Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളിത്തോക്കും പിടിച്ച് പറമ്പിൽ ഓടിനടന്നതിന് കാരണക്കാരൻ ; ഹേറ്റേഴ്‌സ് ഇല്ലാത്ത ആക്ഷന്‍ കിങ് ; മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കടത്തി വെട്ടിയ സുരേഷ് ഗോപി കാലം ; മലയാള സിനിമയില്‍ ഏറ്റവും നന്നായി പോലീസ് യൂണിഫോം ഇണങ്ങുന്ന നായകൻ ; ആക്ഷന്‍ കിങിന് പിറന്നാൾ ആശംസകൾ !

26 JUNE 2021 11:14 AM IST
മലയാളി വാര്‍ത്ത

നമ്മളിൽ ഭൂരിഭാഗം ആളുകളും ആദ്യം ആരാധിച്ച നടൻ ഒരുപക്ഷെ സുരേഷ് ഗോപിയായിരിക്കും . ഒരു രാഷ്ട്രീയക്കാരൻ എന്നതുകൊണ്ടുതന്നെ രാഷ്ട്രീയപരമായ എതിർപ്പുകൾ സ്വാഭാവികമാണ്.എന്നാൽ, സുരേഷ് ഗോപി എന്ന വ്യക്തിക്കും നടനും ആരാധകർ ഒരുപോലെയാണ്.പണ്ട് ഭരത്ചന്ദ്രനും മാധവനും മുഹമ്മദ്ദ് സർക്കാരും ഒക്കെയായി വന്ന് ഒരു കുട്ടിക്കാലത്തെ മുഴുവൻ കളിതോക്കും പിടിപ്പിച്ചു പറമ്പ് മുഴുവൻ ഓടിച്ച നടൻ എന്ന് പറഞ്ഞാലും അത് അഭംഗി ആകില്ല.

 

 

മലയാളത്തിന്‍റെ സ്വന്തം ആക്ഷന്‍ കിങ് ആയി അറിയപ്പെടുന്ന സുരേഷ് ഗോപി ഇന്ന് 63-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ പിറന്നാളിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ 251-ാമത് ചിത്രത്തിന്‍റെ ക്യാരക്ടർ ലുക്ക് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ് . മാസ് ലുക്കില്‍ നരച്ച താടിയുമായി ഒരു വാച്ച് മെക്കാനിക്കായാണ് പോസ്റ്ററിൽ സുരേഷ് ഗോപിയുള്ളത്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് സുരേഷ് ഗോപി എന്ന നായകന്റെ അഭിനയം. ഓരോ പുതിയ സിനിമയിലും മികച്ചതായി മാത്രമേ സുരേഷ് ഗോപിയെ കാണാൻ സാധിക്കുകയുള്ളു.

 


തൊണ്ണൂറുകളില്‍ ഏറ്റവും അധികം ഡബ്ബ് ചെയ്ത് മറ്റ് ഭാഷകളില്‍ റിലീസ് ചെയ്ത സിനിമകളുടെ എണ്ണം നോക്കിയാല്‍ സുരേഷ് ഗോപി സിനിമകള്‍ മുന്നിട്ടു നില്‍ക്കും. ഒരു സമയം മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ തന്നെ ആഘോഷിക്കപ്പെട്ട നടനാണ് സുരേഷ് ഗോപിയും. സൂപ്പര്‍സ്റ്റാര്‍ ആയി മോഹന്‍ലാലും മെഗാസ്റ്റാര്‍ ആയി മമ്മൂട്ടിയും നിലനില്‍ക്കുമ്പോള്‍ ആക്ഷന്‍ കിങ് എന്ന വിശേഷണമാണ് സുരേഷ് ഗോപിയ്ക്ക് നല്‍കിയത്. സത്യത്തില്‍ ലാലിനെക്കാളും മമ്മൂട്ടിയെക്കാളും കേരളത്തിന് പുറത്ത് സ്വീകാര്യത ലഭിച്ച നടനും സുരേഷ് ഗോപിയായിരുന്നു.

 

 

പുതിയ താരങ്ങള്‍ക്ക് വേണ്ടി വഴി മാറിക്കൊടുത്ത സുരേഷ് ഗോപി ഇപ്പോഴും ലഭിയ്ക്കുന്ന വേഷങ്ങള്‍ ഏറ്റവും മികച്ചതാക്കി മാറ്റുമെന്നുള്ളതിൽ സംശയമില്ല . 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ചില പഴയകാല, അപൂര്‍വ്വ ചിത്രങ്ങളിലൂടെ സുരേഷ് ഗോപിയുടെ സുവര്‍ണ കാലം നമുക്കൊന്ന് ഓർത്തെടുക്കാം .

 

 

 

 

മലയാള സിനിമയില്‍ ഏറ്റവും നന്നായി പോലീസ് യൂണിഫോം ഇണങ്ങുന്നത് സുരേഷ് ഗോപിയ്ക്ക് ആണെന്ന് പറഞ്ഞാൽ തർക്കമുണ്ടാകില്ല.. കമ്മീഷണര്‍ ചിത്രത്തിലെ ഭരത് ചന്ദ്രന്‍ ഐ പി എസ് എന്ന ഒറ്റ കഥാപാത്രം മതി ആ തലയെടുപ്പ് കാണാൻ.

 

പോലീസ് വേഷം മാത്രമല്ല, അന്വേഷണാത്മകമായ ഏത് വേഷവും ചെയ്യാന്‍ സുരേഷ് ഗോപി തന്നെയാണ് മുന്നില്‍. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലെ അഡ്വ. ലാല്‍കൃഷ്ണ എന്ന കഥാപാത്രം അത്തരമൊരു മികച്ച വേഷമായിരുന്നു.

 

ഗംഗയെ അഗാധമായി പ്രണയിച്ച നകുലനെ മറക്കാന്‍ പറ്റുമോ. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ നഗുലന്‍ പ്രേക്ഷക മനസ്സ് കീഴടക്കിയതാണ്. മറ്റൊരു സത്യം, മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സിലെ ടെക്‌നിക് സുരേഷ് ഗോപി പറഞ്ഞു തന്നതാണെന്ന് സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തിയിരുന്നു.

 

 

സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലെ ധനികനായ അനാഥന്‍ ആയിരുന്നു ഡെന്നീസ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1998 ല്‍ ആണ് റിലീസ് ആയത്. ജയറാമും മഞ്ജു വാര്യരും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തി.

 

 

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണം എന്ന ചിത്രത്തില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. സുരേഷ് ഗോപിയ്‌ക്കൊപ്പം ലാല്‍, ദിലീപ്, കാവ്യ മാധവന്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് തുടങ്ങി ഒരു വലിയ താര നിര തന്നെയുണ്ടായിരുന്നു. മിണ്ടിയാല്‍ തല്ലുന്ന സ്വഭാവക്കാരനാണെങ്കിലും സുരേഷ് ഗോപിയുടെയും സംയുക്ത വർമ്മയുടെ പ്രണയ നിമിഷങ്ങൾ മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത ഒന്നാണ്.

 

 

ഇനിയും പേരിട്ടിട്ടില്ലാത്ത 251-ാം ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്കാണ് ഇന്നലെ പുറത്തുവിട്ടത്. നിലവിൽ വർക്കിംഗ് ടൈറ്റിലായ SG251 എന്ന പേരാണ് നൽകിയിരിക്കുന്നത്. ഒരു വാച്ച് മെക്കാനിക്കിന്റെ റോൾ എന്ന സൂചന നൽകുന്നതാണ് പുതിയ പോസ്റ്റ്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

 

 

ചിത്രം ആരാധകരില്‍ വന്‍ ആവേശം ഉണ്ടാക്കും എന്ന് സൂചന സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകഴിഞ്ഞു. ചിത്രം മാസ് ആക്ഷൻ സിനിമയായിരിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല. എത്തിറിയൽ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീമാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (19 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (21 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (38 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends