മെസ്സേജുകള്‍ ഒന്നും നോക്കാറില്ല!! ദിലീപ് സ്വന്തം ചേട്ടനെ പോലെ; ആര് എന്ത് പറഞ്ഞാലും ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസം: ധര്‍മജന്‍ ബോള്‍ഗാട്ടി

ദിലീപ് സ്വന്തം ചേട്ടനെ പോലെയാണെന്ന് നടൻ ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായപ്പോഴുണ്ടായ സംഭവത്തെ കുറിച്ചുള്ള ചർച്ചയിലാണ് താരം ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് സമയത്ത് ആ വിഷയങ്ങള്‍ തനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം എന്ന് ധര്‍മജന്‍ പറഞ്ഞു.
സ്വന്തം ചേട്ടനെപ്പോലെയാണ് ദിലീപേട്ടന്‍. തന്നെ സിനിമയില്‍ കൊണ്ടുവന്ന ആളാണ്. അദ്ദേഹം അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം. 'ദിലീപിനെ വിട്ടു കേട്ടോടാ' എന്ന് നാദിര്‍ഷ ഇക്ക വിളിച്ചു പറയുമ്പോള്‍ വീട്ടില്‍ പെയിന്റ് ചെയ്തു കൊണ്ട് നില്‍ക്കുകയായിരുന്നു.
"കേട്ടതും നില്‍ക്കുന്ന വേഷത്തില്‍ അപ്പോള്‍ തന്നെ വണ്ടിയെടുത്ത് പോയി അദ്ദേഹത്തെ കണ്ടു. അന്ന് രണ്ടെണ്ണം അടിച്ചിട്ടും ഉണ്ടായിരുന്നു. പെട്ടന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നൊന്നും പിന്നീട് തോന്നിയിട്ടില്ല.
തിരഞ്ഞെടുപ്പ് കാലത്ത് ആ വിഷയങ്ങള്‍ തനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടാകാം. മെസ്സേജുകള്‍ ഒന്നും താന്‍ നോക്കാറില്ല. ആര് എന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടന്‍ ചെയ്യില്ല എന്നുതന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്" എന്നായിരുന്നു ധര്‍മജന്റെ വാക്കുകൾ.
https://www.facebook.com/Malayalivartha


























