Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

മഞ്ജുവാര്യരുടെ 'ചതുര്‍മുഖം' അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്! ബുച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമ

01 JULY 2021 12:42 PM IST
മലയാളി വാര്‍ത്ത


മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ 'ചതുര്‍മുഖം' ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിസാന്‍) തിരഞ്ഞെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെസ്റ്റിവൽ ആണിത്.

'ദി വെയ്‌ലിംഗ്' എന്ന പ്രസിദ്ധ കൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും 'ഷട്ടര്‍' എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനുമായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ 'ദി മീഡീയം' ഉള്‍പ്പടെ 258 സിനിമകളാണ് 47 രാജ്യങ്ങളില്‍ നിന്നായി ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്തത്.

ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകൾ മാത്രമാണ് ലിസ്റ്റിൽ ഉള്ളത്. പ്രഭു സോളമന്‍റെ 'ഹാത്തി മേരാ സാത്തി', മിഹിര്‍ ഫഡ്‍നാവിസിന്‍റെ ച്യൂയിംഗ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍. വേള്‍ഡ് ഫന്‍റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്.

രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസായത്. നല്ല റിവ്യൂസും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്ബതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കളക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്‍റ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.

മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന 'ചതുര്‍മുഖം' എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.

ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജിസ്സ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമനുജം നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്- മനോജ്, സൗണ്ട് ഡിസൈന്‍, ബാക്ക് ഗ്രൗണ്ട് സ്ക്കോര്‍- ഡോണ്‍ വിന്‍സന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, കോ-പ്രൊഡ്യൂസര്‍- ബിജു ജോര്‍ജ്ജ്, അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ്- സഞ്ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്, ലെജോ പണിക്കര്‍, ആന്‍റണി കുഴിവേലില്‍,സൗണ്ട് മിക്സിംഗ്- വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാസംവിധാനം- നിമേഷ് എം. താനൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ.

ബിഫാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള മറ്റുചില അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരത്തില്‍ "ചതുര്‍മുഖം" ZEE5 HD എന്ന ഒ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (3 minutes ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (18 minutes ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (38 minutes ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (53 minutes ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (1 hour ago)

തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കൽ... ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (1 hour ago)

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ സംസ്ഥാനത്ത് കർശന വ്യവസ്ഥകളോടെ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...  (1 hour ago)

യുദ്ധം ആശങ്കയോടെ കേരളവും... രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം 'അടിസ്ഥാനരഹിതം', പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു  (2 hours ago)

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു  (3 hours ago)

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം...  (3 hours ago)

മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...  (3 hours ago)

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി  (4 hours ago)

Malayali Vartha Recommends