Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് പരദൂഷണ കൂട്ടരല്ല ; സൗഹൃദക്കൂട്ടമാണ് ; ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയിട്ടും ഈ ഗ്രൂപ്പിസം അവസാനിപ്പിക്കാറായില്ലേ? ; മൂവർ സംഘത്തിന് ആശംസകളും രസകരമായ കമെന്റുകളുമായി ആരാധകർ !

27 JUNE 2021 03:19 PM IST
മലയാളി വാര്‍ത്ത

മൂന്ന് സീസണുകളെ പിന്നിട്ടിട്ടുള്ളു എങ്കിലും മലയാളികളുടെ ജീവിതത്തിൽ ബിഗ് ബോസ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഒന്നുമുതൽ ഷോയും മത്സരാർത്ഥികളും മലയാളികൾക്ക് പ്രിയങ്കരമാണ്. ഒപ്പം മലയാളികളുടെ എല്ലാമെല്ലാമായ മോഹൻലാൽ ആണ് അവതാരകൻ എന്ന പ്രത്യേകതയും ഉണ്ട്.

 

 


ഇനിയും ബിഗ് ബോസ് സീസണ്‍ 3ലെ വിശേഷങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ലോക് ഡൗണിനെത്തുടര്‍ന്ന് ഷോ ഇടയ്ക്ക് വെച്ച് നിര്‍ത്തിവെച്ചതോടെയാണ് താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഈ സീസണിലെ വിജയി ആരാവുമെന്നറിയാനായുള്ള ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. മത്സരത്തില്‍ തുടരുന്നവരും ഇടയ്ക്ക് പുറത്ത് പോയവരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമാണ്.

 

 

പരമ്പരകളെ വെല്ലുന്ന കഥകളാണ് സത്യത്തിൽ ഈ സീസണിൽ അതായത് ബിഗ് ബോസ് സീസൺ ത്രീയിൽ കാണാൻ സാധിച്ചത്. കൂട്ടുകെട്ടിന് കൂട്ടുകെട്ട് വഴക്കിന് വഴക്ക് കരച്ചിലിന് കരച്ചിൽ ഇനി പ്രണയത്തിനാണെങ്കിൽ ഒട്ടും കുറവുണ്ടായിരുന്നില്ല... ഇതിനൊക്കെ പുറമെ, സീസൺ ത്രീ മത്സരാർത്ഥികൾ പ്രത്യേകം അഭ്യസിപ്പിച്ചെടുത്ത കോർണെറിങ്, ഗ്രൂപ്പിസം, പിന്നെന്താ.. ഇനി എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ നിങ്ങൾ കമെന്റിൽ വന്ന് പൂരിപ്പിക്കുക .

 

 

100 ദിവസം അടിച്ചുപൊളിച്ച് തീർക്കേണ്ട ബിഗ് ബോസ് 95 ദിവസം ആയിപ്പോയെങ്കിലും ഒരിക്കലും മറക്കാനാകാത്ത ഒരു സീസണായി മാറിക്കഴിഞ്ഞു. സത്യത്തിൽ ഷോ അവസാനിച്ചപ്പോഴാണ് കുറേക്കൂടി എല്ലാ മത്സരാത്ഥികളെയും അടുത്തറിയാൻ സാധിച്ചത്. ഇനി ബിഗ് ബോസിലെ ആ മൂവര്‍ സംഘത്തെ ഒന്നൂടി ഓർമ്മപ്പെടുത്താം... ഭാഗ്യലക്ഷ്മി , കിടിലം ഫിറോസ് , സന്ധ്യ മനോജ്.. ഇവർ മൂന്നുപേരും വളരെ അടുത്ത സുഹൃത്തുക്കളായി ബിഗ് ബോസിൽ നമ്മൾ കണ്ടവരാണ്. ഓരോരുത്തരും പരസ്പരം പിന്തുണച്ച് അവസാനം വരെ ഉണ്ടായിരുന്നു. ഇപ്പോൾ കിടിലം ഫിറോസ് ടോപ് എയ്റ്റിലും ഉണ്ട്.

 

 

ഇപ്പോഴിതാ ആ കൂട്ടുകെട്ട് വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ്. സന്ധ്യ മനോജാണ് വിശേഷങ്ങളുമായി എത്തിയത്.

 


ബിഗ് ബോസിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സൗഹൃദമാണ് സന്ധ്യ മനോജ്, ഭാഗ്യലക്ഷ്മി കിടിലം ഫിറോസ് ഇവരുടേത്. ഷോയിലെ സംഭവങ്ങളെക്കുറിച്ചും ടാസ്‌ക്കിനെക്കുറിച്ചും വഴക്കുകളെക്കുറിച്ചുമെല്ലാം ഇവര്‍ സംസാരിക്കാറുണ്ടായിരുന്നു. ഗ്രൂപ്പായാണ് ഇവര്‍ എപ്പോഴും ഉണ്ടാവുന്നതെന്ന വിമര്‍ശനങ്ങളും ഇടക്കാലത്ത് ഉയര്‍ന്നിരുന്നു.

 

 

മൂവര്‍ സംഘത്തില്‍ ആദ്യം പുറത്തേക്ക് പോന്നത് ഭാഗ്യലക്ഷ്മിയായിരുന്നു. ആഗ്രഹിച്ച സമയത്താണ് തനിക്ക് പുറത്തേക്ക് പോരാന്‍ കഴിഞ്ഞതെന്നായിരുന്നു താരം പറഞ്ഞത്. പിന്നീട് ആഴ്ചകള്‍ക്ക് ശേഷമായാണ് സന്ധ്യ എത്തിയത്. ഇത്രയും ദിവസം തുടരാനായതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാലിന്റെ ഷോയിൽ പങ്കെടുക്കാനായത് വലിയ നേട്ടമാണെന്നുമായിരുന്നു സന്ധ്യ മനോജ് പറഞ്ഞത്. നിരവധി തവണ എലിമിനേഷനില്‍ വന്നിരുന്നുവെങ്കിലും പുറത്താവാതെ തുടരുകയായിരുന്നു കിടിലം ഫിറോസ്. വോട്ടിങ്ങില്‍ ഫിറോസ് ഏറെ മുന്നിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

 

 


ബിഗ് ബോസിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചതേയില്ല. മാസങ്ങള്‍ക്ക് ശേഷം ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഇത്രയും മികച്ച സുഹൃത്തുക്കളെ നല്‍കിയതില്‍ ബിഗ് ബോസിന് ഹൃദയം കൊണ്ട് നന്ദി. പുഞ്ചിരിയും പൊട്ടിച്ചിരികളും നിറഞ്ഞതായിരുന്നു കഴിഞ്ഞ രാത്രിയെന്നുമായിരുന്നു സന്ധ്യ മനോജ് കുറിച്ചത്. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു സന്ധ്യ പോസ്റ്റ് ചെയ്തത്.

 

 

ബിഗ് ബോസിന് ശേഷം നിങ്ങളെ മൂന്നുപേരെയും ഇതുപോലെ ഒരുമിച്ച് കാണാനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മകന്‍ സിദ്ധാര്‍ത്ഥ് മനോജിനൊപ്പമായാണ് സന്ധ്യ എത്തിയത്. സൂര്യ കൃഷ്ണമൂര്‍ത്തിയേയും സന്ദര്‍ശിച്ചിരുന്നു ഇവര്‍. ഭാവിയിലെ കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ആശീര്‍വാദം തേടാനായാണ് പോയത്. സന്ധ്യ പങ്കുവെച്ച വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. സീസൺ ത്രീയുടെ ഹൈലൈറ്റായിരുന്ന ഈ സൗഹൃദം ഇനിയും നിലനിൽക്കട്ടെ എന്ന് നമുക്കും ആശംസിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (39 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (53 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (4 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends