹാറിൽ ടീച്ചറാവാൻ യോഗ്യത നേടിയോ? എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഇവിടെയുണ്ട്....

25 JUNE 2021 04:39 PM IST
മലയാളി വാര്‍ത്ത

പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുപമ പരമേശ്വരന്‍. ഇപ്പോഴിതാ ഏറെ കൗതുകകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ബിഹാറിലെ അധ്യാപക യോഗ്യത പരീക്ഷ ‘പാസായി’ മലയാളി നടി അനുപമ പരമേശ്വരന്‍ എന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

2019ല്‍ നടന്ന സെക്കന്‍ഡറി ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷയുടെ ഫലത്തിലാണ് തെറ്റ് കടന്നുകൂടിയത്. ഋഷികേഷ് കുമാര്‍ എന്ന ഉദ്യോഗാര്‍ഥിയുടെ പരീക്ഷാഫലത്തില്‍ ചിത്രത്തിന്റെ സ്ഥാനത്താണ് അനുപമ പരമേശ്വരന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. മൂന്ന് വിഷയങ്ങളുടെ മാര്‍ക്ക് അടങ്ങുന്ന സ്‌കോര്‍ കാര്‍ഡ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

2019ല്‍ നടന്ന പരീക്ഷയുടെ ഫലം മാര്‍ച്ചിലാണ് പ്രഖ്യാപിച്ചത്. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പേപ്പര്‍- ഒന്നിന് കീഴില്‍ വരുന്ന മൂന്ന് വിഷയങ്ങളുടെ മാര്‍ക്ക് സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നില്ല. ഉറുദു, സംസ്‌കൃതം, സയന്‍സ് എന്നി വിഷയങ്ങളുടെ മാര്‍ക്ക് അപ്ലോഡ് ചെയ്തപ്പോഴാണ് ചിത്രം മാറിപ്പോയത്.

കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തതിനാല്‍ തെറ്റ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കാനുള്ള ശ്രമം തുടരുമെന്നും ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ ഏറ്റവും വേദനിപ്പിച്ച രമന്റുകളെ കുറിച്ചും അനുപമ പറഞ്ഞിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ‘മോശമെന്ന് തോന്നുന്ന കമന്റ് ഡിലീറ്റ് ചെയ്യാറുണ്ട്. സംസ്‌കാരം ഇല്ലാത്ത നിലയില്‍ കമന്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുകയും ചെയ്യും.

ഒരിക്കല്‍ എന്റെ അനിയനുമായി ഞാന്‍ ആഡ് ചെയ്ത ഫോട്ടോയ്ക്ക് വളരെ നിലവാരം താണതും, സംസ്‌കാരം ഇല്ലാത്തതുമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു. ആ വ്യക്തിയെയും ബ്ലോക്ക് ചെയ്തു. കമന്റ് ചെയ്യുന്ന സദാചാര ടീംസിനെ പണ്ടേ ഞാന്‍ ഗൗനിക്കാറില്ല’ എന്നും അനുപമ പരമേശ്വരന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (19 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (21 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (38 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends