Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രമുഖ നടനോടൊപ്പം റിതുവിനെ കണ്ട നടുക്കത്തിൽ ആരാധകർ ;പുതിയ സിനിമയോ വിവാഹമോ?; ജിയാ ഇറാനി ഔട്ട് ആയോ ? ; നിലയ്ക്കാത്ത ചോദ്യങ്ങളുമായി ആരാധകർ !

28 JUNE 2021 02:56 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിതു മന്ത്ര. സിനിമയിൽ ചെറിയ വേഷങ്ങളിലും പരസ്യ ചിത്രങ്ങളിലുമൊക്കെ ഋതു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ബിഗ് ബോസ് ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഷോ ആരംഭിച്ച് വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ ഋതു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ ഫൈനൽ മത്സരാർഥി കൂടിയാണ് റിതു മന്ത്ര.

 

 

ഇപ്പോൾ റിതു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മലയാള സിനിമയിൽ കന്നിചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ നടൻ സുദേവ് നായർക്കൊപ്പമുള്ള ചിത്രമാണ് റിതു പങ്കുവച്ചിരിക്കുന്നത് . മലയാള സിനിമയിലെ ദുർഘടം നിറഞ്ഞ ആക്ഷൻ രംഗങ്ങളുള്ള സിനിമകളിൽ സുദേവ് അവിഭാജ്യ ഘടകമാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായിരുന്ന സുദേവ് നല്ലൊരു മെയ്യഭ്യാസി കൂടിയാണ്.

 

 

അടുത്തിടെ മമ്മൂട്ടി ചിത്രമായ വണ്ണിലും സുദേവ് വേഷമിട്ടിരുന്നു. ഇനി തിയറ്ററിൽ റിലീസാകാൻ തയ്യാറെടുക്കുന്ന വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടിലും സുദേവ് കഥാപാത്രമാകുന്നുണ്ട്. അതേസമയം റിതുവിനെ സുദേവിനൊപ്പം കണ്ടപ്പോൾ ആരാധകർക്ക് ആദ്യം വിശ്വസ്സിക്കാൻ സാധിച്ചില്ല. രണ്ടുപേരും വളരെ ബോൾഡായിട്ടാണ് ചിത്രത്തിലുള്ളത്. റിതുവിനെ ചേർത്ത് പുതിയ സിനിമ ഒരുങ്ങുന്നുണ്ടോ അതോ മറ്റെന്തെങ്കിലും ആവശ്യത്തിനുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണോ എന്നൊന്നും മനസിലാക്കാൻ സാധിച്ചിട്ടില്ല.

 

 

എന്നാൽ ഇതിനിടയിൽ രണ്ടാളും പ്രണയമാണോ? മേഡ് ഫോർ ഈച്ച് അതർ എന്ന് തുടങ്ങി വിവാഹം എന്നാണെന്ന് വരെ ആരാധകർ ചോദിക്കുന്നുണ്ട്. വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് സുദേവ് നായർ എങ്കിലും അധികം വാർത്തകളിൽ താരം നിറയാറില്ല. ഒരു അന്തർമുഖനായതുകൊണ്ടുള്ള എല്ലാ പ്രശ്‍നങ്ങളും സിനിമയിൽ നിന്നും നേരിടേണ്ടി വന്നിട്ടുള്ള നടനാണ് സുദേവ്.

 

 

 

ഞാൻ ചെയ്യുന്ന വേഷങ്ങൾ എനിക്കു മാത്രമേ ചെയ്യാനാകൂ....നടൻ സുദേവ് നായർ സ്വയം വിലയിരുത്തുന്നതു ഇങ്ങനെയാണ്. അത് എത്രത്തോളം ശരിയാണെന്നു കഥാപാത്രങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും സ്ക്രീനിൽ സുദേവ് എത്തുമ്പോൾ ആരും ഒന്നു ശ്രദ്ധിക്കും. വേറിട്ട ഫിഗർ ഒരു പ്ളസ് പോയിന്റായിട്ടാണ് താരം കാണുന്നതും. ആരാണീ സുദേവ് നായർ എന്നു മലയാളികൾ ചോദിച്ചിടത്തു നിന്നും താരം ഏറെ വളർന്നു. ഇന്ന് അവസരങ്ങൾ തിരയടിക്കുന്ന ‘തുറമുഖ’ത്തിൽ ആണ് നടൻ.

 

 

ഒരു നടൻ എന്നതിലുപരി അടിപൊളി ഡാൻസർ കൂടിയാണ് സുദേവ്. മലയാള സിനിമ വേണ്ട വിധം പരിഗണിക്കാത്ത നായകനായിട്ടാണ് സുദേവിനെ കുറിച്ച് ആരാധകർക്ക് പറയാനുള്ളത്. എന്നാൽ, ഇത്തരം ഒരു ചോദ്യത്തിന് സുദേവ് വളരെ പോസിറ്റിവ് ആയ മറുപടിയാണ് പറയുന്നത്. എന്റെ വ്യക്തിത്വവും രൂപവും ഉപയോഗിച്ച് മലയാള സിനിമയില്‍ എനിക്കുള്ള ഒരു ഇടം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. രൂപത്തിലും ഭാവത്തിലും ശൈലിയിലും എനിക്കു മലയാളിത്തം കുറവാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്നയാളാണ്. എന്നിട്ടും ഇത്രയധികം വേഷങ്ങള്‍ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാണ് സുദേവ് പറയുന്നത്.

 

 

ഏതായാലും റിതു ആരാധകർക്ക് ഉടൻ ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം എന്നാണ് സുദേവിനൊപ്പമുള്ള ഫോട്ടോ നൽകുന്ന സൂചന. അമ്മയുടെ മാത്രം തണലിൽ പഠിച്ചു വളർന്ന റിതു ബിഗ് ബോസ് ഹൗസിൽ വലിയ ഒരു ആരാധക വൃന്ദത്തെ തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ബിഗ് ബോസ് ഹൗസിലും വളരെ ബോൾഡായി നിന്ന മത്സരാർത്ഥിയായിരുന്നു റിതു മന്ത്ര. റിതുവിനെ തേടി സിനിമയിലേക്ക് അവസരങ്ങൾ വരുന്നതായാണ് ആർമി ഗ്രൂപ്പുകളിലും പറയുന്നത്. എന്നാൽ ഇനിയും ചുരുളഴിയാത്ത ചോദ്യം ജിയാ ഇറാനിയാണ് . റിതു ഇതുവരെയും ജിയയുടെ കാര്യത്തിൽ മാത്രം പ്രതികരിച്ചിട്ടില്ല. അതേസമയം സുദേവിനൊപ്പമുള്ള ഫോട്ടോ വൈറലായതോടെ ജിയയുടെ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (40 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (54 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (4 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends