സുപ്രിയയെ കുറച്ച് കൂടി സ്ക്രൂ ചെയ്യണം; കുടുംബ കാര്യങ്ങള്‍ നോക്കാന്‍ രണ്ട് പേരും മിടുമിടുക്കികളാണ്: ആ ഊ, ഇങ്ങനെയുള്ള ഒന്ന് രണ്ട് വാക്കുകള്‍ കൊണ്ട് രാജുവും അവരുടെ അച്ഛനും അവസാനിപ്പിക്കുമ്പോൾ ഇന്ദ്രനും ഞാനും ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലുള്ളവർ- വാചാലയായി മല്ലിക സുകുമാരൻ

മലയാള സിനിമയിൽ തങ്ങളുടേതായ ഇടംകണ്ടെത്തിയ മിന്നും താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. മക്കളുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്തായി എന്നും മല്ലിക സുകുമാരനുണ്ടായിരുന്നു. ഇപ്പോഴിതാ മരുമക്കളെക്കുറിച്ച് വാചാലയാവുകയാണ് താരം. മരുമക്കള്‍ രണ്ടുപേരും മിടുക്കികള്‍ ആണ്, കുടുംബ കാര്യങ്ങള്‍ നോക്കാന്‍ രണ്ടുപേരും മിടുമിടുക്കികളാണ്, പിന്നെ ഇപ്പോള്‍ മക്കളെക്കാളും മരുമക്കളെക്കാളും എനിക്ക് പ്രിയം എന്റെ കൊച്ച് മക്കളാണ്, അവരുടെ കൂടെ സമയം ചിലവിടാനാണ് ഞാന്‍ ഇപ്പോള്‍ കൂടുതലും ആഗ്രഹിക്കുന്നത്.
രാജുവും അവരുടെ അച്ഛനും ആ ഊ, ഇങ്ങനെയുള്ള ഒന്ന് രണ്ട് വാക്കുകള്‍ കൊണ്ട് അവസാനിപ്പിക്കുമ്പോൾ താനും ഇന്ദ്രനും ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് മല്ലിക പറയുന്നു. തനിക്കൊരു മ്യൂസിക് ക്ലബ് ഉണ്ട്. അവരുടെ പരിപാടി ഒരു ദിവസം കൊച്ചിയില്‍ നടന്നപ്പോള്‍ ഞാന്‍ അവരെ ഇന്ദ്രന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു, അവളുടെ സംസാരം കേട്ട് അവരെല്ലാം എന്നോട് പറഞ്ഞു, അയ്യോ ഇത് ചേച്ചിയെ പോലെ തന്നെയാണല്ലോ മൂത്ത മരുമകള്‍, ഞങ്ങളോടൊക്കെ നേരത്തെ പരിചയമുള്ളപോലെ ആണല്ലോ സംസാരം.
സുപ്രിയ ഒറ്റക്ക് ഡല്‍ഹിയിലൊക്കെ ജീവിച്ച് വളര്‍ന്നതല്ലേ, അവള്‍ ഒരു ദിവസം ആളെ കണ്ടു പരിചയപെട്ടു, തൊട്ടടുത്ത ദിവസം മാത്രമേ സംസാരം തുടങ്ങുകയുള്ളു, അതുവരെ അവള്‍ക്കൊരു സ്റ്റാര്‍ട്ടിങ് ട്രബിള്‍ ഉണ്ട്, സുപ്രിയയും രാജൂവിനെ പോലെത്തന്നെയാണ് രണ്ടാമത്തെ ദിവസം വീണ്ടും കാണുമ്പോൾ പതുക്കെ സംസാരിച്ച് തുടങ്ങും, പതിയെ മൂന്നാല് ദിവസസമാകും സംസാരം ഒന്ന് ശരിയായി വരാന്‍, ഇതാണ് വരുടെ സ്വഭാവം. എന്നാല്‍ പൂര്‍ണിമയും ഇന്ദ്രനും ഞാനും നല്ലപോലെ സംസാരിക്കും, രാജുവിനെ കോമ്പൻസേറ്റ് ചെയ്യാന്‍ സുപ്രിയയെ കുറച്ചു കൂടി സ്ക്രൂ ചെയ്യണമെന്നും മല്ലിക കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























