Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാവം പെണ്‍കുട്ടി ഇമേജ് കളഞ്ഞ് ബിഗ് ബോസ് താരം സൂര്യ ലൈവിൽ ; പുതിയ സന്തോഷവാർത്തയ്‌ക്കൊപ്പം അഡോണിയും കൂടെക്കൂടി ; ഞങ്ങൾ കാണാനാഗ്രഹിച്ചത് ഇതെന്ന് ആരാധകർ !

27 JUNE 2021 11:15 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 3 കൊവിഡിനെ തുടർന്ന് നിർത്തിവച്ചെങ്കിലും ഇന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് . അതിന്റെ പ്രധാന കാരണം, ആരാധകരുടെ പ്രിയപ്പെട്ട സൂര്യ ജെ മേനോനാണ്. ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും അവസാനം പുറത്തായ മത്സരാര്‍ത്ഥിയെന്ന പ്രത്യേകതയും സൂര്യയ്ക്കുണ്ട്. തുടക്കം മുതല്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് ഇരയായ വ്യക്തിയായിരുന്നു സൂര്യ.

 

 

ബിഗ് ബോസ് വീട്ടിനുള്ളില്‍ കാണുന്ന സൂര്യ യഥാര്‍ത്ഥ സൂര്യയല്ലെന്നും പുറത്തുള്ള സൂര്യയുടെ സ്വഭാവം വേറെയാണെന്നുമെല്ലാം പലരും ആരോപിച്ചിരുന്നു. സൂര്യയുമായി മുൻപരിചയമുണ്ടായിരുന്ന ബിഗ് ബോസിലെ തന്നെ സഹ മത്സരാർത്ഥി പൊളി ഫിറോസാണ് ആദ്യം ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയതും, എന്നാല്‍ ഇത്തരം ആരോപണങ്ങൾ ഒന്നും കൊണ്ട് സൂര്യ എന്ന മിടുക്കി പെൺകുട്ടിയെ തളർത്താൻ ആർക്കും സാധിച്ചിരുന്നില്ല. വീണിടത്തുനിന്നെല്ലാം തന്നെ ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുകയായിരുന്നു. എല്ലാ വിമര്‍ശനങ്ങളേയും അതിജീവിച്ച സൂര്യ ഇപ്പോൾ ജീവിത്തത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ലോക് ഡൗൺ അവസാനിച്ചാൽ തീർച്ചയായും ബിഗ് സ്ക്രീനിലേക്ക് സൂര്യയെ പ്രതീക്ഷിക്കാം.

 

 

ബിഗ് ബോസ് വീട്ടിലെ ഏറ്റവും പാവം പെണ്‍കുട്ടി ഇമേജായിരുന്നു സൂര്യയ്ക്കുണ്ടായിരുന്നത്. പലപ്പോഴും നിയന്ത്രണം വിട്ട് കരയുന്ന സൂര്യയെ കണ്ടു. ഇതിന്റെ പേരില്‍ ശക്തമായ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സൂര്യയുടെ പാവം ഇമേജ് നാടകമാണെന്ന് മത്സാര്‍ത്ഥികളിൽ ചിലര്‍ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആരാധകര്‍ക്കും കൂടെനിന്നവർക്കും നന്ദി പറഞ്ഞു കൊണ്ട് സൂര്യ എത്തിയിരിക്കുയാണ്.

 

 

ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു സൂര്യ തനിക്കൊപ്പം നിന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. തനിക്കൊരു സഹോദരിയോ സഹോദരനോ ഇല്ല. അതിനാല്‍ ഈ ആരാധകരും ആര്‍മിയും തന്നെ സംബന്ധിച്ച് കുടുംബമാണെന്നായിരുന്നു സൂര്യ പറഞ്ഞത്. സൂര്യയോടൊപ്പം അമ്മയും ലൈവിലെത്തിയിരുന്നു. ഇനി എവിടെ പോയാലും താന്‍ അതിജീവിക്കുമെന്നും കാരണം അതിനും മാത്രം താന്‍ അനുഭവിച്ചു കഴിഞ്ഞുവെന്നും സൂര്യ പറഞ്ഞു. തന്നെ പിന്തുണച്ചുവെന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ പലര്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ തരത്തിലുള്ള അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും സൂര്യ പറഞ്ഞു.

 


ഇതിനിടെ സൂര്യയോടൊപ്പം ലൈവില്‍ ബിഗ് ബോസ് സഹമത്സരാർത്ഥിയായ അഡോണിയും ചേര്‍ന്നു. ബിഗ് ബോസ് വീട്ടിലെ ശക്തനായ മത്സാര്‍ത്ഥികളില്‍ ഒരാളായിരുന്നു അഡോണി. സൂര്യന് കീഴെ എന്തിനെ കുറിച്ചും അഡോണി സംസാരിക്കുമെന്നാണ് സൂര്യ തന്നെ പറയുന്നത്. ലൈവില്‍ വന്ന ശേഷം അഡോണി സംസാരിച്ചത് സോഷ്യല്‍ മീഡിയയിലുള്ളവരോടായിരുന്നു. സൂര്യ ലൈവില്‍ വരുമ്പോള്‍ പറയണമെന്ന് താന്‍ കരുതിയ കാര്യങ്ങളാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അഡോണി സംസാരിച്ച് തുടങ്ങിയത്. ബിഗ് ബോസ് വീടിന് പുറത്ത് സൂര്യയ്‌ക്കെതിരെ നടന്ന അധിക്ഷേപങ്ങളും ഭീഷണികളും കേരള സമൂഹത്തിന് ചേരത്താതാണെന്ന് അഡോണി പറഞ്ഞു.

 

 

 

 

ഇങ്ങനെ അധിക്ഷേപങ്ങളും ഭീഷണികളും മുഴക്കുന്നവരോട് പോയ് പണി നോക്കാന്‍ പറ സൂര്യ എന്നും അഡോണി കൂട്ടിച്ചേര്‍ത്തു. താന്‍ ബിഗ് ബോസ് വീട്ടില്‍ നാടകം കളിക്കുകയായിരുന്നില്ലെന്നും തന്നെ അറിയാവുന്നവര്‍ക്ക് അറിയാം താന്‍ പണ്ടുമുതലേ ഇങ്ങനെയാണെന്നും സൂര്യ പറഞ്ഞു. ബിഗ് ബോസ് വീട്ടിലെ താരങ്ങളില്‍ പലരെ കുറിച്ചും സൂര്യ മനസ് തുറന്നു. ഡിംപല്‍ നല്ല കുട്ടിയാണെന്നും ഡിംപലിനോട് തനിക്കൊരു പ്രശ്‌നവുമില്ലെന്നും സൂര്യ വ്യക്തമാക്കി. ഡിംപല്‍ തുറന്ന് സംസാരിക്കുന്ന വളരെ ബോള്‍ഡായ വ്യക്തിയാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. താന്‍ ഉടനെ തന്നെ യൂട്യൂബ് ചാനല്‍ തുടങ്ങുമെന്നും സൂര്യ അറിയിച്ചു.

 

 

അതേസമയം ആരാകും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി എന്നറിയാനായി കാത്തിരിക്കുകയാണ് മലയാളികള്‍. അപ്രതീക്ഷിതമായി ഷോ നിര്‍ത്തി വെക്കേണ്ടി വന്നതോടെ ആരാധകര്‍ നിരാശയിലായിരുന്നു. തുടര്‍ന്ന് അവസാനം ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നവരില്‍ നിന്നും വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വോട്ടിംഗും നടന്നു. എന്നാല്‍ വിജയി ആരെന്നുള്ള പ്രഖ്യാപനം ഇപ്പോഴും നടന്നിട്ടില്ല. മണിക്കുട്ടന്‍, കിടിലം ഫിറോസ്, ഡിംപല്‍, സായ് , നോബി, റംസാന്‍, അനൂപ്, റിതു എന്നിവരാണ് അവസാന മത്സര രംഗത്തുള്ളത്. കൂട്ടത്തിൽ സൂര്യയെ ആരാധകർ മിസ് ചെയ്യുകയാണ് ഇപ്പോൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (19 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (21 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (38 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends