Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇതാണ് ഞാന്‍ എഴുതിയ പുസ്തകം. എന്റെ ജീവിതം. ഇതില്‍ എന്റെ രണ്ടര വയസ്സുമുതല്‍ മുപ്പത്തി നാല് വയസ്സ് വരെയുള്ള ജീവിതം വ്യക്തമായി എഴുതിയിട്ടുണ്ട്...' തന്റെ ജീവിതത്തെ കുറിച്ച്‌ സ്വയം എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ച വിവരം ആരാധകരുമായി പങ്കുവച്ച് മലയാളികളുടെ പ്രിയനടി ലക്ഷ്മി പ്രിയ

27 JUNE 2021 12:40 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയനടിയാണ് ലക്ഷ്മി പ്രിയ. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച്‌ സ്വയം എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ച വിവരം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം. താന്‍ എബിവിപി സ്ഥാനാര്‍ഥി ആയോ? അച്ഛനും അമ്മയും ഇല്ലാതെ ആണോ വളര്‍ന്നത്? തുടങ്ങി പല ചോദ്യങ്ങള്‍ക്കും നടി പുസ്തകത്തിലൂടെ മറുപടി നല്‍കുന്നുണ്ട്. തനറെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ലക്ഷ്മി പ്രിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇതാണ് ഞാന്‍ എഴുതിയ പുസ്തകം. എന്റെ ജീവിതം. ഇതില്‍ എന്റെ രണ്ടര വയസ്സുമുതല്‍ മുപ്പത്തി നാല് വയസ്സ് വരെയുള്ള ജീവിതം വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നുവെച്ചാല്‍ എന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ ശേഷമുള്ള അവ്യക്ത ഓര്‍മ്മകള്‍ മുതല്‍ 2019 നവംബര്‍ ഏഴിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇത് പ്രകാശനം ചെയ്യുന്നത് വരെയുള്ള കാര്യങ്ങള്‍.79 അധ്യായങ്ങളും രണ്ട് അനുബന്ധങ്ങളും ചേര്‍ത്ത് ആകെ 308 പേജുകള്‍.അതില്‍ 53 അധ്യായവും എന്റെ പഴയ fb പ്രൊഫൈലില്‍ ആണ് എഴുതിയത്. നിര്‍ഭാഗ്യ വശാല്‍ അത് പൂട്ടിപ്പോയി.

ഞാന്‍ എപ്പോ അക്ഷരം പഠിച്ചു? ഞാന്‍ ഏതു സ്കൂളില്‍ പഠിച്ചു? ഞാന്‍ എബിവിപി സ്ഥാനാര്‍ഥി ആയോ? അതിന് എന്ത് തെളിവ്? ഞാന്‍ അച്ഛനും അമ്മയും ഇല്ലാതെ ആണോ വളര്‍ന്നത്? എങ്കില്‍ അച്ഛന്‍ എങ്ങനെ നടക്കാതെ പോയ വിവാഹ നിശ്ചയത്തിന് എത്തി? എനിക്ക് ആരൊക്കെ ഉണ്ടായിരുന്നു?ഞാന്‍ എത്ര വാടക വീടുകളില്‍ താമസിച്ചു?ഞാന്‍ ശരിക്കും മതം മാറിയിട്ടുണ്ടോ? എന്താണ് മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്? എന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി എന്റെ എല്ലാ നെഗറ്റീവ്സും പോസിറ്റിവ്‌സും ഞാന്‍ രണ്ട് കൊല്ലം മുന്‍പ് തന്നെ എഴുതിയിട്ടുണ്ട്. ഇത് എഴുതാനുണ്ടായ സാഹചര്യം?

ഇപ്പൊ എന്റെ ബന്ധുക്കള്‍ എങ്ങനെ? അവസാനമായി ഞാന്‍ എന്റെ മാതാപിതാക്കളെ എന്നാണ് കണ്ടത് തുടങ്ങി സര്‍വ്വതും. എന്റെ ആദ്യ പ്രേമം, നടക്കാതെ പോയ വിവാഹം, എന്റെ വിവാഹം, ഞാന്‍ ഓടിപ്പോയി ആണോ കെട്ടിയത്? വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?ഞാന്‍ എത്ര സ്വത്ത് സമ്ബാദിച്ചു? ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്? എന്റെ സിനിമകള്‍ തുടങ്ങി എല്ലാമെല്ലാം.

ആദ്യപേജില്‍ തന്നെ കൃത്യമായ മേല്‍വിലാസവും ഫോണ്‍ നമ്പറും ഉണ്ട്. ഇത് വായിക്കുന്ന ആര്‍ക്കും ഞാന്‍ ഇതില്‍ എന്തെങ്കിലും തെറ്റായി എഴുതിയിട്ടുണ്ടെങ്കില്‍ - ഞാന്‍ മുന്‍പ് കൊടുത്ത ഇന്റര്‍വ്യൂകളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ട് എന്നു തോന്നിയാല്‍ എന്നെ നേരിട്ട് വിളിച്ചു പറയുകയോ പരസ്യമായി പേജ് നമ്ബര്‍ സഹിതം എഴുതുകയോ ആവാം.സൈകതം ആണ് പുസ്തകം പ്രസാധനം ചെയ്തത്.ആമസോണ്‍ ല്‍ ലഭ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (19 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (21 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (38 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends