Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എടാ വിജയാ... ; നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെ, ചിന്താവിഷ്ടയായ ശ്യാമള, വിജയനായി ശ്രീനിവാസനെത്തിയ സിനിമകൾ : മിക്ക സിനിമകളിലും വിജയനായി ശ്രീനിവാസൻ എത്തുന്നതിന് പിന്നിലെ രഹസ്യം പരസ്യപ്പെടുത്തി നടൻ ശ്രീനിവാസന്‍ !

27 JUNE 2021 04:01 PM IST
മലയാളി വാര്‍ത്ത

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടനാണ് ശ്രീനിവാസന്‍. ഒരു നായകനായി മാത്രമല്ല മികച്ച ഒരു മനുഷ്യൻ കൂടിയാണ് ശ്രീനിവാസൻ. രാഷ്ട്രീയത്തിലും സമൂഹത്തിലും വ്യക്തമായ നിലപാടെടുക്കുന്ന ശ്രീനിവാസൻ പലപ്പോഴും അഭിമുഖങ്ങളിൽ അതിവിദഗ്ധമായി മറുപടി നൽകുന്നതും ശ്രദ്ധേയമാകും.

 

 

ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ച അദ്ദേഹം തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും പ്രശംസ ഏറ്റുവാങ്ങുന്നു. ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്നായിരുന്നുവെന്ന് ഒരു പ്രേക്ഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

ഇതിനുള്ള കാരണമെന്തെന്ന ചോദ്യത്തിന് ശ്രീനിവാസന്‍ നല്‍കിയ മറുപടി വീണ്ടും ചര്‍ച്ചയാകുകയാണ്. 2003ല്‍ അവതരിപ്പിച്ച ചാറ്റ് ഷോ ആയ ചെറിയ ശ്രീനിയും വലിയ ലോകവും പരിപാടിക്കിടെയാണ് വിജയന്‍ എന്ന പേര് ആവര്‍ത്തിക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയത്.

 

 

നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെ, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകളില്‍ എല്ലാം എന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്നായിരുന്നു. ശരിക്കും പറഞ്ഞാല്‍ വിജയന്‍ എന്ന പേരിനോട് എനിക്ക് അത്ര വലിയ താല്‍പ്പര്യമൊന്നുമില്ല. പിന്നെ, ദാസനും വിജയനും എന്ന പേര് നാടോടിക്കാറ്റ് എന്ന സിനിമയിലാണ് ആ രണ്ട് കഥാപാത്രങ്ങള്‍ക്ക് ഇടുന്നത്. അപ്പോള്‍ രണ്ടാമത്തെ സിനിമയില്‍ അതേ കഥാപാത്രങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ലല്ലോ.

 

 

മൂന്നാമത്തെ സിനിമയിലും ആ പേര് തന്നെയല്ലെ ഉപയോഗിക്കാന്‍ പറ്റുള്ളു. പക്ഷെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്ന് ഇട്ടത്, അതെന്റെ ഒരു സൂത്രമാണെന്ന് വിചാരിച്ചോളൂ.

 


കാരണം ഈ മൂന്ന് സിനിമകളിലൂടെ പ്രശസ്തമായ പേരാണ് വിജയന്‍. ചിന്താവിഷ്ടയായ ശ്യാമളയിലും അതേ പേരില്‍ വന്നാല്‍ ആളുകള്‍ക്ക് പെട്ടെന്ന് ദഹിക്കും ഈ പേര് എന്നുള്ള ചിന്തയില്‍ നിന്നാണ് വിജയന്‍ എന്ന പേര് വീണ്ടും ആവര്‍ത്തിച്ചത്. സത്യം പറഞ്ഞാല്‍ വിജയന്‍ എന്ന പേരിനോട് എനിക്ക് ദേഷ്യമാണ്,’ ശ്രീനിവാസന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (39 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (53 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (4 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends