Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം കൊവിഡും പിന്നെ കാൻസറും ; രണ്ട് കീമോ കഴിഞ്ഞു ആറെണ്ണം ബാക്കി; മുടി കൊഴിയുന്നത് കാണുന്ന സങ്കടത്തിലാണ് ഇങ്ങനെ ചെയ്തത്; യുവ നടിയുടെ ചങ്കു തകർക്കുന്ന അവസ്ഥ !

26 JUNE 2021 04:54 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശിവാനി ഭായ്. ബാലതാരമായി സിനിമാലോകത്തെത്തിയ ശിവാനി സഹനടിയായി നായികയായി പിന്നീട് ഉയര്‍ന്നുവന്ന താരമാണ്. ഇപ്പോഴിതാ തനിക്ക് കൊവിഡ് ബാധിച്ചുവെന്നും അതിന് പിന്നാലെ ക്യാൻസർ വന്നുവെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. രോഗാവസ്ഥയെ കുറിച്ച് അറിയിക്കുന്നതോടൊപ്പം പ്രതീക്ഷ പകരുന്ന വാക്കുകളുമായി ഒരു കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണണ് ശിവാനി.

 

 

അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്..കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു കാൻസർ..

 

 

എന്നെ സംബന്ധിച്ചിടത്തോളം കാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു...ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂർ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി...ഇതെന്റെ രണ്ടാമത്തെ കീമോ ആണ്...ആറ് എണ്ണം കൂടി ബാക്കിയുണ്ട് ....

 

 

നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത് ...ഇന്നലെ മുതൽ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു ...മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയർ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ"

 

 

 

മോഹൻലാല്‍ ചിത്രം ഗുരുവിൽ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് ശിവാനി ഭായ്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗൺ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്.

 

 

നടി എന്നതിനപ്പുറം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ് ശിവാനി. അത് മനസ്സിലാക്കി യുഎസ്എ ഗ്ലോബല്‍ സ്‌പോട്‌സ് അക്കാഡമി ശിവാനിയെ യൂത്ത് ക്രിക്കറ്റ് ലീഗിന്റെ മാര്‍ക്കറ്റിങിനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു . അമേരിക്കന്‍ യൂത്ത് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ പ്രസിഡന്റ് ഡി വി രവിയും സി ഇ ഒ രാഹുല്‍ ശര്‍മയും ശിവാനിയെ ടീമിലേക്ക് ക്ഷണിച്ചത്. ക്രിക്കറ്റിനോടുള്ള അമിത പ്രണയം തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്ററായ പ്രശാന്ത് പരമേശ്വരനെ ജീവിത പങ്കാളിയായി കണ്ടെത്താന്‍ ശിവാനിയെ പ്രേരിപ്പിച്ചതും. ഐപിഎല്‍ ലീഗ് മത്സരത്തില്‍ ഹൈദരബാദ് സണ്‍ റൈസേഴ്‌സിന്റെ പ്രധാന കളിക്കാരനാണ് ശിവാനിയുടെ പ്രിയതമന്‍ പ്രശാന്ത്. നിലവിൽ ശിവാനി അമ്മയോടും ഭർത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്.

 

 

സിനിമയിൽ ഉയരുന്ന മീ ടു ക്യാംപെയ്നെ വിമർശിച്ചും നടി ശിവാനി രംഗത്തുവന്നിട്ടുണ്ട് . എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ നടീനടന്മാരുടെ സംഘടനയില്‍ പരാതിപ്പെട്ട് പരിഹാരം കണ്ടെത്താനും ഇത്തരം കഥകള്‍ വിളിച്ചുപറഞ്ഞു നടക്കാതിരിക്കാനുമായിരുന്നു ശിവാനി ആവശ്യപ്പെട്ടത്.

 

 

നല്ലതും ചീത്തയും സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട്... ചില പുരുഷന്മാർ അവരുടെ സ്വഭാവ വൈകല്യം കൊണ്ട് സ്ത്രീകളോട് മോശമായി പെരുമാറും,ചിലർ സ്ത്രീകളിൽ നിന്ന് ഉണ്ടാകുന്ന പ്രകോപനപരമായ പെരുമാറ്റത്തിൽ വശപ്പെട്ടു മോശമായി പെരുമാറിയേക്കാം....ലക്ഷകണക്കിന് ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന വ്യവസായം ആണ് സിനിമ.. അന്തസ്സായി എന്റെ അച്ഛൻ സിനിമ കുടുംബത്തിലെ അംഗം ആണെന്ന് ഇപ്പോൾ വിളിച്ചു പറയുന്ന കുഞ്ഞു,നിങ്ങളുടെ ഇത്തരം പ്രവർത്തി കൊണ്ട് നാളെ അതിനു മടിക്കും...

 

 

പൊതുജനം കണ്ണിൽ കാണാത്ത ഒരു വിഷയത്തെ രണ്ട് തരത്തിൽ ആണ് സമീപിക്കുന്നത്, ഒരു കൂട്ടർ ഇരയ്ക്ക് ഒപ്പവും ഒരു കൂട്ടർ പീഡിപ്പിച്ച ആൾക്കൊപ്പവും.... അതായത് രണ്ടു പേരെയും സമൂഹം മോശമായി തന്നെ കാണും എന്ന് സാരം... 10 കൊല്ലം മുൻപുള്ള ഒരാളുടെ മാനസികാവസ്ഥ ആകില്ല ഇപ്പോൾ അയാൾക്ക്‌... പേരകുട്ടികൾ വരെ ആയിട്ടുണ്ടാകും.. ഒരേ സമയം നശിക്കുന്നത് എത്ര പേരുടെ അഭിമാനം ആണ്...എന്നുമായിരുന്നു ശാലിനി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (19 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (21 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (38 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends