Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ നോ പറഞ്ഞാല്‍ മിക്ക സംവിധായകരും തന്റെ അടുത്തേക്കാണ് വരുന്നത് ; ദുല്‍ഖറിന് എന്നോട് എപ്പോഴും പരാതിയാണ്, ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം വീട്ടിൽ എത്തും , എന്നോട് സംസാരിക്കില്ല ; വെളിപ്പെടുത്തലുമായി പൃഥ്വിരാജ് !

26 JUNE 2021 01:12 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ നായകനായും സംവിധായകനായും നിർമ്മാതാവായും കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ എന്ന വലിയ താരത്തെ നായകനാക്കി ആദ്യ സിനിമ തന്നെ മെഗാ ഹിറ്റാക്കി മാറ്റിയ പൃഥ്വി രണ്ടാം സിനിമയും മോഹന്‍ലാലിനെ വച്ചാണ് ചെയ്യുന്നത് എന്നത് പൃഥ്വിരാജ് എന്ന താരത്തിന്റെ വളര്‍ച്ചയുടെ തെളിവാണ്.

 


അതേസമയം മലയാള സിനിമയിലെ യുവതാരങ്ങളുമായും പൃഥ്വിരാജ് വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ച് പൃഥ്വിരാജ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദുല്‍ഖര്‍ തനിക്കെതിരെ ഉയര്‍ത്താറുള്ളൊരു പരാതിയെ കുറിച്ച് പൃഥ്വിരാജ് മനസ് തുറന്നിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ് തുറന്നത്.

 

 

ചിലപ്പോള്‍ ഞാന്‍ ദുല്‍ഖറിന്റെ വീട്ടില്‍ പോകും ബിരിയാണി കഴിക്കാന്‍. അവന്റെ അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും രുചികരമായ ബിരിയാണിയുണ്ടാക്കുന്നത്. അവന്‍ പറയുന്നത്, ഞാന്‍ വന്ന് നേരെ മമ്മൂക്കയുടെ കൂടെ പോയിരിക്കുമെന്നാണ്. നമ്മള്‍ ഒരുമിച്ചിരുന്ന് സംസാരിക്കാറില്ലെന്നും നിങ്ങളെപ്പോഴും അദ്ദേഹത്തോടൊപ്പമാണ് സംസാരിക്കുന്നതെന്നുമാണ് ദുല്‍ഖര്‍ പറയാറുള്ളത്. അദ്ദേഹത്തോട് സംസാരിക്കാന്‍ ഒരുപാടുണ്ട്. ഒരു നടനെന്ന നിലയില്‍ ദുല്‍ഖറിനേക്കാള്‍ മമ്മൂക്കയ്ക്കാണ് എന്നിലേതിന് സമാനമായ കാര്യങ്ങള്‍ പറയാനുണ്ടാവുക.

 

 

 

 

നായകനായി തന്നെ സിനിമകള്‍ ലഭിച്ചത് ഭാഗ്യം കൊണ്ടാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. ആ ഭാഗ്യം തന്റെ ശരീരമാണെന്നും താരം പറയുന്നു. മലയാളത്തിലെ വലിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ നോ പറഞ്ഞാല്‍ മിക്ക സംവിധായകരും തന്റെ അടുത്തേക്കായിരുന്നു വന്നിരുന്നത്. അതിന് കാരണം തന്റെ ശരീരമായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. മാസ് ചിത്രങ്ങള്‍ക്ക് വേണ്ട രൂപമാണ് തന്റേതെന്നും അതാണ് തനിക്ക് ഗുണം ചെയ്തതെന്നും നടന്‍ പറയുന്നു. അതുകൊണ്ട് തനിക്ക് എപ്പോഴും നായകനായി അഭിനയിക്കാനുള്ള സിനിമകളുണ്ടായിരുന്നുവെന്നും താരം പറയുന്നു.

 


അതേസമയം പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസ് റിലീസിന് തയ്യാറെടുക്കുകയാണ്. തനു ബലാക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി ബാലന്‍ ആണ് നായിക. ജൂണ്‍ 30ന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും കാക്കിയണിയുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (19 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (21 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (38 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends