Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിറവയറുമായി ചക്കപ്പഴം പൈങ്കിളി; ഇത് ഷോട്ടോഷൂട്ട് ചിത്രങ്ങളല്ല ; കല്യാണമറിയിക്കാത്തതിൽ പരിഭവം പറഞ്ഞ് കുടുംബക്കാർ; സംഭവമറിയാതെ ആരാധകരും !

26 JUNE 2021 02:28 PM IST
മലയാളി വാര്‍ത്ത

മിനി സ്‌ക്രീനിന്റെ സ്വന്തം പൈങ്കിളിപ്പെണ്ണായ ശ്രുതി രജനികാന്ത് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകരിൽ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത കുറച്ചു ചിത്രങ്ങൾ ആണ് കുറച്ചുദിവസങ്ങളായി ശ്രുതി പങ്കിടുന്നത്. എല്ലായിപ്പോഴും യൂട്യൂബ് ചാലിലൂടെയും മറ്റും കോമടി വീഡിയോയുമായി എത്തുന്ന ഈ കൊച്ചു പെൺകുട്ടിക്ക് എന്താ പറ്റിയത് എന്നാണ് എല്ലാവരും തിരക്കുന്നത്.

 

 

ഫോട്ടോഷൂട്ട് അല്ല എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് നിശ്ചയം ഉണ്ടായിരുന്നു. എന്നാൽ ശ്രുതിയുടെ വിവാഹം കഴിഞ്ഞോ എന്നുള്ള ചോദ്യങ്ങളും ആരാധകർ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞുവയറിൽ കൈ വച്ചുള്ള ചിത്രം പങ്കിട്ട് സർപ്രൈസ് എന്ന ക്യാപ്‌ഷൻ നൽകികൊണ്ട് താരം രംഗത്ത് വന്നത്. ഇതെപ്പോൾ സംഭവിച്ചു, എന്തെങ്കിലും ഒന്ന് പറയൂ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്.

 

 

"ചുമന്ന പട്ടുസാരിയും, തുളസിമാലയും, മഞ്ഞച്ചരടിൽ പൊൻ താലിയും', അണിഞ്ഞെത്തിയപ്പോൾ എന്ത് ഭംഗിയാണ് ഈ പൈങ്കിളി പെണ്ണിന് എന്നാണ് കുറച്ചുദിവസങ്ങൾക്ക് മുൻപുള്ള ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകർ പറഞ്ഞത്. അത്രയും മനോഹരിയായിട്ടാണ് ഹിന്ദു ട്രഡീഷണൽ വെഡിങ് ഡ്രെസ്സിൽ ശ്രുതി അണിഞ്ഞൊരുങ്ങിയെത്തിയത്.

 

 

സാദാ നാട്ടിൻ പുറത്തുകാരിയായ ശ്രുതി ഒരു അഭിനേത്രി മാത്രം അല്ല, മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം അങ്ങനെ ശ്രുതി കൈവക്കാത്ത മേഖലകൾ ചുരുക്കം ചിലതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്ക് വയ്ക്കാറുണ്ട്. എന്നാൽ കഴിഞ്ഞദിവസം പങ്കു വച്ചത് ഫോട്ടോഷൂട് ചിത്രങ്ങൾ ആയിരുന്നില്ല എന്ന് ശ്രുതിയുടെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രം അറിയാം. ഇത്രയധികം ആരാധകരെ നേടാൻ ശ്രുതിയ്ക്ക് വളരെ പെട്ടന്ന് സാധിച്ചിട്ടുണ്ടെങ്കിലും ശ്രുതിയെ അടുത്തറിയാൻ ഇനിയും ആരാധകർക്ക് കഴിഞ്ഞിട്ടില്ല.

 

 

 

 

ആദ്യമായി അഭിനയത്തിലേക്ക് ശ്രുതി എത്തുന്നത് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് . ഉണ്ണിക്കുട്ടൻ എന്ന് പറയുന്ന ഒരു കോമിക് സീരീസ് ഉണ്ടായിരുന്നു.അതിൽ ഈ ഉണ്ണിക്കുട്ടന്റെ ചേച്ചി ആയിട്ടാണ് ക്ഷണം കിട്ടിയതെങ്കിലും പിന്നീട് ഉണ്ണിക്കുട്ടൻ ആയി മാറുകയായിരുന്നു ശ്രുതി.

 

 

ഉണ്ണിക്കുട്ടൻ ആയതിനു ശേഷമാണു മാനസപുത്രിയിലും ആൺകുട്ടി ആയി ശ്രുതി എത്തുന്നത്. അതുകഴിഞ്ഞാണ് എട്ടുസുന്ദരികളും ഞാനും, കൽക്കട്ട ഹോസ്പിറ്റൽ, സുന്ദരീ സുന്ദരീ തുടങ്ങിയവയിലേക്കും ക്ഷണം കിട്ടിയത്. മറ്റൊരു സംഭവം സദാനന്ദന്റെ സമയം എന്ന ദിലീപ് ചിത്രത്തിൽ ദിലീപിന്റെ മോൾക്കും, മധുചന്ദ്ര ലേഖയിൽ ജയറാമിന്റെ മോൾക്കും ഡബ്ബ് ചെയ്തതും ശ്രുതിയാണ്!

 

 

ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പൈങ്കിളി ആണ് ശ്രുതി. പൈങ്കിളി ആയി എത്തിയതിനെ കുറിച്ച് ശ്രുതി ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ..., ഉണ്ണികൃഷ്ണൻ സാർ വഴിയാണ് പൈങ്കിളി ആവുന്നത് . സാറിന്റെ നിർദ്ദേശപ്രകാരം ആണ് ചക്കപ്പഴത്തിന്റെ സഹ സംവിധായകൻ രാകേഷേട്ടൻ എന്നെ ഇൻസ്റ്റയിലൂടെ ബന്ധപെടുന്നതും പരമ്പരയുടെ സ്‌ക്രീനിങ്ങിന് എത്തിയതും. സിറ്റ്‌കോം ആണെന്ന് ആദ്യമേ രാഗേഷേട്ടൻ പറഞ്ഞിരുന്നു. അത് ഒരുപാട് ഇഷ്ടമുള്ള സംഗതി ആയത് കൊണ്ടുകൂടിയാണ് ഞാൻ പൈങ്കിളി ആകാൻ എത്തുന്നത് .

 

 

പൈങ്കിളിയുടെ വിവാഹം കഴിഞ്ഞോ എന്നുള്ള ചോദ്യമാണ് ഇപ്പോൾ ആരാധകർക്കറിയേണ്ടത് . എന്നാൽ അത് വിവാഹ ചിത്രങ്ങൾ അല്ല, എന്നാൽ ഫോട്ടോഷൂട്ടും അല്ല, ഒന്ന് മാത്രം പറയാം ആ വിവാഹത്തിന്റെ തുടർച്ചയാണ് ഇന്ന് ഞാൻ ഇട്ട ചിത്രങ്ങൾ, ഒരു സർപ്രൈസ് ആയി ഇരിക്കട്ടെ, ഇപ്പോൾ പറയാൻ സമയം ആയിട്ടില്ല. എന്നാണ് ശ്രുതിയ്ക്ക് പറയാനുള്ളത്.

 

 

വിവാഹം അറിയിച്ചില്ലല്ലോ എന്ന പരാതി പറഞ്ഞുകൊണ്ട് അകന്ന ബന്ധുക്കൾ വരെ എത്തുന്നുണ്ട്. എന്നാൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കാര്യം അറിയാം, സമയം ആകുമ്പോൾ ഉറപ്പായും എന്താണ് സംഭവം എന്ന് ഞാൻ പറയുന്നതാണ്. ചിരിച്ചുകൊണ്ട് ശ്രുതി പറയുന്നു.

 

 

അമ്മ, അച്ഛൻ അനുജൻ ചേരുന്നതാണ് ശ്രുതിയുടെ കുടുംബം. അച്ഛൻ കേബിൾ ഓപ്പറേറ്റർ ആണ്. കേരള വിഷൻ ചാനലിന്റെ യൂണിറ്റ് ആണ് ചെയ്യുന്നത്. അമ്മ ബ്യൂട്ടീഷനും ശ്രുതിയുടെ സ്റ്റൈലിസ്റ്റ് കൂടിയാണ് അമ്മ, ബ്യൂട്ടീഷ്യൻ പരിപാടികൾ ഒക്കെയും ചെയ്യുന്നത് അമ്മയാണ്.

 

 

മൂന്നുവയസ്സുമുതൽ നൃത്തം പഠിച്ചു തുടങ്ങിയതാണ് ശ്രുതി. അമ്മയുടെ ആഗ്രഹം ആയിരുന്നു എന്നെ ഡാൻസ് പഠിപ്പിക്കണം എന്നുള്ളത്. അങ്ങനെയാണ് മൂന്നു വയസ്സുമുതൽ നടി ശരണ്യ മോഹന്റെ അമ്മയുടെ നൃത്ത വിദ്യാലയം ആയിരുന്ന YKB യിൽ ചേർക്കുന്നത്. പിന്നീട് ഗിരിജ ടീച്ചറിന്റെ അടുത്താണ് നൃത്തം അഭ്യസിച്ചത്. ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ ഒക്കെയും ശ്രുതി അഭ്യസിച്ചിട്ടുണ്ട്. ശ്രുതി തരാൻ പോകുന്ന സർപ്രൈസ് എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (19 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (21 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (38 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends